ദിലീപ് എനിക്ക് ​മകനെ പോലെയല്ല മകൻ തന്നെയാണ്, ഒരു രൂപ പോലും ഇല്ലാതിരുന്ന സമയത്തെല്ലാം സഹായിച്ചത് ദിലീപ്, ഒരിക്കൽ പോലും തിരിച്ചു ചോദിച്ചിട്ടില്ല: കെപിഎസി ലളിത

84

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി കെപിഎസി ലളിത. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലം മുതൽക്കേ സിനിമയിലുള്ള കെപിഎസി ലളിത നാടക രംഗത്ത് നിന്നും എത്തിയ താരം കൂടിയാണ്.

നായികയായും അമ്മയായും മുത്തശ്ശിയായും എല്ലാം നിരവധി സിനിമകളിൽ വേഷമിട്ടിട്ടുള്ള ലളിത അടുത്തിടെ കടുത്ത കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു. ഇതിനിടെ കെപിഎസി ലളിതയ്ക്ക് ക്രളസർക്കാർ ചികിത്സാ സഹായം പ്രഖ്യാപിച്ചിരുന്നു.

Advertisements

അതേ സമയം കെപിഎസി ലളിതയ്ക്ക് സംസ്ഥന സർക്കാർ ചികിത്സ സഹായം പ്രഖ്യാപിച്ചത് വലിയ വിവാദ ങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഇത്രയും കാലം സിനിമയിൽ അഭിനയിച്ച നടിയുടെ പക്കൽ പണമുണ്ടെന്നും സർക്കാർ ചികിത്സ ചിലവ് വഹിക്കേണ്ട കാര്യമുണ്ടോ എന്നുമുള്ള ചോദ്യങ്ങൾ ഉയർന്നു.

Also Read
അന്ന രേഷ്മ രാജനൊപ്പം മറഞ്ഞിരിക്കുന്ന യുവാവ് കാമുകൻ, നെഞ്ചുതകർന്ന് അരാധകർ, വൈറലായി ചിത്രങ്ങൾ

എന്നാൽ നടി ആവശ്യപ്പെട്ടത് പ്രകാരമാണ് ചികിത്സ സഹായം ലഭ്യമാക്കുന്നത് എന്നായിരുന്നു സർക്കാർ പറഞ്ഞ ത്. ഈ അവസരത്തിൽ നടൻ ദിലീപ് പല സാഹചര്യങ്ങളിലും സാമ്പത്തികമായി തന്നെ സഹായിച്ചിട്ടുണ്ടെന്ന് കെപിഎസി ലളിത തുറന്ന് പറഞ്ഞ ഒരു അഭിമുഖം വീണ്ടും വൈറൽ ആവുകയാണ്.

കെപിഎസി ലളിതയുടെ വാക്കുകൾ ഇങ്ങനെ:

ദിലീപ് എനിയ്ക്ക് മകനെ പോലെയാണ്. അല്ല മകൻ തന്നെയാണ്. എന്റെ ജീവിതത്തിൽ സാമ്പത്തികമായി ഒരുപാട് വിഷമഘട്ടത്തിൽ സഹായമായത് നടൻ ദിലീപാണ് . മകളുടെ വിവാഹ നിശ്ചയസമയത്ത് ഒരു രൂപ പോലും എടുക്കാനില്ലാതെ വിഷമിച്ച സമയത്ത് എന്റെ കുഞ്ഞ് വളരെ വലിയ സഹായമാണ് ചെയ്തത്.

എന്റെ മനസ്സ് ഒന്ന് വിഷമിച്ചാൽ ഓടിയെത്തുന്നവരിൽ മുന്നിലാണ് ദിലീപ്. എന്റെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവന്റെ വിളി വരും. എന്താണ് കാര്യമെന്ന് അപ്പോൾ തന്നെ തിരക്കും. എന്റെ ആവിശ്യം താൻ പറയാതെ തന്നെ അറിഞ്ഞ് സഹായിച്ചിട്ടുണ്ട്.

അതുപോലെ തന്നെ എന്റെ മകളുടെ നിശ്ചയത്തിന് ശേഷവും വിവാഹ സമയത്തും ദിലീപിന്റെ സഹായം എത്തിയിരുന്നു. ആ സമയത്ത് കയ്യിൽ ഒരു രൂപ പോലും ഇല്ലാതിരുന്ന സമയത്ത് ദിലീപായിരുന്നു അറിഞ്ഞ് സഹായിച്ചത്. വിവാഹ സമയത്ത് ഞാൻ സാമ്പത്തികമായി ബിദ്ധിമുട്ടുന്നു എന്നറിഞ്ഞപ്പോൾ പണം എന്റെ അരികിൽ എത്തി.

Also Read
അന്ന രേഷ്മ രാജനൊപ്പം മറഞ്ഞിരിക്കുന്ന യുവാവ് കാമുകൻ, നെഞ്ചുതകർന്ന് അരാധകർ, വൈറലായി ചിത്രങ്ങൾ

അവൻ പറഞ്ഞ് വിടുകയായിരുന്നു. ഇങ്ങനെ സഹായിച്ച അവൻ ഒരിക്കലും ആ പണം തിരികെ ചോദിച്ചിട്ടില്ല. ഒരുപാട് കഷ്ട്പാടുണ്ട്. ഇത് എങ്ങനെ വീട്ടുക എന്നറിയില്ല. മകൻ സിദ്ധാർത്ഥിന് അ പ ക ടം പറ്റിയപ്പോഴും ദിലീപ് അടക്കം ഒരുപാട് പേർ സഹായിച്ചിട്ടുണ്ടെന്ന് കെപിഎലി ലളിത പറയുന്നു.

Advertisement