അന്ന് എന്റെ വീട്ടിലേക്ക് വന്ന മഞ്ജു അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ട് തൊഴുതു, ഞങ്ങളൊക്കെ ആകെ ഞെട്ടിപ്പോയി, മഞ്ജുവുമായുള്ള പ്രണയെത്തെ കുറിച്ച് നരേൻ

4267

നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ നായക വേഷത്തിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും സഹ താരമായും തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കരനായി മാറിയ നടനാണ് നരേൻ. മലയാളത്തിന്റെ കുടുംബ ചിത്രങ്ങളുടെ അമരക്കാരൻ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ നായക വേഷം അവതരിപ്പിച്ച് കൊണ്ടാണ് നരേൻ അഭിനയ രംഗത്ത് എത്തിയത്.

ആദ്യ സിനിമയിലെ തന്നെ വേഷം മികച്ചത് ആക്കി മാറ്റയ നരേൻ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുക ആയിരുന്നു. അതേ സമയം ആദ്യ സിനിമയിലെ വിജയം അദ്ദേഹത്തിന് മലയാളത്തിൽ തുടരാൻ ആയില്ല എന്നതും ഒരു സത്യം ആണ്. പതിയെ തമിഴിലേക്ക് ചേക്കേറിയ അദ്ദേഹത്തിന് നല്ല സിനിമകളും വേഷങ്ങളും ലഭിച്ചത് തമിഴിൽ ആയിരുന്നു.

Advertisements

നരേനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുവും മലയാളികൾക്ക് ഏറെ സുപരിചിതയാണ്. മിനിസ്‌ക്രീൻ അവതാരക ആയി തിളങ്ങിയ മഞ്ജുവിനെ നരേൻ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. അതേ സമയം ഇപ്പോഴിതാ തങ്ങളുടെ പ്രണയ വിവാഹത്തിന്റെ കഥ തുറന്നു പറയുകയാണ് നരേൻ.

Also Read
സങ്കടത്തോടെ ആണ് ഞാൻ അങ്ങനെ ചെയ്തത്, എനിക്ക് വേറൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല, തുറന്നു പറഞ്ഞ് അമൃത നായർ

മനോരോമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നരേന്റെ തുറന്ന് പറച്ചിൽ. ഞാൻ മഞ്ജുവിനെ പരിചയ പെടുന്നത് 2005 ൽ ആയിരുന്നു. അച്ചുവിന്റെ അമ്മ ഇറങ്ങിയതിന് ശേഷം കൈരളി ടിവിയിൽ ഒരു അഭിമുഖത്തിന് പോയത് ആയിരുന്നു.

അവിടെ സിങ് ആൻഡ് വിൻ എന്ന പരിപാടിയുടെ അവതാരക ആയിരുന്നു മഞ്ജു. അങ്ങനെ അവിടെ വെച്ചാണ് മഞ്ജുവിനെ ആദ്യമായി കാണുന്നത്. അവിടെ നിന്ന് ഇറങ്ങിയ ശേഷം സണ്ണി എന്ന എന്റെ ഒരു സുഹൃത്ത് വിളിച്ചിരുന്നു, അദ്ദേഹം പറഞ്ഞു കൈരളി ടിവിയിൽ പോയിരുന്നു അല്ലെ എന്റെ സുഹൃത്ത് മഞ്ജു അവിടെ ഉണ്ട്, അവൾ പറഞ്ഞു നിന്നെ കണ്ടെന്ന്.

അപ്പോൾ ഞാൻ പറഞ്ഞു, ആ മഞ്ജുവിനെ ഞാൻ കണ്ടിരുന്നു നല്ല കുട്ടിയാണല്ലോ എന്ന് പറഞ്ഞു. അപ്പോൾ സണ്ണി പറഞ്ഞു അവൾ പറഞ്ഞു ഇതാണോ സണ്ണിയേട്ടൻ പറഞ്ഞ സുനിൽ ഇയാളൊരു പാവമാണല്ലോ. ഇയാളൊക്കെ സിനിമയിൽ എന്താ ചെയ്യാൻ പോകുന്നതെന്ന്.

ഞാൻ സണ്ണിയേട്ടന്റെ കയ്യിൽ നിന്ന് മഞ്ജുവിന്റെ നമ്പർ വാങ്ങി മഞ്ജുവിന്റെ പരിപാടി കണ്ട്, വിളിക്കുന്ന ഒരു പ്രേക്ഷകൻ എന്ന വ്യാജേനയാണ് ആദ്യം വിളിച്ചത്. ഞാൻ കുറെ സംസാരിച്ച ശേഷം മഞ്ജു എന്നോട് ചോദിച്ചു തീർന്നോ, അല്ല നിങ്ങൾ എത്ര ദൂരം പോകുമെന്ന് നോക്കിയതാണ് എന്ന്, അവൾക്ക് എന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ ആളെ പിടികിട്ടിയിരുന്നു.

അങ്ങനെ ഞങ്ങൾ സുഹൃത്തുക്കൾ ആയി. അങ്ങനെ ഒരു ദിവസം മഞ്ജു എന്റെ വീട്ടിൽ വന്നു, അങ്ങനെ വീട്ടിൽ വെച്ചാണ് ഞാൻ എന്റെ ഇഷ്ടം പറയുന്നത്. വീട്ടിൽ നിന്നും പോകാൻ നേരത്ത് മഞ്ജു എന്റെ അച്ഛന്റെയും അമ്മയുടെയും കാല് തൊട്ട് അനുഗ്രഹം വാങ്ങി.

ഞങ്ങളൊക്കെ ഞെട്ടി. അങ്ങനെ അവൾ പോയ ശേഷം ഞാൻ അമ്മയോടു പറഞ്ഞു, അമ്മേ, മിക്കവാറും ഈ കുട്ടിയെ ആയിരിക്കും ഞാൻ വിവാഹം കഴിക്കുന്നത്. അച്ഛനും അമ്മയും കോഴിക്കോട്ട് പോയി മഞ്ജുവിന്റെ അച്ഛനമ്മമാരെ കണ്ടു. മഞ്ജുവിന്റെ അമ്മ ഗുരുവായൂരപ്പൻ കോളജിൽ പ്രിൻസിപ്പൽ ആയിരുന്നു, അച്ഛൻ ക്രിസ്ത്യൻ കോളജിലും.

Also Read
ബിന്ദു പണിക്കരുടെ ആ കഥാപാത്രം ചെയ്യാൻ ഏറെ ആഗ്രഹമുണ്ടായിരുന്നു, അവരോട് എനിക്ക് ഭയങ്കര അസൂയയാണ്: ഗ്രേസ് ആന്റണി പറഞ്ഞത് കേട്ടോ

അവർ നാലു മക്കളാണ്. ഒരു നടനുമായുള്ള വിവാഹം അവർക്ക് ഇഷ്ടപ്പെടുമോ എന്നു സംശയം ഉണ്ടായിരുന്നു. പക്ഷേ, അവർ എതിർത്തില്ല എന്ന് നരേൻ വ്യക്തമാക്കുന്നു. അതേ സമയം പതിനഞ്ച് വർഷത്തിന് ശേഷം ഇവരുടെ രണ്ടാമത്തെ കുഞ്ഞ് പിറന്നത് അടുത്തിടെ ആയിരുന്നു.

Advertisement