14 വർഷത്തെ കാത്തിരിപ്പിന് ശേഷം നിത്യാ ദാസ് വീണ്ടും മലയാള സിനിമയിൽ, പള്ളി മണി ഒരുങ്ങുന്നു

446

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിലെത്തിയ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ നായികയായി അരങ്ങേറിയ താരമാണ് നിത്യാദാസ്. ദിലീപിന് ഒപ്പം നിത്യ ദാസും ഹരിശ്രീ അശോകനും തകർത്തഭിനയിച്ച ഈ സിനിമ വൻവിജയമായിരുന്നു നേടിയെടുത്തല്.

ബസന്തി എന്ന കഥാപാത്രമായ മലയാളിയുടെ മനസ്സിലേക്ക് നിത്യാദാസ് കയറി ചെല്ലുകയായിരുന്നു.പിന്നീട് നിരവധി സിനിമയിൽ നായികയായി താരം എത്തി. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡും താരത്തിന് ലഭിക്കുകയുണ്ടായി.

Advertisements

പിന്നീട് ആറു വർഷം മലയാള സിനിമയിൽ സജീവമായിരുന്നു നിത്യദാസ്.മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ നിത്യ ദാസിന് കഴിഞ്ഞു. 2007 ൽ താരം വിവാഹിതയായി. പൈലറ്റ് ആയിരുന്ന അരവിന്ദ് സിംഗ് ആയിരുന്നു വരൻ. പ്രണയിച്ചാണ് ഇവർ വിവാഹം ചെയ്തത്.

Also Read
കാമുകനല്ല അത് ഭർത്താവാണ്, അർച്ചന സുശീലൻ രണ്ടാമതും വിവാഹിതയായി; പ്രവീണിനെ താൻ വിവാഹം കഴിച്ചെന്ന് നടി, അപ്പോൾ ആദ്യ ഭർത്താവ് എവിടെയെന്ന് ആരാധകർ

രണ്ടു മക്കളാണ് ഇവർക്കുള്ളത്. നൈനാ സിംഗും നമൻ സിംഗും. മൂത്ത മകളും നിത്യ ദാസും ചേർന്നുള്ള ഡാൻസ് വീഡിയോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നിത്യാ ദാസ് തന്റെയും മക്കളുട്യും വിശേഷങ്ങൾ എപ്പോഴും ഇൻസ്റ്റാഗ്രാം വഴി പങ്കുവയ്ക്കാറുമുണ്ട്.

വിവാഹത്തിനുശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നിത്യ പിന്നീട് തമിഴ് സീരിയൽ കൂടി അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരുന്നു. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് താരം അഭിനയരംഗത്തേക്ക് തിരിച്ചു വന്നത്. നിരവധി ആരാധകർ തരത്തിനു ആശംസകളുമായി വന്നിരുന്നു.

ഇപ്പോഴിതാ മലയാള സിനിമയിലേക്കും തിരിച്ചുവരികകയാണ് നിത്യദാസ്. അനിൽ കുമ്പള സംവിധാനം ചെയ്യുന്ന പള്ളിമണി എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. സിനിമയുടെ പോസ്റ്റർ താരം തന്നെയാണ് ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചത്.

നേരത്ത മഴവിൽ മനോരമയിൽ ഗായികയും അവതാരകയും നടിയുമായ റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ തന്റെ കൂട്ടുകാരി നവ്യ നായർ യോടൊപ്പം നിത്യാ ദാസ് എത്തിയിരുന്നു.
അന്നായിരുന്നു താരത്തിനെ വർഷങ്ങൾക്കു ശേഷം ആരാധകർ ക്യാമറയ്ക്ക് മുന്നിൽ കണ്ടത്.

Also Read
പ്രസവത്തിന് തൊട്ടു മുൻപാണ് അക്കാര്യം അറിയുന്നത്, താനും സുദർശനയും ജീവിച്ചിരിക്കാൻ കാരണം ഈ ഡോക്ടർമാരാണ്: വെളിപ്പെടുത്തലുമായി സൗഭാഗ്യ വെങ്കിടേഷ്

പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്കിലും താരം എത്തിയിരുന്നു. സ്റ്റാർ മാജിക്കിൽ താരം പങ്കെടു ത്തപ്പോൾ ഉണ്ടായ ചില സംഭവങ്ങൾ വിവാദമായി മാറിയിരുന്നു.

Advertisement