സിദ്ധാർത്ഥിന് ഒപ്പം നൃത്തം ചെയ്ത് വേദിക, കൂടെ പ്രതീഷും, പൊളിച്ചെന്ന് ആരാധകർ, വീഡിയോ വൈറൽ

294

നിരവധി സൂപ്പർഹിറ്റ് സീരിയലുകൾ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റിലെ കുടുംബവിളക്ക് മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഇതിനോടകം തന്നെ മുഴുവൻ ആരാധകരുടേയും ഇഷ്ടം നേടിയെടുത്ത് റേറ്റിങ്ങിലും മുന്നേറുകയാണ് കുടുംബ വിളക്ക്.

പ്രമുഖ സിനിമാതാരം മീര വാസുദേവാണ് പരമ്പരയിൽ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവിനത്തിന്റെ കഥയാണ് കുടുംബവിളക്ക്. മീരാ വാസുദേവിന്റെ ആദ്യത്തെ മിനിസ്‌ക്രീൻ പരമ്പര കൂടിയാണ് കുടുംബവിളക്ക്. മീരയ്‌ക്കൊപ്പം വൻ താരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്. കൃഷ്ണകുമാർ മേനോൻ, അതിര മാധവ്, അമൃത നായർ, നൂബിൻ ജോണി, ശരണ്യ ആനന്ദ് എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

അതേ സമയം വളരെ വേഗം തന്നെ താരങ്ങൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു ഇതിലെ കഥാപാത്രങ്ങളും അതവതരിപ്പിക്കുന്ന താരങ്ങളും. സുമിത്രയെ പോലെ തന്നെ വില്ലത്തി വേദികയ്ക്കും കൈ നിറയെ ആരാധകരുണ്ട്. പ്രശസ്ത ചലച്ചിത്ര നടി ശരണ്യ ആനന്ദാണ് വേദികയെ അവതരിപ്പിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് വേദിക. ബിഗ് സ്‌ക്രീനിൽ നിന്നാണ് ശരണ്യ മിനിസ്‌ക്രീനിൽ എത്തുന്നത്.

Also Read
നവരസയുടെ പത്രപ്പരസ്യത്തിൽ ഖുർആനിലെ വാക്യം ഉപയോഗിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ

ഇൻസ്റ്റഗ്രാമിൽ സജീവമാണ് ശരണ്യ ആനന്ദ്. ജീവിതത്തിലെ സന്തോഷങ്ങളും ലൊക്കേഷൻ വിശേഷങ്ങളുമെല്ലാം നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലാകാറുമുണ്ട്. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് ശരണ്യയ്ക്കുള്ളത്. അതിനാൽ തന്നെ വില്ലത്തിയായ വേദികയ്ക്ക് കൈ നിറയെ ആരാധകരാണ്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിൽ പോലും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

അതേ സമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശരണ്യ ആനന്ദിന്റെ ഡാൻസ് വീഡിയോണ്. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് ശരണ്യ. തന്റെ ഓഫ് സ്‌ക്രീൻ ഭർത്താവിനും അദ്ദേഹത്തിന്റെ ഓഫ് സ്‌ക്രീൻ മകനുമൊപ്പമുള്ള നൃത്തമാണ് പങ്കുവെച്ചിരിക്കുന്നത്. സീരിയലിൽ നടൻ കൃഷ്ണകുമാർ മേനോൻ ആണ് ഭർത്താവ് സിദ്ധാർഥായി എത്തുന്നത്.

Also Read
സ്‌നേഹം കൊണ്ട് മൂടാൻ അമ്മമാരേ തായോ ; കിടിലം ഫിറോസിന്റെ പോസ്റ്റ് വൈറലാകുന്നു

നൂപിൻ ജോണിയാണ് മകനായ പ്രതീഷിനെ അവതരിപ്പിക്കുന്നത്. നൂപിനും സിദ്ധാർഥിനുമൊപ്പമുള്ള ഡാൻസ് റീൽസ് വൈറലായിട്ടുണ്ട്. നടി അമേയയ്ക്ക് പകരമാണ് ശരണ്യ കുടുംബ വിളക്കിൽ എത്തുന്നത്. സംഭവ ബഹുലമായി കുടുംബവിളക്ക് മുന്നോട്ട് പോകുകയാണ്. സുമിത്രയെ തകർക്കാൻ വേണ്ടി പ്ലാൻ ചെയ്യുന്നതെല്ലാം വേദികയ്ക്ക് തിരിച്ചടിയാവുകയാണ്. സിദ്ധുവിന്റെ അപ്രതീക്ഷിത മാറ്റവും പ്രതിസന്ധയിലാക്കിയിട്ടുണ്ട്.

വേദികയിൽ നിന്ന് അകലുന്ന സിദ്ധു സുമിത്രയിലേയ്ക്ക് അടുക്കുകയാണ്. സിദ്ധുവിന്റെ മാറ്റം വേദികയെ മാത്രമല്ല സുമിത്രയേയും കുടുംബത്തേയും ഞെട്ടിച്ചിട്ടുണ്ട്. കുടുംബവിളക്കിൽ ഇനി എന്ത് സംഭവിക്കുമെന്ന് അറിയാനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. റേറ്റിങ്ങിൽ ആദ്യ സ്ഥാനത്താണ് പരമ്പര ഇപ്പോഴുള്ളത്.

Advertisement