കടുവാക്കുന്നേൽ കുറുവച്ചൻ മോഹൻലാലിന് വേണ്ടി ‘വ്യാഘ്രം’ സിനിമയ്ക്കായി താൻ എഴുതിയത്: വെളിപ്പെടുത്തലുമായി രൺജി പണിക്കർ

287

സുരേഷ്‌ഗോപി നായകനാകുന്ന പുതിയ സിനിമയിലെ കടുവാക്കുന്നേൽ കറുവാച്ചൻ എന്ന കഥാപാത്രത്തെ ചൊല്ലി സിനിമ ലോകത്ത് അടുത്തിടെ വലിയ വിവാദമുണ്ടായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന സിനിമയും അടുത്തിടെ സുരേഷ് ഗോപിയെ നായകനാക്കി കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു.

രണ്ട് സിനിമയുടെയും ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു. കടുവ എന്ന സിനിമ സംവിധാനം ചെയ്യാനിരുന്നത് ഷാജി കൈലാസ് ആണ്. കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന സിനിമയ്ക്ക് എതിരെ കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്ത് എത്തുകയായിരുന്നു. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയ്ക്ക് കോടതി വിലക്ക് വരികയും ചെയ്തു.

Advertisements

ചിത്രീകരണം ചെയ്യുന്നതിനായിരുന്നു വിലക്ക്. പ്രമോഷണൽ ചടങ്ങുകൾക്കും കോടതി വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രം വർഷങ്ങൾക്ക് മുമ്പേ രൺജി പണിക്കർ സൃഷ്ടിച്ചതാണ് എന്ന് വാർത്ത വരുന്നു.

2001ൽ മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച ‘വ്യാഘ്രം’ സിനിമയ്ക്കായി തിരക്കഥാകൃത്ത് രൺജി പണിക്കർ സൃഷ്ടിച്ചതാണ് പ്ലാന്റർ കുറുവച്ചൻ എന്ന കഥാപാത്രം. എന്നാൽ കടുവാക്കുന്നേൽ കുറുവാച്ചൻ എന്നത് ആരുടേയും കഥാപാത്ര സൃഷ്ടിയല്ലെന്നും ഇപ്പോഴും കോട്ടയത്ത് ജീവിച്ചിരിക്കുന്ന ആളാണെന്നുമാണ് രഞ്ജി പണിക്കർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുന്നത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി രൺജി പണിക്കർ സൃഷ്ടിച്ചതാണ് കറുവച്ചൻ. ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന സിനിമയ്ക്ക് വ്യാഘ്രം എന്ന് പേരും നൽകിയിരുന്നു. പ്ലാന്റർ കുറുവച്ചൻ എന്ന കഥാപാത്രമായിരുന്നു. ചില കാരണങ്ങളാൽ സിനിമ നടന്നില്ല. കാരണങ്ങളെന്തെന്ന് വ്യക്തമല്ല.

കടുവാക്കുന്നേൽ കുറുവച്ചൻ സാങ്കൽപ്പിക കഥാപാത്രമല്ലെന്ന് രൺജി പണിക്കർ പറയുന്നു. പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തോട് സംസാരിച്ചായിരുന്നു സിനിമയാക്കാൻ ആലോചിച്ചിരുന്നത്.

ഷാജി കൈലാസുമായി ചേർന്നാണ് സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചത്, സിനിമ നടന്നില്ല.
കഴിഞ്ഞ വർഷമാണ്, ഇപ്പോൾ ഇതു സംബന്ധിച്ച് അവകാശവാദം ഉന്നയിക്കുന്ന തിരക്കഥാകൃത്തിന്റെ രചനയിൽ ഇങ്ങനെയൊരു സിനിമ ചെയ്യുന്നതിനെ കുറിച്ച് പറയുന്നത്.

ആ കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യുന്നതിൽ വിരോധം ഉണ്ടോ എന്ന് ഷാജി ചോദിച്ചിരുന്നു. ഷാജി ആയതുകൊണ്ട് ഞാൻ സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കേൾക്കുന്ന വാദങ്ങൾ പോലെ കടുവാക്കുന്നേൽ കുറുവച്ചൻ ഇവർ ആരും സൃഷ്ടിച്ച കഥാപാത്രമല്ല.

ആ രണ്ടു സിനിമകളുടെയും തിരക്കഥാകൃത്തുക്കൾ തമ്മിൽ ആ വിഷയം തീർക്കട്ടെ. പക്ഷേ ആരെങ്കിലും ആ കഥാപാത്രം താൻ സ്വയം സൃഷ്ടിച്ചതാണ് എന്ന് പറഞ്ഞാൽ അടിസ്ഥാനരഹിതമാണ് എന്നും രൺജി പണിക്കർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

Advertisement