Home Entertainment

ലാലേട്ടനോ ജിത്തു സാറോ ഇല്ലാത്ത ഒരു ലൈഫോ സിനിമയോ എനിക്ക് ആലോചിക്കാനാകില്ല; അൻസിബ

64

താരരാജാവ് മോഹൻലാൽ നായകനായി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ദൃശ്യത്തിലൂടെയാണ് അൻസിബ ഹസൻ മലയാള സിനിമയിൽ ശ്രദ്ധേയയായത്. പിന്നീട് നിരവധി വേഷങ്ങളിൽ അൻസിബ എത്തിയെങ്കിലും ദൃശ്യം പോലെ ശ്രദ്ധേയമായ വേഷം കിട്ടിയിരുന്നില്ല. ഇപ്പോൾ സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ് അൻസിബ. അൻസിബ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

അല്ലു & അർജ്ജുൻ എന്നാണ് അൻസിബയുടെ ആദ്യ സംവിധാന സംരംഭത്തിന്റെ പേര്. പുതുമുഖങ്ങൾ ആയിരിക്കും ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെന്നാണ് റിപ്പോർട്ട്. ചിത്രത്തെ കുറിച്ച് അൻസിബ പ്രമുഖ മാധ്യമത്തോട് മനസ് തുറന്നു.” എന്റെ ജീവിതം മാറ്റി മറിച്ച ചിത്രമാണ് ദൃശ്യം. അതിന് മുൻപ് ഞാൻ പല സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ദൃശ്യമാണ് എന്റെ പ്ലാറ്റ്ഫോം. ഇപ്പോഴും എവിടെ പോയാലും ആളുകൾ എന്നെ തിരിച്ചറിയുന്നത് ജോർജുകുട്ടിയുടെ മകൾ എന്ന നിലയിലാണ്. ദൃശ്യം ഇറങ്ങിയിട്ട് ആറാമത്തെ വർഷമാണ്.

Advertisements

എന്നിട്ടും ഇപ്പോഴും ഇന്നലെ ഇറങ്ങിയ പോലെയാണ് ആളുകൾ അതിനെ പറ്റി സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ലാലേട്ടനോ ജിത്തു സാറോ ഇല്ലാത്ത ഒരു ലൈഫോ സിനിമയോ എനിക്ക് ആലോചിക്കാനാകില്ല. ഞാൻ ഇത് ആദ്യം പറഞ്ഞത് ഇവരോട് തന്നെയാണ്. എന്റെ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ലാലേട്ടൻ തന്നെ ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. ചെന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ അതിലേറെ സന്തോഷത്തിൽ എനിക്കത് ചെയ്തു തന്നു. ” അൻസിബ പറഞ്ഞു.

Advertisement