എന്റെ വീട്ടിൽ കടുത്ത എതിർപ്പായിരുന്നു, വീട്ടിൽ അറിയിച്ചിട്ടാണ് വിഷ്ണുവിനൊപ്പം ഇറങ്ങി പോയത്; രഹസ്യവിവാഹത്തെ കുറിച്ച് അനുശ്രീ

853

മലയാളം സീരിയിൽ ആരാധകരായ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് അനുശ്രീ എന്ന പ്രകൃതി. കഴിഞ്ഞ ദിവസങ്ങളിൽ ആണ് പ്രകൃതിയുടെ രഹസ്യ വിവാഹത്തിന്റെ വാർത്ത പുറത്ത് വന്നത്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറമാൻ വിഷ്ണു സന്തോഷിനെയാണ് അനുശ്രി രഹസ്യ വിവഹം കഴിച്ചത്.

അതേ സമയം അനുശ്രീയുടെ വീട്ടിൽ ശക്തമായ എതിർപ്പ് ഉള്ളത് കൊണ്ട് വളരെ ലളിതവും രഹസ്യവുമായിട്ട് താരം വിവാഹം നടത്തിയത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ നടത്തിയ വിവാഹത്തിന്റെ ഫോട്ടോസ് പുറത്ത് വന്നതോടെയാണ് പുറംലോകം വിവാഹക്കാര്യം അറിയുന്നത്.

Advertisements

ഇപ്പോഴിതാ വിഷ്ണുവുമായി ആദ്യം കണ്ടമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചുമൊക്കെ നടി തന്നെ ആരാധകരോട് പറയുകയാണ്. അഞ്ച് വർഷം മുൻപ് മുതൽ അറിയുന്ന ആളാണ് വിഷ്ണു. മൂന്ന് വർഷം മുൻപ് ഇരുവരും വീണ്ടും പ്രണയത്തിലായി. വീട്ടിൽ പറഞ്ഞിട്ടാണ് താൻ അദ്ദേഹത്തിനൊപ്പം ഇറങ്ങി പോയതെന്നാണ് താരം പറയുന്നത്.

വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു പ്രകൃതിയുടെ തുറന്നു പറച്ചിൽ. പ്രകൃതിയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ വിഷ്ണുവിനെ പരിചയപ്പെട്ടിട്ട് അഞ്ച് വർഷത്തിൽ ഏറെയായി. ഞങ്ങൾ ആദ്യം കണ്ടതും പരിചയപ്പെടുന്നതും ചിന്താവിഷ്ടയായ സീത എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ചാണ്. അതിന് മുൻപേ വിഷ്ണു എന്നെ കണ്ടിട്ടുണ്ട്. പക്ഷേ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ചിന്താവിഷ്ടയായ സീത യുടെ ലൊക്കേഷനിൽ നിന്ന് തന്നെ വിഷ്ണു എന്നെ പ്രൊപ്പോസ് ചെയ്തെങ്കിലും ഞാൻ മറുപടി പറഞ്ഞില്ല.

പിന്നീട് മൂന്ന് വർഷം കഴിഞ്ഞ് അരയന്നങ്ങളുടെ വീട് എന്ന പരമ്പരയുടെ ലൊക്കേഷനിൽ നിന്നുമാണ് ഞങ്ങൾ വീണ്ടും കണ്ടത്. അവിടെ വെച്ചാണ് സുഹൃത്തുക്കളാകുന്നതും ആ സൗഹൃദം ഞങ്ങൾ പോലുമറിയാതെ പ്രണയത്തിലേക്ക് കടന്നതും. അടുത്തറിഞ്ഞപ്പേൾ ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുക ആയിരുന്നു.

തുടക്കം മുതലേ ഈ പ്രണയം എന്റെ വീട്ടിൽ പ്രശ്നമായിരുന്നു. പ്രണയത്തിലായി എന്ന ഫീൽ തോന്നി തുടങ്ങി ഒരു മാസത്തിനകം ഞങ്ങൾ രണ്ടാളും വീട്ടിൽ പറഞ്ഞു. വിഷ്ണുവിന്റെ വീട്ടിൽ എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്റെ വീട്ടിൽ കടുത്ത എതിർപ്പായിരുന്നു. വിഷ്ണു എന്റെ അമ്മയുമായി സംസാരിച്ചു. എന്നിട്ടും ശരിയായില്ല. ഇത് കുറച്ച് കാലത്തേക്കേ ഉണ്ടാവുകയുള്ളു.

ഈ വർക്ക് തീർന്നാൽ ഉടൻ തീർന്നോളും എന്നാണ് അക്കാലത്ത് പലരും ഞങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നത്. ഒരു വർഷം കാത്തിരിക്കാൻ എന്റെ വീട്ടിൽ നിന്ന് പറഞ്ഞു. അപ്പോഴും വീട്ടിലെ പ്രതികരണം എതിർപ്പായിരുന്നു. അതിനിടെ മറ്റ് വിവാഹാലോചനകളും സജീവമാക്കി. വേറെ കല്യാണം കഴിക്കാൻ താൽപര്യമില്ല. വിഷ്ണുവിനൊപ്പം ജീവിക്കാൻ തീരുമാനിച്ചുവെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു.

അതോടെ വലിയ പ്രശ്നമായി. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ അവന്റെ കൂടെ പോവുകയാണ്. മറ്റൊരു വിവാഹം പറ്റില്ലെന്ന് വീട്ടിൽ എല്ലാവരുടെയും മുൻപിൽ നിന്നും പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങി പോന്നത്. അവർ തടയാൻ ശ്രമിച്ചെങ്കിലും എന്റെ തീരുമാനം മാറിയിരുന്നില്ല.

ഞങ്ങടെ പ്രണയം സാധാരണ പോലെ തോന്നുമ്പോൾ കാണാൻ പറ്റുന്നതോ മിണ്ടാൻ പറ്റുന്നതോ പോലെ ആയിരുന്നില്ല. ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. ഒരു വർഷം ഞങ്ങൾ സംസാരിച്ചിട്ടില്ല. എന്നിട്ടും ഞങ്ങൾക്കിടയിൽ അകൽച്ച തോന്നിയിട്ടില്ല. വിഷ്ണുവിന്റെ ക്യാരക്ടറാണ് എന്നെ അവനിലേക്ക് അടുപ്പിച്ചത്.

വിഷ്ണുവിന്റെ സ്റ്റാറ്റസോ, വിഷ്ണുവിന്റെ പണമോ, സമ്പാദ്യമോ ജോലിയോ ഒന്നും നോക്കിയല്ല ഞാൻ സ്നേഹിച്ചത്. എന്നെ സംബന്ധിച്ച് അവന്റെ സ്വഭാവം, ചിന്തകൾ, ഒക്കെയാണ് ആകർഷിച്ച കാര്യങ്ങൾ. തന്റെ നാട് കാലടി ആണെന്നാണ് പ്രകൃതി പറയുന്നത്. വിഷ്ണുവിന്റേത് പൂജപ്പുരയും. ഇപ്പോൾ പുതിയൊരു വീട് എടുത്ത് താമസിക്കുകയാണ്.

അതേ സമയം ബാലതാരമായി ടെലിവിഷൻ സീരിയലുകളിലും സിനിമയിലും നിറഞ്ഞ് നിന്ന നടിയാണ് അനുശ്രീ. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ജിത്തു മോൻ എന്ന പേരിൽ ആൺകുട്ടിയായിട്ടാണ് നടി അഭിനയിച്ച് തുടങ്ങിയത്. ശേഷം അമ്പതോളം സീരിയലുകളിൽ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അനുശ്രീ എന്നാണ് യഥാർഥ പേരെങ്കിലും പ്രകൃതി എന്ന പേരിലാണ് സീരിയൽ ലോകത്ത് നടി അറിയപ്പെടുന്നത്. ദേവീമാഹത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, ഏഴ് രാത്രികൾ, അമല, അമല, അരയന്നങ്ങളുടെ വീട്, പൂക്കാലം വരവായി, മഞ്ഞിൽ വിരിഞ്ഞ പൂവ് എന്നിങ്ങനെ നിരവധി സീരിയലുകളിലാണ് അനുശ്രീ അഭിനയിച്ചിരിക്കുന്നത്.

ഏറ്റവുമൊടുവിൽ പൂക്കാലം വരവായി സീരിയലിലെ സംവൃത എന്ന കഥാപത്രത്തെയാണ് നടി അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്. വർണപകിട്ട് എന്ന സീരിയലിലും താരം എത്തുന്നുണ്ട്.

Advertisement