അമ്മയുടേയും ദൈവത്തിന്റേയും സമ്മതം മാത്രമാണ് ചോദിച്ചത്, തന്റെ പനങ്കുല പോലത്തെ മുടി കാൻസർ രോഗികൾക്ക് ദാനം ചെയ്ത് അനു ജോസഫ്, കൈയ്യടിച്ച് ആരാധകർ

106

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ സീരിയൽ താരമാണ് അനു ജോസഫ്. വളരെ ചെറിയ പ്രായം മുതൽ മലയാള പ്രേക്ഷകർക്ക് അനു സുപരിചിതയാണ്. സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ തുടങ്ങി അഭിനയ മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന നടി കൂടിയാണ് അനു ജോസഫ്.

കൈരളി ചാനലിലെ കാര്യം നിസാരം എന്ന പരമ്പരയിലെ സത്യഭാമയായി എത്തിയാണ് മിനി സ്‌ക്രീനിൽ അനു തിളങ്ങിയത്. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സത്യഭാമയായിട്ടാണ് അനുവിനെ പ്രേക്ഷകർ ഇന്നും കാണുന്നത്. കാസർകോട് സ്വദേശിനി ആണെങ്കിലും തിരുവനന്തപുരത്താണ് അനു താമസിക്കുന്നത്. അച്ഛനും അമ്മയും സഹോദരിയുമെല്ലാം കാസർഗോഡിലെ വീട്ടിലാണ്.

Advertisements

തിരുവനന്തപുരത്തെ വീട്ടിൽ അനുവിന് കൂട്ടായി കുറേ പൂച്ചക്കുട്ടികളുണ്ട്. ഓവർ ആക്ടിങ് ഒന്നും ഇല്ലാതെ അനു മലയാളികളുടെ സ്വീകരണ മുറിയിലെ താരം ആയിട്ട് പതിനഞ്ച് വർഷങ്ങളിൽ അധികമായി. ഇന്നും ആദ്യം കണ്ട നാൾ മുതലുള്ള ഇഷ്ടം തന്നെയാണ് അനുവിനായി പ്രേക്ഷകർ നൽകുന്നതും. ഏഴാം ക്ലാസിൽ പഠിക്കുമ്പോാഴാണ് അനു ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത്.

Also Read
എന്റെ സൗഭാഗ്യം, സന്തോഷം എല്ലാം അവളാണ്, ഈ കൈ പിടിച്ചിട്ട് 32 വർഷം, അച്ഛനും അമ്മയും എനിക്കായി കണ്ടുപിടിച്ച ദേവത: ആഘോഷ നിറവിൽ സുരേഷ് ഗോപിയും രാധികയും

ഇതെന്റെ മണ്ണ് ഇതെന്റെ താളം എന്ന ആൽബത്തിനുവേണ്ടിയാണ് അനു ആദ്യമായി മേക്കപ്പണിഞ്ഞത്. നിരവധി അവാർഡുകൾ ആണ് ആൽബത്തിന് ലഭിച്ചത്. അതിനുശേഷം ആദ്യ സീരിയൽ ആയ സ്നേഹചന്ദ്രികയിൽ എത്തി എങ്കിലും ശ്രദ്ധിക്കപ്പെടുന്നത് ചിത്രലേഖയിലൂടെയാണ്. കാസർകോട് ചിറ്റാരിക്കൽ കുടക്കച്ചിറ സ്വദേശിയായ അനു ചെറുപ്പം മുതൽക്കുതന്നെ ശാസ്തീയമായി നൃത്തം അഭ്യസിച്ചിട്ടുണ്ട്.

നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ച അനു ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുമ്പോാൾ കലാതിലകപ്പട്ടം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അനു വെള്ളിവെളിച്ചത്തിലേക്ക് എത്തിയപ്പോൾ മുതൽ അനുവിനെ കാണുന്നവർക്ക് എല്ലാം എപ്പോഴും ചോദിക്കാനുള്ളത് അനുവിന്റെ ഇട തൂർന്ന നീണ്ട മുടിയുടെ രഹസ്യത്തെ കുറിച്ചാണ്.

സ്വന്തമായി ഒരു യൂടൂബ് ചാനലും താരത്തിന് ഉണ്ട്. യുട്യൂബ് ചാനലിലൂടെ അനു തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. യുട്യൂബ് ചാനൽ ആരംഭിച്ച ശേഷം ഒരിക്കൽ തന്റെ മുടി സംരക്ഷണത്തിന്റെ സീക്രട്ട് അനു പരസ്യമാക്കുകയും ചെയ്തിരുന്നു. ആവണക്കെണ്ണയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടുന്നതാണ് തന്റെ തലമുടിയുടെ രഹസ്യം എന്ന് അനു പറഞ്ഞിരുന്നു.

അനുവിന് ഉള്ളതിനേക്കാൾ ആരാധകർ അനുവിന്റെ പനംകുലപോലുള്ള മുടിക്കുണ്ട്. ജനിച്ചപ്പോൾ ഒറ്റമുടി പോലും ഇല്ലാതെ പിറന്ന കുട്ടിയായിരുന്നു താനെന്നും അമ്മയുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഇന്ന് കാണുന്ന ഇട തൂർന്ന മുടിയെന്നും അനു ജോസഫ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കാൻസർ രോഗിക്ക് വേണ്ടി ജീവിതത്തിലാധ്യമായി അനു മുടി ദാനം ചെയ്തിരിക്കുകയാണ്.

തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷനുമായി സഹകരിച്ചാണ് കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാനായി അനു മുടി ദാനം ചെയ്തത്. ഒപ്പം നെയ്യാറ്റിൻകര സ്വദേശിനിയായ കാൻസർ രോഗിയായ അധ്യാപികയ്ക്ക് വിഗ് കൈമാറുന്ന ചടങ്ങിലും അനു പങ്കാളിയായി.

Also Read
ചിമ്പു അത്യുഗ്രൻ തിരിച്ചുവരവ് നടത്തുമ്പോൾ അദ്ദേഹത്തിന്റെ ആരാധകരെ പോലെ തന്നെ ആവേശത്തിലാണ് ശരണ്യയും കാരണം ഇതാണ്

പന്ത്രണ്ട് ഇഞ്ച് മുടിയാണ് ഹെയർ ബാങ്ക് മുഖേന അനു ദാനം ചെയ്തത്. പലരും മുടിയെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം മുടി മുറിക്കുന്നില്ലേയെന്നൊക്കെ പലപ്പോഴും ചോദിച്ചിട്ടുണ്ടെന്നും. എന്നാൽ വെറുതെ മുടി ബ്യൂട്ടിപാർലറിൽ പോയി മുറിച്ച് ആർക്കും ഉപകാരമില്ലാതെ ആക്കി തീർക്കരുതെന്ന് നിർഹബന്ധമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് മുടി മുറിക്കുമ്പോൾ നല്ല കാര്യത്തിന് വേണ്ടിയാകണം എന്ന് തീരുമാനിച്ചിരുന്നതെന്നും അനു വീഡിയോയിൽ പറയുന്നു.

അമ്മയുടേയും ദൈവത്തിന്റേയും സമ്മതം മാത്രമാണ് ചോദിച്ചതെന്നും അനു വീഡിയോയിൽ പറയുന്നുണ്ട്. തന്റെ മുടിയെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും മുടി മുറച്ചതിന്റെ പേരിൽ ആർക്കും നീരസം തോന്നരുതെന്നും അനു പറഞ്ഞു. മുടി ദാനം ചെയ്യുമ്പോൾ വീഡിയോ ചെയ്യരുതെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ ആർക്കെങ്കിലും തന്റെ വീഡിയോ പ്രചോദനമായാലോ എന്ന തോന്നലിൽ നിന്നാണ് വീഡിയോ ചെയ്യാൻ തീരുമാനിച്ചതെന്നും അനു വ്യക്തമാക്കി. അനുവിന്റെ നല്ല തീരുമാനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Advertisement