മരിച്ചെന്നു കരുതിയ കാമുകൻ മുൻപിൽ വന്ന് ലിപ് ലോക്ക് ചെയ്തു, ഞെട്ടിക്കുന്ന ദുരനുഭവം തുറന്നു പറഞ്ഞ് ഹണി റോസ്

5668

ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരി ആണ് ഹണി റോസ്. ഇതിനോടകം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാനും താരത്തിന് സാധിച്ചു.

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ ഹണി റോസിന് കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നിൽക്കുകയാണ്. ബോൾഡ് ആയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറിൽ വഴിത്തിരിവായത് ട്രിവാൻഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Advertisements

മോഡേൺ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഹണി. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. 19 വർഷത്തിലേറെയായി അഭിനയ രംഗത്ത് തുടരുന്ന ഹണി ഒട്ടുമിക്ക എല്ലാ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം വരെയും അഭിനയിച്ചിട്ടുണ്ട്.

Also Read
എന്നെ ഒരു തവണകൂടി ഗർഭിണി ആക്കിയാൽ അയാൾക്ക് എതിരായ ക്രിമിനൽ കേസ് പിൻവലിക്കാം: മുംബൈയിലെ ടെക്കി യുവതിയുടെ ആവശ്യം കേട്ട് അന്തംവിട്ട് കോടതി

അതേ സമയം താൻ വൺ ബൈ റ്റു സിനിമയിൽ അഭിനയിക്കുമ്പോൾ ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തെ കുറിച്ച് സംവിധായകൻ നേരത്തെ പറഞ്ഞില്ലെന്ന് ഹണി പറഞ്ഞിരുന്നതാണ് ഇപ്പോൾ വിണ്ടും വൈറലായി മാറിയിരിക്കുന്നത്. ഷൂട്ടിങ് തുടങ്ങിയപ്പോൾ ആയിരുന്നു ലിപ്ലോക്കിന്റെ കാര്യം പറഞ്ഞത്.

മരിച്ചയാൾ വന്നു ലിപ് ലോക്ക് ചെയ്തെന്നാണ് ഹണി പറഞ്ഞിരിക്കുന്നത്. മരിച്ചെന്ന് കരുതിയ കാമുകൻ മുൻപിൽ വന്നു നിൽക്കുമ്പോഴുള്ള സന്തോഷം കൊണ്ടാണ് ലിപ്ലോക്ക് ചെയ്യുന്നതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ ഹണിയെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു.

അതിൽ തെറ്റില്ലെന്നു ഹണിക്ക് തോന്നി. എന്നാൽ അവർ അത് പബ്ലിസിറ്റിയ്ക്ക് വേണ്ടി ഉപയോഗിച്ചു എന്നും മാർക്കറ്റിംഗിന്റെ തന്ത്രമായിരിക്കുമെന്നും ഹണി റോസ് പറഞ്ഞു. അതേ സമയം ഇപ്പോൾ ഉദ്ഘാടനങ്ങളിലും സജീവ സാന്നിധ്യമാണ് താരം.

കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമായ ഹണി റോസ് ഇപ്പോഴിതാ യൂറോപ്പിലും തരംഗമാവുകയാണ്. ഹണിറോസ് ആദ്യമായി അയർലന്റിൽ എത്തിയിരിക്കുകയാണ്. താരത്തിന്റെ സാന്നിധ്യം ഡബ്ലിനിലെ ഒരു ഉദ്ഘാടന വേദിയിലായിരുന്നു. അയർലൻഡിൽ ഗ്ലാമർലുക്കിലെത്തിയ നടിയുടെ വിഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായിരിക്കുകയാണ്.

ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് ഹണി റോസ് എത്തിയത്. ഡബ്ലിൻ വിമാനത്താവളനത്തിനടുത്തുള്ള ആൽസ സ്പോർട്സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി. ഹണി റോസിന് വൻവരവേൽപ്പാണ് ഇവിടെയും ലഭിച്ചിരിക്കുന്നത്.

Also Read
എന്താണ് ഞങ്ങളുടെ ബെഡ് റൂമിൽ നടക്കുന്നത് എന്ന് നിങ്ങൾ എന്തിനാണ് അറിയുന്നത്: തുറന്നടിച്ച് മഞ്ജു പത്രോസ്

Advertisement