Home Entertainment Celebrities

തുളുബ്രാഹ്മണ പെൺകുട്ടിയായ നടി ഇന്ദ്രജ അബ്‌സർ എന്ന മുസ്ലിം പയ്യനെ വിവാഹം കഴിച്ച കഥ ഇങ്ങനെ

3553

മലയാളത്തിന്റെ താരരാജാക്കൻമാരായ മെഗാസ്റ്റാർ മമ്മൂട്ടി, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തുടങ്ങിയ തെന്നിന്ത്തയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ താരസുന്ദരിയാണ് നടി ഇന്ദ്രജ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുണ്ടായിരുന്ന നടി കൂടിയാണ് ഇന്ദ്രജ.

അതേ സമയം വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ദ്രജ അഭിനയത്തിലെയ്ക്ക് തിരിച്ചെത്തുകയാണ് എന്ന വാർത്തകൾ കുറച്ചു നാളായി കേൾക്കുന്നുണ്ട്. എന്നാൽ ലോക്ഡൗൺ മുലം സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ച് താരത്തിന്റെ തിരിച്ചുവരവിന് തിരിച്ചടിയായി മാറിയിരുന്നു.

Advertisements

അതേ സമയം ഇത്രയും നാളത്തെ ഇടവേളയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും ഇന്ദ്രജ നേരത്തെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. ഇന്ദ്രജ എന്ന തുളുബ്രാഹ്മണ പെൺകുട്ടി അബ്‌സർ എന്ന മുസ്ലിം പയ്യനെ വിവാഹം കഴിച്ചപ്പോൾ നാടും വീടും കുലുങ്ങിക്കാണില്ലേ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

ഞങ്ങളുടെ രണ്ടുപേരുടെ വീടുകളിലും വലിയ ഭൂമി കുലുക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ നീണ്ട ആറു വർഷം കാത്തിരുന്ന ശേഷമാണ് വിവാഹം കഴിക്കാൻ തന്നെ തീരുമാനിച്ചത്. വീട്ടുകാർക്ക് ഞങ്ങളുടെ ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും അങ്ങനെ അവർ സമ്മതിക്കാനും സാധ്യതയുണ്ടെന്ന് ഞങ്ങൾ കരുതി.

പക്ഷെ അതിൽ പകുതി വിജയിക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ. അങ്ങനെ ഞങ്ങൾ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു. അബ്‌സർ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനും കൂടിയാണ്. ഈ പ്രഫഷനെക്കുറിച്ച് വ്യക്തമായറിയാം അതുകൊണ്ട് കുഴപ്പമില്ല ഇതെല്ലാംകൊണ്ടു തന്നെ പ്രണയത്തിനു മുൻപേ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയിരുന്നു.

വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് എനിക്കു ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്‌സർ. അതോടെ എന്റെ മനസ്സു പറഞ്ഞു ലോക്ക് ചെയ്യൂ വിട്ടു കളയരുത്. പിന്നെ ഒന്നും നോക്കിയില്ല ലോക്ക് ചെയ്തു എന്നും ഇന്ദ്രജ പറയുന്നു.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ദി ഗോഡ് മാൻ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജ മലയാളത്തിൽ എത്തുന്നത്. തുടർന്ന് ഇൻഡിപെൻഡൻസ്, എഫ്‌ഐആർ, ഉസ്താദ്, ക്രോണിക്ക് ബാച്ച്‌ലർ, മയിലാട്ടം, ലോകനാഥൻ ഐ എഎസ്, ബെൻ ജോൺസൺ എന്നീ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലും ഇന്ദ്രജ അഭിനയിച്ചിരുന്നു.

ഭർത്താവ് അസ്ബറിനും മകൾക്കും ഒപ്പം ഇപ്പോൾ സുഖകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം. ശക്തമായ വേഷങ്ങൾ ലഭിച്ചാൽ അഭിനയ രംഗത്തേക്ക് തിരിച്ചുവാരാനും താരം പദ്ധതിയിടുന്നുണ്ട്.

Advertisement