‘കപ്പേള’യുടെ തെലുങ്ക് റീമേക്കുമായി അനിഖ സുരേന്ദ്രൻ ; താരപുത്രിയെ മാറ്റിയാണ് അനിഖ എത്തുന്നതെന്ന് റിപ്പോർട്ട്

88

‘കപ്പേള’ എന്ന ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. സിത്താര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എസ് നാഗ വംശി നിർമ്മിയ്ക്കുന്ന ചിത്രം നവാഗതനായ ശൗരി ചന്ദ്രശേഖർ ടി രമേഷ് ആണ് സംവിധാനം ചെയ്യുന്നത്.

Advertisements

മാസ്റ്റർ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ അർജ്ജുൻ ദാസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നടൻ രാജശേഖരന്റെ മകൾ ശിവാത്മിക നായികയാകുന്നു എന്നായിരുന്നു നേരത്തെ സ്ഥിരീകരിച്ച വിവരം. എന്നാൽ നായിക സ്ഥാനത്ത് നിന്നും ശിവാത്മികയെ മാറ്റി അനിഖ സുരേന്ദ്രൻ എത്തുന്നതെന്നാണ് പുതിയ റിപ്പോർട്ട്.

തമിഴിലും മലയാളത്തിലും ഏറെ പരിചിതയായ അനിഖയുടെ ആദ്യ നായിക വേഷം കൂടെയാവും ഈ കപ്പേള റീമേക്ക്. അഭിനയിച്ച ചുരുക്കം ചില സിനിമകളിലൂടെ തന്നെ തന്റെ കഴിവ് തെളിയിച്ച താരം നായികാ നിരയിലേക്ക് വളർന്നു എന്നതിന് താരത്തിന്റെ ഫോട്ടോഷോട്ടുകൾ തന്നെ തെളിവാണ്.

ജെ ജയലളിതയുടെ ജീവിത കഥ ആസ്പദമാക്കി എ എൽ വിജയ് സംവിധാനം ചെയ്ത തലൈവി ആണ് അനിഖയുടെ പുതിയ ചിത്രം. കങ്കണ റണാവത്ത് ജയലളിതയായി എത്തുന്ന ചിത്രത്തിൽ, നായികയുടെ കുട്ടിക്കാലം അവതരിപ്പിയ്ക്കുന്നത് അനിഖയാണ്. തിയ്യേറ്ററുകൾ തുറന്നാൽ ഉടൻ സിനിമ റിലീസ് ഉണ്ടാകുന്നത് റിപ്പോർട്ട്.

 

Advertisement