പ്രചരിക്കുന്നത് പോലെ ഒന്നും ആ റിസോർട്ടിൽ നടന്നിട്ടില്ല, പ്രതികരണവുമായി സീതാകല്യാണം സീരിയലിലെ താരങ്ങൾ

131

നിരവധി സൂപ്പർഹിറ്റ് സീരിയലുകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയളാമ് സീതാ കല്യാണം. ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയ സീതാ കല്യാണത്തിന് നിരവധി കുടുംബ പ്രേക്ഷകർ ആരാധകരായി ഉണ്ട്.

നടി ധന്യാ മേരി വർഗീസ് ആണ് സീതാകല്യാണത്തിലെ നായികയായി എത്തുന്നത്. ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിിലെ ശ്രദ്ധേയനായ മൽസരാർത്ഥികളിൽ ഒരാളായ അനുപ് കൃഷ്ണനും ഈ പരമ്പരയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അനൂപ് കൃഷ്ണൻ ആദ്യമായി അഭിനയിക്കുന്ന പരമ്പര കൂടിയാണ് സീതാ കല്യാണം.

Advertisements

അതേ സമയം കോവിഡ് നിയന്ത്രണങ്ങൾ കാരണം റിയാലിറ്റി ഷോകളുടെയും, പരമ്പരകളുടെയും ചിത്രീകരണം എല്ലാം നിർത്തി വെച്ചിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് ചിത്രീകരണം നടത്തിയതിന് സീതാ കല്യാണം പരമ്പരയിലെ താരങ്ങളെയും മറ്റു പ്രവർത്തകരെയും അറസ്റ്റ് ചെയ്തു എന്നൊരു വാർത്ത കഴിഞ്ഞ ദിവസം പ്രചരിച്ചികുന്നു.

ഇപ്പോൾ ഇതിനു മറുപടിയുമായി എത്തിയിരിക്കുന്നു താരങ്ങൾ. തങ്ങളെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ഈ പരമ്പരയിലെ താരങ്ങൾ പറയുന്നത്. സീതാ കല്യാണത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധന്യ മേരി വർഗീസ് തന്നെയാണ് ഇതിന് വ്യക്തത വരുത്തി കൊണ്ട് രംഗത്തെത്തിയത്. താനും സീരിയലിലെ മറ്റു പ്രധാന താരങ്ങളായ അനൂപ്, ജിത്തുവും, റനീഷും അടക്കം ആരും തന്നെ വർക്കലയിൽ ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.

തങ്ങൾ എല്ലാവരും സേഫ് ആണ്. ഇതിനു തൊട്ടു പിന്നാലെ രനീഷും ജിത്തുവും പ്രതികരണവുമായി എത്തി. തങ്ങളും വീട്ടിൽ തന്നെയുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ഇവർ. വർക്കലയിലെ റിസോർട്ടിൽ വച്ച് പരമ്പരയുടെ ചിത്രീകരണം നിയമ വിരുദ്ധമായി നടന്നുവെന്നും പിന്നീട് സമീപ വാസികളുടെ ഇടപെടൽ കാരണം പോലീസ് സ്ഥലത്തെത്തി എന്നുമായിരുന്നു റിപ്പോർട്ടുകൾ.

പോലീസ് എത്തിയ ശേഷം എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കി എന്നും വാർത്തകൾ പ്രചരിച്ചു. അരിയൂർ പോലീസ് ആണ് അറസ്റ്റ് ചെയ്തത് എന്നുമായി വാർത്തകൾ. വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ താരങ്ങൾക്കെതിരെ പ്രേക്ഷകർ പ്രതികരണവുമായി എത്തിത്തുടങ്ങിയിരുന്നു.

എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ എന്ന് തീർത്തു പറഞ്ഞിരിക്കുകയാണ് അഭിനേതാക്കൾ. പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളെ ഒരാളാണ് കല്യാൺ ആയി അഭിനയിക്കുന്ന അനൂപ് കൃഷ്ണൻ. ബിഗ് ബോസ് കഴിഞ്ഞ അനൂപ് തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. എന്നാൽ ഈ കഴിഞ്ഞ ദിവസം അനുപ് പറഞ്ഞത് ഇനി പരമ്പരയിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത കുറവാണ് എന്നായിരുന്നു.

Advertisement