ഒന്നരമാസം മുമ്പ് വിവാഹിതയായ നടി ദിയ മിർസ നാലുമാസം ഗർഭിണി, ഗർഭിണിയായത് കൊണ്ടാണോ പെട്ടെന്ന് കല്യാണം നടത്തിയതെന്ന് ആരാധകർ, മറുപടിയുമായി താരം

99

തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് നടിയും മോഡലുമായ ദിയ മിർസ. നിരവധി സൂപ്പർഹിറ്റ് ബോളിവുഡ് സിനിമകളിൽ നായികയായിട്ടുള്ള നടി സോഷ്യൽ മീഡിയയിലും ഏറെ സജീവയാണ്.

അടുത്തിടെയായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. 2021 ഫെബ്രുവരി 15 നാണ് ദിയ മിർസയും വ്യവസായി വൈഭവ് രേഖിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി തന്നെയാണ് ഇക്കാര്യം ആരാധകരോട് വെളിപ്പെടുത്തിയത്.

പിന്നീട് മലദ്വീപിൽ നിന്നുള്ള ഹണിമൂൺ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിവസങ്ങൾക്ക് മുൻപ് താൻ അമ്മയാകാൻ പോകുന്ന വിവരം നടി പങ്കുവെച്ചിരുന്നു. വയർ താങ്ങി നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആ സന്തോഷ വാർത്ത നടി പങ്കുവെച്ചത്. അതേ സമയം താരം നാലു മാസം ഗർഭിണിയാണെന്നാണ് പുറത്തു വരുന്ന വിവരം.

വിവാഹം കഴിഞ്ഞ് വെറും നാല്പത്തിയഞ്ചു ദിവസം കഴിഞ്ഞപ്പോൾ അതായത് ഏപ്രിൽ ഒന്നിന് ആണ് തന്റെ സോഷ്യൽ മീഡിയയിൽ കൂടി താൻ ഗർഭിണിയാണെന്ന് താരം അറിയിച്ചത്. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. നടിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. വിവാഹത്തിന് മുൻപ് ഗർഭിണിയായത് കൊണ്ടാണ് വേഗം വിവാഹം കഴിച്ചതെന്ന് ആരാധകർ ചോദിച്ചിരുന്നു.

ഇത് വിവാഹത്തിന് മുൻപ് തന്നെ വെളിപ്പെടുത്തേണ്ടതായിരുന്നുവെന്നും ആരാധകർ പറയുന്നുണ്ട്. എന്നാൽ പ്രേക്ഷകരുടെ ഈ ചോദ്യത്തിന് മറുപടി നൽകുകയാണ് ദിയ. ഗർഭിണിയായത് കൊണ്ടല്ല വേഗം വിവാഹം കഴിച്ചതെന്നാണ് ദിയ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ.

മികച്ച ചോദ്യമാണ് ഇത്, കുട്ടിയുണ്ടായത് കൊണ്ടല്ല ഞങ്ങൾ വിവാഹ കഴിക്കാൻ തീരുമാനിച്ചത്. ഒന്നിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചപ്പോൾ മുതൽ ഞങ്ങൾ വിവാഹിതരാണ്. വിവാഹത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് ഇടയിലാണ് കുഞ്ഞ് ഉണ്ടാകുന്നതിനെ കുറിച്ച് അറിയുന്നത്.

അതിനാൽ ഈ വിവാഹം ഗർഭത്തിന്റെ ഫലമല്ല. ഗർഭം സുരക്ഷിതമാണോ എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് വെളിപ്പെടുത്താതിരുന്നത്. എന്റെ ജീവിതത്തിലെ സന്തോഷകരമായ വാർത്തയാണിത്. ഇതിന് വേണ്ടി ഞാൻ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു. ആരോഗ്യകരമായ കാരണങ്ങൾ കൊണ്ടാണ് അമ്മയാകുന്ന വിവരം വെളിപ്പെടുത്താതിരുന്നതെന്നും നടി വ്യക്താക്കുന്നു.