സ്റ്റൈൽ മന്നൻ രജനി കാന്തിന്റെ അണ്ണാത്തെ കൊടൂര ഹിറ്റിലേയ്ക്ക്, 2 ദിവസം കൊണ്ട് വാരിയെടുത്തത് 100 കോടി

148

തമിഴകത്തിന്റെ സ്റ്റൈൽ രജനികാന്തിന്റെ അണ്ണാത്തെ തകർപ്പൻ വിജയം നേടി മുന്നേറ്റം തുടരുന്നു. കൊവിഡ് മഹാമാരി മൂലമുള്ള രണ്ടാമത്തെ ലോക്ക്ഡൗണിന് ശേഷം വീണ്ടും തുറന്ന തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുക തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ അണ്ണാത്തെ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ചത്രം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം ലോകമെമ്പാടുമായി ചിത്രം 100 കോടി നേടിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വലിയ ബജറ്റിൽ നിർമിച്ച ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാതെ തിയേറ്റർ റിലീസ് തെരഞ്ഞെടുക്കുകയായിരുന്നു.

Advertisements

രജനികാന്ത് ആരാധകരെ ത്രസിപ്പിക്കുന്ന വിധത്തിൽ മാസ്, ആക്ഷൻ, കോമഡി, ഫാമിലി എലമെന്റുകൾ ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം 70 കോടി നേടിയെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലെ തിയേറ്ററുകളിൽ നിന്ന് മാത്രം ആദ്യ ദിനം 35 കോടിയോളം നേടിയെന്നും ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ പുറത്തുവിട്ട കണക്കിൽ പറയുന്നു.

Also Read
അന്ന് അച്ഛന്റെ കണ്ണും നിറഞ്ഞു ഞാനും കരഞ്ഞു, ആ സംഭവം തനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല:മനസ്സ് തുറന്ന് വിനീത് ശ്രീനിവാസൻ

കൊവിഡ് പ്രതിസന്ധി മറികടന്ന് കൊണ്ടിരിക്കുന്ന സിനിമാ മേഖലയ്ക്ക് ഉണർവാകുന്ന തരത്തിൽ ചിത്രം റെക്കോർഡ് വിജയമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിരുത്തൈ സിവ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാര, സൂരി, മീന, ഖുശ്ബു, കീർത്തി സുരേഷ്, പ്രകാശ് രാജ്, ജഗപതി ബാബു തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്.

മലയാളത്തിൽ നിന്നും നടി കുളപ്പുള്ളി ലീലയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സൺ പിക്ചേഴ്സാണ് നിർമാതാക്കൾ. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. വിവേക് ആണ് ഗാനരചന. ഛായാഗ്രാഹണം വെട്രി പളനിസാമി.

നവംബർ നാലിന് ദീപാവലി റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഏറെ കാലത്തിന് ശേഷം രജനികാന്തിന്റെ മാസ് ആക്ഷൻ ത്രില്ലർ ലഭിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്.

Also Read
ഒരുപാട് സങ്കടം പറഞ്ഞിട്ടാണ് കേസ് പിൻവലിച്ചത്, ഇപ്പോൾ ചാനലിൽ കയറിയിരുന്ന് അവൾ ഷൈൻ ചെയ്യുകയാണ്; പ്രിയങ്കയ്ക്ക് എതിരെ കാവേരിയുടെ അമ്മ

Advertisement