അഭിനയിക്കാൻ പോകാൻ പറ്റില്ല എന്നായിരുന്നു മമ്മി പറഞ്ഞത്, പക്ഷേ: നഴ്‌സ് ആവേണ്ടിയിരുന്ന താൻ സിനിമാ നടി ആയതിനെ കുറിച്ച് ആത്മിയ രാജൻ

969

മലയാളം സിനിമാ പ്രേമികൾക്ക് ഇടയിൽ വളരെ പെട്ടെന്ന് സുപരിചിതയായി മാറിയ നടിയാണ് ആത്മീയ രാജൻ. ജോസഫ് എന്ന ജോജു ജോർജ് നായകനായ സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ആത്മിയ രാജൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. ജോസഫിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വെള്ളത്തൂവൽ എന്ന സിനിമയിലൂടെയാണ് ആത്മിയ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴ് സിനിമയിൽ നിന്നാണ് ആത്മിയയ്ക്ക് ക്ഷണം ലഭിച്ചത്. മനകൊത്തി പറവൈകൾ ആയിരുന്നു ആത്മിയയുടെ ആദ്യ തമിഴ് സിനിമ. പിന്നെയും നിരവധി തമിഴ് സിനിമകളിൽ നിന്നും ആത്മിയയ്ക്ക് ക്ഷണം ലഭിച്ചിരുന്നു.

Advertisements

അവിയലാണ് ആത്മിയയുടെ ഏറ്റവും പുതിയ സിനിമ. ജോജു ജോർജും അനശ്വര രാജനുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. സുജിത് സുരേന്ദ്രൻ നിർമ്മിച്ച് ഷാനിൽ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയൽ.
ജോസഫ് മുതൽ കോൾഡ് കേസ് വരെ വ്യത്യസ്തമായ അഭിനയ രീതിയിലൂടെ പ്രേക്ഷകരുടെ മനം കവരാൻ ആത്മിയയ്ക്ക് സാധിച്ചിരുന്നു. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. മറൈൻ എഞ്ചിനീയറായ സനൂപാണ് ആത്മീയയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. കണ്ണൂരിൽ വെച്ചായിരുന്നു വിവാഹം നടന്നത്.

Also Read
പഠിക്കാൻ വന്നതാണ്, നിന്നെ പഠിപ്പിക്കാൻ ഞാൻ എന്താ സാറോ, ഞെട്ടിപ്പോയി: മമ്മൂട്ടിയുടെ അടുത്ത് ഡബ്ബിങ് പഠിക്കാൻ പോയ അനുഭവം വെളിപ്പെടുത്തി ആസിഫ് അലി

ദീർഘകാലം നീണ്ട പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. 2018ൽ ആണ് ജോസഫ് പുറത്തിറങ്ങിയത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനം ഹിറ്റായിരുന്നു. ജോജു ജോർജും ആത്മിയയുമായിരുന്നു ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഗാനം വൈറലായതോടെയാണ് ആത്മിയയ്ക്കും ആരാധകർ കൂടിയത്.

ഇപ്പോഴിതാ നഴ്‌സിങ് പഠിക്കാൻ പോയ കുട്ടി നടിയായി മാറിയതിനെ കുറിച്ച് തുറന്നു പറയുതകയാണ് ആത്മിയ. ബിഎസ്സി നഴ്‌സിങ് പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് സിനിമയിൽ എത്തുന്നത്. അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് സിനിമയിലേക്ക് ഉള്ള വാതിൽ തുറന്നത്. അദ്ദേഹം സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറാണ്. സിനിമ നടിയാകാൻ വേണ്ടി എന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു കാര്യങ്ങളും ചെയ്തിട്ടില്ല.

ചെറുപ്പം മുതൽ സിനിമ നടിയാകണമെന്നായിരുന്നു ആഗ്രഹം. വെറുതേ നിന്ന് പ്രാർഥിക്കുമായിരുന്നു. നക്ഷത്രം ഒക്കെ കാണുമ്പോൾ ഇങ്ങനെ നിന്ന് പ്രാർഥിച്ചിട്ടുണ്ട് സിനിമ നടിയാകണമേയെന്ന്. അല്ലാതെ വേറെ യാതൊരു കാര്യങ്ങളും ഉണ്ടായിട്ടില്ല. സ്വപ്നം കണ്ടാൽ ആ പാഷന് പിറകെ പോകാൻ പറയുന്ന ഒരു കുടുംബം ഒന്നുമല്ല എന്റേത്. അവരൊന്ന് തീരുമാനിക്കും. നമ്മൾ അത് ചെയ്യും. അങ്ങനെയാണ്. പിന്നീട് എങ്ങനെയൊക്കെയോ സിനിമയിലെത്തി.

സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയെന്നറിഞ്ഞപ്പോൾ മമ്മി ആദ്യം പറഞ്ഞത് പോകാൻ പറ്റില്ല എന്നായിരുന്നു. എനിക്ക് അപ്പോൾ നല്ല വിഷമം ആയി. പക്ഷേ അച്ഛൻ ഭയങ്കര സപ്പോർട്ടാണ് ഇത്തരം കാര്യങ്ങളിൽ. പിന്നെ ഇതിലേക്ക് വന്ന് കഴിഞ്ഞപ്പോൾ എല്ലാവരും ഓക്കെയായി. ചെറുപ്പം മുതൽ ആഗ്രഹിച്ച ഒരു സ്ഥലത്താണ് എത്തിയിരിക്കുന്നതെന്നും ആത്മീയ പറയുന്നു. ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്.

Also Read
സംശയ രോഗിയായിരുന്നു, ആരൊക്കെ ഫോൺ വിളിച്ചെന്ന് സ്‌ക്രീൻ ഷോർട്ട് ഉൾപ്പെടെ അയച്ചു കൊടുക്കണം, അഭിനയം നിർത്താൻ പറഞ്ഞു: പ്രണയ വിവാഹം മുടങ്ങിയതിനെ കുറിച്ച് സുചിത്രാ നായർ

നഴ്‌സ് ആയിരുന്നെങ്കിൽ ഞാൻ ഒരു നല്ല നഴ്‌സ് ആയിരിക്കുമെന്ന്. പക്ഷേ ഞാൻ ആഗ്രഹിച്ച ഒരു മേഖലയിൽ എത്തിയതുകൊണ്ട് ഇപ്പോൾ അതിനെപ്പറ്റിയൊന്നും ചിന്തിക്കാറില്ല. ഞാൻ സിനിമയിൽ അഭിനയിച്ചിരുന്നപ്പോഴാണ് സനൂപിനെ പരിചയപ്പെടുന്നത്. ഞങ്ങൾ ഒരു കോളജിലായിരുന്നു പഠിച്ചിരുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു. സിനിമ സനുവിനും ഇഷ്ടമാണ്. നല്ല സപ്പോർട്ടാണ് അദ്ദേഹം തരുന്നതെന്നും ആത്മിയ പറയുന്നു.

Advertisement