സ്‌നേഹം കൊണ്ട് മൂടാൻ അമ്മമാരേ തായോ ; കിടിലം ഫിറോസിന്റെ പോസ്റ്റ് വൈറലാകുന്നു

48

മനസ്സിലെ ആഗ്രഹം പോലെ തന്നെ അനാഥാലയമെന്ന വലിയ സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് കിടിലം ഫിറോസ്. ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ചാണ് ഫിറോസ് എത്തിയത്.

Advertisements

READ MORE

‘കപ്പേള’യുടെ തെലുങ്ക് റീമേക്കുമായി അനിഖ സുരേന്ദ്രൻ ; താരപുത്രിയെ മാറ്റിയാണ് അനിഖ എത്തുന്നതെന്ന് റിപ്പോർട്ട്

കുറിപ്പ് വായിയ്ക്കാം:

അന്വേഷിപ്പിൻ – കണ്ടെത്തും എന്നതാണ് സത്യം. മാധ്യമം സ്വപ്നം കണ്ട ഒരു 20 കാരന്റെ മുൻപിൽ മുന്നോട്ടുള്ള വഴികൾ പലതും കൊട്ടിയടക്കപ്പെട്ടപ്പോഴും ഞാനൊരു വഴി അന്വേഷിക്കുകയായിരുന്നു. കണ്ടെത്തും മുൻപ് എന്നെ തേടി വന്നു അത്. ഇന്നും ഒപ്പമുണ്ട്. ടിവി ഷോകൾ കിട്ടാൻ കാത്തിരുന്ന ഒരു അന്വേഷണ കാലമുണ്ടായിരുന്നു എനിക്ക്. അവഹേളനത്തിന്റെ ,വർണ വിവേചനത്തിന്റെ ,കോക്കസ് വേർതിരിവിന്റെ ,പ്രാദേശിക വാദത്തിന്റെ അവഹേളനങ്ങൾ പതിവായി മുഖമടച്ചു കിട്ടിയിരുന്ന അവസരം അന്വേഷിച്ചു നടന്ന കാലം. പിന്നീട് അവ എന്നെ തേടി വന്നു .ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ ഭാഗമാകാൻ കഴിഞ്ഞു.

സിനിമയായി പിന്നെ അന്വേഷണം. പതിവ് ക്‌ളീഷേ ഒഴിവാക്കലുകൾ ,പിൻകാലിനു തൊഴി ,സ്‌ക്രിപ്റ്റ് കോപ്പി ചെയ്തു സിനിമകളിറങ്ങൽ പോലെ അവഹേളനത്തിന്റെ വർഷങ്ങൾ. പക്ഷേ സിനിമ വേണ്ട എന്ന് തീരുമാനിച്ച ഇടത്ത് അതെന്നെ തേടിവന്നു. പണം അന്വേഷിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. അദ്ധ്വാനത്തിന്റെ ,സമ്പന്നതയുടെ ,പുത്തൻ കറൻസിയുടെ ഗന്ധത്തിന്റെ കാലം.അതും തേടിവന്നു. പക്ഷേ നിമിഷാർഥങ്ങൾക്കുള്ളിൽ സമ്പാദിച്ചത് മുഴുവൻ നഷ്ടമായ മറ്റൊരു കാലം പണത്തോടുള്ള അന്വേഷണം പാടേ നിർത്തിച്ചു.

പിന്നെ അന്വേഷണം ജീവിതത്തിലേയ്ക്കായി. ആകാശത്തിലേ പറവകളെ നോക്കുവിൻ .വിതയ്ക്കാത്ത കൊയ്യാത്ത അന്നന്നത്തെ അന്നം മാത്രമന്വേഷിക്കുന്ന അവരുടെ കാലവും തേടിയെത്തി. അന്നുവരെയുള്ള ജീവിതത്തിന്റെ അർത്ഥമില്ലായ്മ മനസിലാക്കിയ നിമിഷം ഞാനെന്നെ ,എന്റെ അവയവങ്ങളെ ,എന്റെ മരണാനന്തര ശരീരത്തെ മെഡിക്കൽ കോളേജിന് എഴുതി നൽകി.

READ MORE

സാധികയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആളെ കയ്യോടെ പൊക്കി നടിയുടെ മുന്നിലെത്തിച്ച് പോലീസ് ; വീഡിയോ കാണാം

പിന്നെയൊരു വീട് അന്വേഷിച്ചു. എന്റെ കുഞ്ഞാറ്റകളെ സുരക്ഷിതരാക്കാനല്ല. അവർക്ക് ലോകം ഒപ്പമുണ്ടാകും എന്ന വിശ്വാസത്തോടെ കുറെയേറെ അമ്മമാർക്ക് ഒരുമിച്ചു പാർക്കാൻ ഒരു വീട്. തീരെ പ്രതീക്ഷിക്കാത്ത സമയത്ത് അതും വന്നുചേർന്നു.

അത്രമേൽ പ്രിയപ്പെട്ടവരേ, ഇപ്പോൾ അന്വേഷിക്കുന്നത് അമ്മമാരെ ആണ്. ഞങ്ങളൊരുക്കുന്ന ‘ചിറക് ‘- മേരി മെമ്മോറിയൽ സനാഥാലയം എന്ന മാനന്തവാടിയിലെ ഭൂമികയിലേയ്ക്ക് ചേക്കേറാൻ ഉള്ള അമ്മക്കിളികളെ വേണം. നേരിട്ട് ഞങ്ങൾ വാക്കുനൽകിയ അമ്മമാരുണ്ട് . പക്ഷേ ഈ പ്രസ്ഥാനം നിങ്ങൾ നയിക്കണം എന്നാണ് ആഗ്രഹം.

സ്‌നേഹം കൊണ്ട് മൂടാൻ അമ്മമാരേ തായോ. നിങ്ങളുടെ നാട്ടിലോ, പരിചയത്തിലോ ദുരിതമനുഭവിക്കുന്ന അമ്മമാർ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കൂ. ഞങ്ങളവരെ കൊണ്ടുവന്നു പൊന്നുപോലെ നോക്കിക്കോളാം. ഇൻബോക്‌സിൽ മെസ്സേജ് ആയി വിവരങ്ങൾ നൽകിയാലും മതിയാകും. അവരെ ഏറ്റെടുക്കുന്ന രീതികളും വിവരങ്ങളും വൺ റ്റു വൺ കമ്മ്യൂണിക്കേറ്റ് ചെയ്യാം. അന്വേഷിക്കു കണ്ടെത്തും എന്നാണല്ലോ, അവരും വന്നു ചേരുക തന്നെ ചെയ്യും എന്നുമായിരുന്നു ഫിറോസ് കുറിപ്പിൽ പറഞ്ഞത്.

 

Advertisement