എന്റെ ചിരി അരോചകമാണെന്ന് വരെ അവർ പറഞ്ഞു, എന്നാൽ ചിരിക്കാനുള്ള ഒരു അവസരവും ഞാൻ പാഴാക്കാറില്ല: മഞ്ജു വാര്യർ

166

മോഹന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും മുരളിയും പ്രധാന വേഷത്തിലെത്തിയ സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ ലേഡി സൂപ്പർതാരമായി മാറിയ നടിയാണ് മഞ്ജു വാര്യർ. ലോഹിതദാസിന്റെ രചനയിൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ നായികയായി എത്തിയത്.

പിന്നീട് ശക്തമായ ഒരു പിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മികച്ച നടി എന്ന പേര് മഞ്ജുവാര്യർ നേടിയെടുത്തു. എന്നാൽ നടൻ ദിലീപിനെ പ്രണയിച്ച് വിവാഹം കഴിച്ച മഞ്ജു അഭിനയ രംഗം വിട്ടു. പിന്നീട് ദിലീപുമായി വിവാഹ മോചനം നേടിയ മഞ്ജു 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർയു എന്ന ക്ലാസ്സിക് ഹിറ്റിലൂടെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.

Advertisements

രണ്ടാമതുള്ള താരത്തിന്റെ തിരിച്ചുവരവിൽ കേരളക്കര മുഴുവൻ മഞ്ജുവാര്യരെ ഏറ്റെടുക്കുക ആയിരുന്നു. രണ്ടാംവരവിലും മികച്ച കഥാപാത്രങ്ങൾ ചെയ്ത് മുന്നേറുകയാണ് താരം. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും ഒപ്പം ഒരേപോലെ അഭിനയിക്കുന്ന താരത്തിന് കൈനിറയെ സിനിമകളാണ്.

അതേ സമയം മഞ്ജു വാര്യരുടെ അഭിമുഖങ്ങൾ എടുത്ത് പരിശോധിച്ചാൽ മനസ്സിലാവും, ഏതൊരു കാര്യവും ചിരിച്ചു കൊണ്ടാണ് മഞ്ജു വാര്യർ പറയുന്നത്. പറഞ്ഞ് തീരുന്നതിന് മുൻപേ മഞ്ജു വാര്യർ ചിരിക്കും. ചെറിയൊരു വിഷയം കിട്ടിയാൽ പോലും ചിരിക്കുന്ന വ്യക്തിയാണ് മഞ്ജു വാര്യർ.

ഇപ്പോഴിതാ ചിരിക്കാൻ കിട്ടുന്ന ഒരു അവസരവും ഞാൻ പാഴാക്കാറില്ല എന്ന് തുറന്നു പറയുകയാണ് മഞ്ജു വാര്യർ പറയുന്നു. സില്ലിമോക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിയ്ക്കുമ്പോഴാണ് മഞ്ജു വാര്യരുടെ തുറന്നു പറച്ചിൽ.

എന്റെ ചിരി അരോചകമാണെന്ന് ചിലർ പറയാറുണ്ട്. പക്ഷെ നമുക്ക് നമ്മുടെ ചിരി മാറ്റാൻ പറ്റില്ലല്ലോ എന്നും ചിരിച്ചു കൊണ്ട് തന്നെ മഞ്ജു വാര്യർ പറയുന്നു. ചിരി വന്നാൽ ചിരിക്കും. ചിരിപ്പിക്കാനുള്ള കഴിവ് എനിക്കില്ല. പക്ഷെ തമാശകൾ ആസ്വദിക്കാൻ ഭയങ്കര ഇഷ്ടമാണ്. ചിരിക്കാനുള്ള ഒരു അവസരവും ഞാൻ പാഴാക്കാറില്ല.

ആരെങ്കിലും എന്തെങ്കിലും കോമഡി കണ്ട് ചിരിച്ചാൽ, അതെന്താണെന്ന് ചോദിച്ച് ഞാൻ അങ്ങോട്ട് പോയി വാങ്ങി കണ്ട് ചിരിയ്ക്കും. ചിരിക്കുന്നത് നല്ലതല്ലേ എന്നും മഞ്ജു വാര്യർ ചിരിച്ചു കൊണ്ട് ചോദിക്കുന്നു.
അതേ സമയം കൂടുതലും പക്വതയുള്ളതും ഗൗരവുമായ സ്ത്രീ കഥാപാത്രങ്ങളെയാണ് മഞ്ജു സിനിമയിൽ അവതരിപ്പിക്കാറുള്ളത് എങ്കിലും, രണ്ടാം വരവിൽ ഹാസ്യം നിറഞ്ഞ ചില കഥാപാത്രങ്ങൾ മഞ്ജു ചെയ്തിട്ടുണ്ട്.

റാണി പദ്മിനി, കെയർ ഓഫ് സൈറ ബാനു, മോഹൻലാൽ, ജോ ആന്റ് ബോയ് തുടങ്ങിയ സിനിമകളിൽ കോമഡി നിറഞ്ഞ നായികാ വേഷമായിരുന്നു മഞ്ജുവിന്. അതേ സമയം കെയർ ഓഫ് സൈറ ബാനുവിൽ കാര്യത്തോട് അടുക്കുമ്പോൾ പക്വത തന്നെയാണ് വിഷയം. സിനിമയിലൂടെ ഞാൻ ആരെയെങ്കിലും ചിരിപ്പിയ്ക്കുന്നുണ്ടെങ്കിൽ അത് സ്‌ക്രിപ്റ്റിന്റെ ഗുണമാണെന്നാണ് മഞ്ജു വാര്യർ പറയുന്നത്.

ചതുർമുഖം എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ മഞ്ജു വാര്യരുടേതായി റിലീസ് ചെയ്തത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജിൽ എന്നീ ചിത്രങ്ങൾ റിലീസ് കാത്തിരിക്കുകയാണ്. പടവെട്ട്, മേരി അവാസ് സുനോ എന്നീ ചിത്രങ്ങളെ വർക്കുകൽ പുരേഗമിച്ച് കൊണ്ടിരിക്കുകയാണ്. കയറ്റം, ലളിതം സുന്ദരം എന്നിവയാണ് മഞ്ജു കരാറ് ചെയ്തിരിയ്ക്കുന്ന മറ്റ് രണ്ട് സിനിമകൾ.

Advertisement