മമ്മൂട്ടിക്ക് മാത്രമാണ് ഒരു ഇളവ് കൊടുത്തിട്ടുള്ളത്, അദ്ദേഹം വളരെ നാച്ചുറലായി വന്ന നടനാണ്: അടൂർ ഗോപാലകൃഷണൻ

62

ലോകപ്രശസ്തി നേടിയ മലയാള സിനിമാ രചയിതാവും സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. അവാർഡു സിനിമകളുടെ അമരക്കാരനായ അടൂർ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകരിൽ പ്രധാനിയാണ്.

മെഗാസ്റ്റാർ മമ്മൂട്ടി ക്ലാസ്സ് പ്രകടനം കാഴ്ചവെട്ട് ദേശീയ സംസ്ഥാന അവർഡുകൾ നേടിയെടുത്ത വിധേയനും മതിലുകളും ഒരുക്കിയത് അടൂർ ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് തുറന്ന് പറയുകയാണ് അടൂർ ഗോപാലകൃഷ്ണൻ.

Advertisements

മമ്മൂട്ടിക്ക് വായിക്കാൻ മതിലുകൾ സിനിമയുടെ തിരക്കഥ കൊടുത്തതിനെ കുറിച്ച് ഒരഭിമുഖത്തിൽ അടൂർ ഗോപാലകൃഷ്ണൻ വെളിപ്പെടുത്തിയിരിക്കുകയാണ്. സാധാരണയായി അഭിനേതാക്കൾക്ക് തിരക്കഥ പൂർണമായി വായിക്കാൻ കൊടുക്കാറില്ലെങ്കിലും മതിലുകൾ സമയത്ത് മമ്മൂട്ടിക്ക് മാത്രം ഇളവ് നൽകിയ അനുഭവമാണ് സംവിധയകാൻ പങ്കുവച്ച് എത്തിയത്.

ജീവിച്ചിരിക്കുന്ന ബഷീറിനെയല്ലേ അവതരിപ്പിക്കേണ്ടത്. അതിനാൽ സ്‌ക്രിപ്റ്റ് വായിക്കാൻ തരണം. ഒരു എക്സപ്ഷൻ ചെയ്യണം എന്ന് മമ്മൂട്ടി പറഞ്ഞു. തുടർന്നാണ് മമ്മൂട്ടിക്ക് തിരക്കഥ നൽകിയത്. അടൂർ ഗോപാലകൃഷ്ണൻ പറയുന്നു.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ:

മതിലുകൾ എന്ന ചിത്രത്തിന്റെ തിരക്കഥ വായിക്കാൻ മമ്മൂട്ടി വളരെയേറെ ആഗ്രഹം പ്രകടിപ്പിച്ചു. സാറ് കാണിക്കില്ലെന്നറിയാം എന്നാലും ഒന്ന് കാണിക്കണം. ജീവിച്ചിരിക്കുന്ന ബഷീറിനെയല്ല ഞാൻ അവതരിപ്പിക്കേണ്ടത്. തിരക്കഥ തന്നാൽ കൊളളാം, ഒരു എക്സപ്ഷൻ ചെയ്യണമെന്ന് പറഞ്ഞു.

മമ്മൂട്ടിയുടെ കാര്യത്തിൽ ഒരു എക്സപഷ്ൻ എന്ന് പറഞ്ഞാണ് തിരക്കഥ വായിക്കാൻ കൊടുത്തത്. ഭയങ്കര ത്രിൽഡ് ആയിട്ടാണ് അദ്ദേഹം സ്‌ക്രിപ്റ്റ് മടക്കിതന്നത്. ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണമെന്ന് അറിയണമെങ്കിൽ ഈ സ്‌ക്രിപ്റ്റ് വായിച്ചുനോക്കിയാൽ മതിയെന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുകളോടും പറയുകയും ചെയ്തു.

മതിലുകളിൽ അഭിനയിക്കാൻ മമ്മൂട്ടി അത്രയേറെ എക്സൈറ്റഡായിരുന്നു. ബഷീർ ആ കൃതിയിൽ തന്നെ വളരെ സുന്ദരനായാണ് അവതരിപ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മമ്മൂട്ടി വളരെ നാച്ചുറലായി വന്ന നടനാണ്. ആ രീതിയിൽ സൗന്ദര്യമുളള വ്യക്തി എന്ന നിലയിൽ കൂടാതെ ബഷീറിന്റെ കൃതികൾ വായിച്ച ധാരണയുമായാണ് മമ്മൂട്ടി വന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

Advertisement