അപ്രതീക്ഷിതമായി രാജുച്ചേട്ടന്റെ കല്യാണം കഴിഞ്ഞു എന്നറിഞ്ഞ് എനിക്ക് അടക്കാനാവാത്ത സങ്കടം വന്നു: വെളിപ്പെടുത്തലുമായി മാളവിക മേനോൻ

219

നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മാളവിക മേനോൻ. സിദ്ധാർത്ഥ് ഭരതന്റെ സംവിധാനതതിൽ 2012ൽ പുറത്തിറങ്ങിയ നിദ്രയാണ് താരത്തിന്റെ ആദ്യ ചിത്രം. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ നടി അടുത്തിടെ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു.

നടൻ പൃഥ്വിരാജിനോടുള്ള തന്റെ ആരാധനയെ കുറിച്ച് പറയുകയാണ് മാളവിക മേനോൻ ഇപ്പോൾ . പൃഥ്വിരാജിന്റെ കട്ട ഫാൻ ആയതിനാൽ മാത്രമാണ് താൻ ഹീറോ സിനിമയിൽ അഭിനയിക്കാൻ ചാടിക്കയറി സമ്മതിച്ചതെന്നും മാളവിക പറയുന്നു. പൃഥ്വിരാജിന്റെ വിവാഹം കഴിഞ്ഞതിനെ കുറിച്ച് അപ്രതീക്ഷിതമായി കേട്ടപ്പോഴുണ്ടായ സങ്കടത്തെ കുറിച്ചും താരം പറയുന്നു. ഒരു സിനിമാ മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

Advertisements

മാളവികയുടെ മേനോന്റെ വാക്കുകൾ ഇങ്ങനെ:

ഹീറോയിലേക്ക് സരയു ചേച്ചിയാണ് എന്നെ സജസ്റ്റ് ചെയ്തത്. ഞാൻ പൃഥ്വിരാജിന്റെ കട്ടഫാനാണ്. ഹീറോയിൽ അഭിനയിക്കാമെന്ന് ചാടിക്കയറി സമ്മതിച്ചതിന്റെ കാരണവും അതിലെ നായകൻ പൃഥ്വിരാജ് ആയത് കൊണ്ടാണ്.

രാജുച്ചേട്ടനെ നേരിൽ കാണാമല്ലോ എന്നായിരുന്നു ആ സൈറ്റിലേക്ക് പോകുമ്പോഴുള്ള എന്റെ സന്തോഷം.
കോളനിയുടെ സെറ്റിൽ ഡൾ മേക്കപ്പിട്ട് നിൽക്കുമ്പോൾ പക്ഷേ സങ്കടമായി. ഈശ്വരാ രാജുച്ചേട്ടൻ എന്നെ ആദ്യമായി കാണുന്നത് ഈ കോലത്തിലാണല്ലോ എന്ന സങ്കടം.

ഷൂട്ട് കഴിഞ്ഞ് പോകും മുമ്പേ കറുപ്പിച്ച രൂപമൊക്കെ മാറ്റി രാജുച്ചേട്ടന്റെ മുന്നിൽ ചെന്ന് നിൽക്കാൻ പറ്റണേയെന്ന എന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടു. സ്‌കൂളിൽ എന്റെയൊപ്പം പഠിച്ച കുട്ടികൾക്കെല്ലാം എനിക്ക് പൃഥ്വിരാജിനോടുള്ള ആരാധന അറിയാം. ആ സമയത്തായിരുന്നു രാജുച്ചേട്ടന്റെ കല്യാണം കഴിഞ്ഞത്. എനിക്ക് അപ്രതീക്ഷിതമായ ആ വാർത്ത കേട്ട് സത്യത്തിൽ സങ്കടം വന്നു. കൂട്ടുകാരൊക്കെ അതും പറഞ്ഞ് കളിയാക്കുമായിരുന്നു എന്നും താരം പറയുന്നു.

നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളാണ് മാളവിക മേനോൻ അഭിനയിച്ചതിൽ പ്രധാനപ്പെട്ടവ.

Advertisement