മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങി ഗന്ധർവൻ നിതീഷ് ഭരദ്വാജ്

17

ഹിന്ദി നിതീഷ് ഭരദ്വാജ് മലയാളി അല്ലെങ്കിലും മലയാളത്തിന് പ്രിയങ്കരനാണ് . മഹാഭാരതത്തിലെ കൃഷ്ണനായും ഞാൻ ഗന്ധർവനിലെ ഗന്ധർവനായും നിതീഷിനെ മലയാളിക്ക് സുപരിചതമാണ്. മലയാളത്തിന്റെ സ്വന്തം ഗന്ധർവൻ.

എന്നാൽ മറ്റധികം പേർക്കും അറിയാത്ത ഒരാഗ്രഹവും മലയാളിയുടെ ഗന്ധർവ്വ നായകനുണ്ട് അതെന്താണെന്ന് മനസ്സ് തുറന്നിരിക്കുകയാണ് താരം ഇപ്പോൾ.

Advertisements

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് താൻ മനസ്സിൽ തലോലിക്കുന്ന ആഗ്രഹമെന്ന് നിതീഷ് ഭരദ്വാജ് പറയുന്നു. മറാത്തിയിൽ പിതൃറൂൺ എന്ന സിനിമ സംവിധാനം ചെയ്ത് സംവിധായകനായും കഴിവ് തെളിയിച്ച താരമാണ് നിതീഷ്.

മനസിൽ താലോലിക്കുന്ന ഒരു കൈനീട്ടമുണ്ട് അത് മോഹൻലാലിനെ നായകനാക്കി ഒരു സിനിമ മലയാളത്തിൽ സംവിധാനം ചെയ്യണം. ഭഗവാൻ കൃഷ്നനും മാ ഭഗവതിയും അനുവദിച്ചാൽ അത് നടക്കുമെന്നും നിതീഷ് ഭരദ്വാജ് പറഞ്ഞു.

മഹാഭാരതത്തിലെ കൃഷ്ണനായെത്തി മലയാളികളുടെ പ്രിയതാരമായ നിതീഷ് പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലാണ് ഗന്ധർവ്വനായെത്തിയത്.

നിതീഷ് ഭരദ്വാജ് സിനിമ സംവിധായകൻ എന്ന നിലയിൽ കഴിവു തെളിയിച്ചിട്ടുണ്ട്. മറാത്തിയിൽ പിതൃറൂൺ എന്ന സിനിമ സംവിധാനം ചെയ്യുന്നു. മികച്ച സംവിധായകനടക്കം അഞ്ച് അവാർഡുകൾ ലഭിച്ചു. മോഹൻലാലിനെ നായകനാക്കി ഒരു മലയാള സിനിമ മലയാളത്തിൽ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് നിതീഷ് ഭരദ്വാജ് പറയുന്നു. മലയാളികൾക്ക് നൽകാനുള്ള വിഷു കൈനീട്ടം എന്താണ് എന്ന ചോദ്യത്തിന് ഉത്തരമായാണ് നിതീഷ് ഭരദ്വാജ് ഇക്കാര്യം പറഞ്ഞത്.

മനസിൽ താലോലിക്കുന്ന ഒരു കൈനീട്ടമുണ്ട്. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ മലയാളത്തിൽ സംവിധാനം ചെയ്യണം. ഭഗവാൻ കൃഷ്ണനും മാ ഭഗവതിയും അനുവദിച്ചാൽ അത് നടക്കുമെന്നും നിതീഷ് ഭരദ്വാജ് പറയുന്നു.

Advertisement