തന്നെ വെറുക്കുന്ന ഏട്ടത്തിമാർക്ക് വേണ്ടി കരഞ്ഞ് അപേക്ഷിച്ച് കൺമണി, കൺമണി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണെന്നാണ് ദേവ: കാരണം അറിയാതെ പ്രേക്ഷകർ

64

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് പാടാത്ത പൈങ്കിളി സീരിയൽ. കൺമണി എന്ന പെൺുട്ടിയെ ചുറ്റിപ്പറ്റിയാണ് പാടാത്ത പൈങ്കിളിയുടെ കഥ പുരോഗമിക്കുന്നത്. ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ് ഈ സീരിയൽ.

ഇപ്പോഴിതാ തന്റെ നിഷ്‌കളങ്കത കൊണ്ട് കൺമണി പ്രേക്ഷകരുടെ മനസ് കീഴടക്കുകയാണ്. രസകരമായ സംഭവങ്ങളായിരുന്നു കഴിഞ്ഞ എപ്പിസോഡുകളിൽ പാടാത്ത പൈങ്കിളിയിൽ അരങ്ങേറിയത്. പതിവ് പോലെ കൺമണിയെ കുടുക്കാനുള്ള ഏട്ടത്തിമാരുടെ ശ്രമം പരാജയപ്പെടുന്നതിന് വീണ്ടും പരമ്പര സാക്ഷിയായിരുന്നു.

Advertisements

ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രൊമോ ചില രസകരമായ സൂചനകൾ സമ്മാനിക്കുകയാണ്. രസകരമായ മൂഹൂർത്തങ്ങൾക്കായിരുന്നു പോയ വാരം പാടാത്ത പൈങ്കിളി സാക്ഷിയായത്. കൺമണിയ്ക്കെതിരെയുള്ള ഏട്ടത്തിമാരുടെ നീക്കം കയ്യോടെ പിടിക്കപ്പെട്ടിരുന്നു. ഇതിന് മൂന്ന് പേർക്കും കനത്ത ശിക്ഷ നൽകിയാണ് അമ്മ പ്രതികരിച്ചത്.

വീട്ടിലെ എല്ലാ ജോലികളും ചെയ്യാനായിരുന്നു അമ്മയുടെ ശിക്ഷ. പിന്നാലെ മൂന്ന് പേരേയും കൊണ്ട് പണിയെടുപ്പിക്കുന്ന രസകരമായ കാഴ്ചകൾ പരമ്പരയിൽ കണ്ടു. തന്നെ വെറുക്കുന്ന ഏട്ടത്തിമാർക്ക് വേണ്ടി ദേവയ്ക്ക് മുന്നിൽ അപേക്ഷയുമായി എത്തിയിരിക്കുകയാണ് കൺമണി. ഇതിന് ദേവ നൽകുന്ന മറുപടിയും വീഡിയോയിലുണ്ട്.

എന്തായാലും വീട് വിട്ട് പോകണമെന്നും ഒറ്റയ്ക്ക് താമസിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് ഏട്ടത്തിമാർ. അതിനാൽ ഈ പണികളൊക്കെ ചെയ്യുന്നത് നല്ല അനുഭവമാണെന്നായിരുന്നു ദേവ നൽകിയ വിശദീകരണം. പക്ഷെ കൺമണിയുടെ നിഷ്‌കളങ്കത അവളെ കൊണ്ട് വീണ്ടും അപേക്ഷിപ്പിക്കുകയാണ്.

തന്റെ അഭ്യർത്ഥന ദേവ മാനിച്ചില്ലെങ്കിൽ താൻ അമ്മയോട് കരഞ്ഞ് അപേക്ഷിക്കുമെന്നാണ് കൺമണി പറയുന്നത്. പിന്നാലെ കൺമണിക്കൊരു ഉപദേശവും ദേവ നൽകുന്നുണ്ട്. കൺമണി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണെന്നാണ് ദേവ നൽകിയ ഉപദേശം.

ഇങ്ങനെ നന്മ കാണിച്ചാൽ ആരെങ്കിലും കൺമണിയ്ക്കായി അമ്പലം പണിയുമെന്നാണ് പരിഹാസ രൂപേണ ദേവ പറയുന്നത്. എന്തായാലും പാടാത്ത പൈങ്കിളിയുടെ പ്രേക്ഷകർക്ക് ആകാംഷ പകരുന്നതാണ് പുതിയ പ്രൊമോ. എന്തുകൊണ്ടായിരിക്കാം കൺമണി ഏട്ടത്തിമാർക്ക് വേണ്ടി ദേവയോട് അപേക്ഷിച്ചതെന്നാണ് ആരാധകർക്ക് അറിയേണ്ടത്.

കമന്റുകളിൽ ആരാധകർ തങ്ങളുടെ ആകാംഷ വ്യക്തമാക്കുന്നുണ്ട്. പലരും കമൻിലൂടെ ഇതിന്റെ കാരണങ്ങൾ നിരത്തുന്നുണ്ട്. അതേസമയം, ഏട്ടത്തിമാർ പണിയെടുക്കുന്നത് കാണാനാണ് ഇഷ്ടമെന്നും ചിലർ പറയുന്നുണ്ട്.

അതേസമയം, ഇതിലത്ര അത്ഭുതപ്പെടാനില്ലെന്നാണ് ചിലരുടെ കമന്റുകൾ. കൺമണിയുടെ സ്വഭാവം അനുസരിച്ച് ആരോടും പാവം തോന്നുമെന്നും അതുകൊണ്ടാകാം ഏട്ടത്തിമാർക്ക് വേണ്ടി അപേക്ഷയുമായി ദേവയുടെ മുന്നിലെത്തിയതെന്നാണ അവർ പറയുന്നത്.

Advertisement