തന്റെ ജീവിതം മാറ്റി മറിച്ചവരെ കുറിച്ച് പറഞ്ഞ് റിമി ടോമി, ഇതെന്തിനുള്ള ഭാവമാണെന്ന് ചോദിച്ച് ആരാധകർ

88

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. ചിങ്ങമാസം വന്നുചേർന്നാൽ എന്ന പാട്ടും പാടിയെത്തി പിന്നീട് റിമി മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അതേ സമയം റിമി ടോമിയെ പോലെ എനർജിയുള്ള സ്ത്രീ കേരളത്തിൽ ഉണ്ടോ എന്ന് ചോദിച്ചാൽ വളരെ കുറച്ച് പേരെ ഉണ്ടാവുകയുള്ളു.

പാട്ട് പാടുന്നതിനൊപ്പം ഡാൻസ് കളിച്ച് തുടക്കത്തിലെ അതേ എനർജിയുമായി റിമി നിൽക്കാറുണ്ട്. ജീവിതത്തിൽ ശക്തമായ തീരുമാനങ്ങളെടുത്തും കുടുംബത്തിനും സഹോദരങ്ങൾക്കുമൊക്കെ വേണ്ടി താങ്ങായി നിന്ന കരുത്തുള്ള സ്ത്രീയായി റിമി ടോമിയെ വിശേഷിപ്പിക്കാം. ഇപ്പോൾ ആരെയും കൊതിപ്പിക്കുന്ന മേക്കോവറിലൂടെയാണ് റിമി രംഗത്ത് വരാറുള്ളത്.

Advertisements

തടിച്ചി പാറു ആയിരുന്ന റിമിയുടെ ഈ മാറ്റം ആരാധകരെയം അത്ഭതുപ്പെടുത്തി. ഇന്നിതാ അന്താരാഷ്ട്ര വനിതാ ദിനത്തിൽ തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ മൂന്ന് സ്ത്രീകളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് റിമി. നിങ്ങളുടെ ഫിറ്റ്നസ് ലെവൽ നിങ്ങൾ തന്നെ തീരുമാനിക്കുക. നിങ്ങളെ കുറിച്ചുള്ള നിർവചനങ്ങൾ നിങ്ങൾ തന്നെ സൃഷ്ടിക്കുക. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ആരും നിങ്ങളോട് പറയാതിരിക്കട്ടേ. അത് സ്വയം കണ്ടെത്തുക.

Also Read
നിന്നിൽ ഞാൻ ആദ്യം ശ്രദ്ധിച്ചത് നിന്റെ ചിരി ആയിരുന്നു.. ഒരു ദിവസം അത് എന്റേതാകുമെന്ന് എനിക്കറിയില്ലായിരുന്നു ; ഭാവിവരൻ മനോജിനൊപ്പമുള്ള ചിത്രം പങ്കു വച്ച് ഗൗരി കഷ്ണ

എല്ലാവരും കൂടുതൽ ശക്തരായി തീരട്ടേ, താര സുദർശൻ, ബിന്നി കൃഷ്ണകുമാർ, ഹർഷ എന്നീ മൂന്ന് സ്ത്രീകളാണ് ജീവിതത്തിൽ തന്നെ സ്വാധീനിച്ചിട്ടുള്ളത്.അവർ എന്റെ വിജയത്തിലും കരിയറിലും ശരീരത്തിലുമൊക്കെ മാറ്റങ്ങൾ വരുത്തി. വിജയങ്ങൾ നേടാൻ എന്നെ സഹായിച്ചു. ഇനിയും വിജയത്തിലേക്ക് കരുത്തോടെ നീങ്ങുകയാണ് ഞാൻ. എല്ലാവർക്കും വനിതാ ദിനാശംസകൾ എന്നുമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷനായി റിമി കുറിച്ചത്. ജിമ്മിൽ നിന്നും വർക്കൗട്ട് ചെയ്യുന്ന കിടിലൻ വീഡിയോയും റിമി പങ്കുവെച്ചിരുന്നു.

അതേ സമയം റിമി ഇതെന്തിനുള്ള ഭാവമാണെന്ന് ചോദിക്കുകായണ് ആരാധകർ. നടു നല്ലോണം ശ്രദ്ദിക്കണേ എന്നും ഇത്രയും മെലിഞ്ഞ് പോരെ എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകൾ വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നു. ഇതുപോലെ കഠിനാധ്വാനം ചെയ്യുന്നവരെ ഞാൻ കണ്ടിട്ടില്ല.

ഓരോ ദിവസം കഴിയുംതോറും റിമി അമ്പരപ്പിച്ച് കൊണ്ടേ ഇരിക്കുകയാണെന്നും ആരാധകർ പറയുന്നു. പ്രിയപ്പെട്ട റിമൂ നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു. വർഷങ്ങൾ കൊണ്ട് നിന്നിലുണ്ടായ മാറ്റങ്ങളും നിന്റെ പരിശ്രമങ്ങളും കഠിനാധ്വാനവും ഓരോ സ്ത്രീയ്ക്കും പ്രചോദനം പകരുന്നതാണ്.

നിനക്ക് ഏറ്റവും സ്നേഹത്തോടെ വനിതാദിനാശംസകൾ നേരുകയാണ്. എന്നും എപ്പോഴും എല്ലാവരെയും പ്രചോദിപ്പിച്ച് കൊണ്ടേ ഇരിക്കുക. എന്നാണ് വീഡിയോയ്ക്ക് താഴെ ഗായകൻ അനൂപ് ശങ്കർ എഴുതിയത്. ആദ്യ ലോക്ഡൗൺ കാലം മുതലാണ് റിമി ടോമി വർക്കൗട്ട് ചെയ്ത് ശരീരഭാരം നിയന്ത്രിച്ച് തുടങ്ങിയത്. കുറഞ്ഞ നാളുകൾക്കുള്ളിൽ വലിയ മാറ്റം കൊണ്ട് വരാൻ താരത്തിന് സാധിച്ചിരുന്നു.

Also Read
അഭിനയത്തിലേക്ക് വരുമ്പോൾ അച്ഛന്റേയും സഹോദരങ്ങളുടേയും പേര് ഞാനായിട്ട് കളയുമോ, അവർക്ക് നാണക്കേടാകുമോ എന്ന ഭയമുണ്ടായിരുന്നു : ശൈലജ

തന്റെ ഓരോ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് തുങ്ങിയതോടെ റിമിയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും ചർച്ചയായി തുടങ്ങി. പ്രശസ്തയായ യോഗ ട്രെയിനർ താര സുദർശന് ഒപ്പമാണ് റിമി പ്രാക്ടീസ് നടത്തുന്നത്. ഫിറ്റ്നെസ് ട്രെയിനറാണ് ഹർഷ. പ്രശസ്ത ഗായിക കൂടിയാണ് ബിന്നി കൃഷ്ണ കുമാർ.

Advertisement