വിവാഹശേഷം എന്റെ ലോകം കുടുംബമായിരുന്നു, പക്ഷേ 2013 ഏപ്രിൽ 17 ന് കഴുത്തിലെ താലി ഊരിവെച്ച് വെറും കയ്യോടെ ആ പടി ഇറങ്ങേണ്ടി വന്നു: വൈറലായി മഞ്ജുവിന്റെ വാക്കുകൾ

36668

വർഷങ്ങളായി മലയാളി സിനിമാ പ്രേമികൾക്ക് അടുത്ത് അറിയാവുന്ന നടിയാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള മഞ്ജു വാര്യർ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മലയാളിക്ക്.

നടൻ ദിലീപും ആയുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി ഒതുങ്ങിയ മഞ്ജു വാര്യർ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. മകൾ മീനാക്ഷിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുക ആയിരുന്നു അവർ അക്കാലത്ത്. പിന്നീട് ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ച് വിവാഹ മോചനം നേടിയ നടി വീണ്ടും സിനിമയിൽ സജീവമാവുകയും തമിഴടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലും തന്റെ സാന്നിധ്യം അറിയുക്കുകയും ചെയ്തു

Advertisements

Also Read
എന്താണ് ഞങ്ങളുടെ ബെഡ് റൂമിൽ നടക്കുന്നത് എന്ന് നിങ്ങൾ എന്തിനാണ് അറിയുന്നത്: തുറന്നടിച്ച് മഞ്ജു പത്രോസ്

ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് മഞ്ജു വാര്യർ മുമ്പ് പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ദിലീപ് പ്രിതി സ്ഥാനത്തുള്ള നടി ആ ക്ര മി ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മഞ്ജു നൽകിയ മൊഴിയിലാണ് തന്റെ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് മഞ്ജു പറഞ്ഞിരുന്നത്.

മഞ്ജു വാര്യരുടെ ആ വാക്കുകൾ ഇങ്ങനെ:

ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനു ശേഷം ഞാൻ സിനിമാ ലോകത്തു നിന്നും പൂർണമായി മാറിനിൽക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകവും ഉണ്ടായിരുന്നില്ല. പക്ഷെ ഒരു ദിവസം ദിലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു.

ശേഷം ആ കാര്യം ഞാൻ എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻദാസ്, ആ ക്ര മി ക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. ഞാൻ നിർബന്ധിച്ചതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് തുറന്നു പറഞ്ഞു.

Also Read
എന്നെ ഒരു തവണകൂടി ഗർഭിണി ആക്കിയാൽ അയാൾക്ക് എതിരായ ക്രിമിനൽ കേസ് പിൻവലിക്കാം: മുംബൈയിലെ ടെക്കി യുവതിയുടെ ആവശ്യം കേട്ട് അന്തംവിട്ട് കോടതി

ദിലീപ് ഏട്ടനെയും കാവ്യയെയും കുറിച്ച് നേരത്തെ ഞാൻ അറിഞ്ഞ കാര്യങ്ങൾക്ക് ശരിവെക്കുന്ന കാര്യങ്ങളാണ് എനിക്ക് അവരിൽ നിന്നും അറിയാൻ കഴിഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് അതോടെ ബോധ്യമായി. ശേഷം ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് നേരിട്ട് ചോദിച്ചു.

അതിനെത്തുടർന്ന് വീട്ടിൽ വലിയ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു.
അവിടെ വെച്ച് അവളുടെ അച്ഛൻ അവളോട് പറഞ്ഞു നിനക്ക് ഈ കാര്യത്തെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കൂ’എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നും നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അവർക്ക് അറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് വെറും കൈയോടെ ഞാൻ ഇറങ്ങിയത്.

കാവ്യയും ആയുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതു സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും അദ്ദേഹത്തിന്റെ സഹോദരിയും എതിർത്തിരുന്നു എന്നും മഞ്ജു വാര്യർ പറയുന്നു.

Also Read
മരിച്ചെന്നു കരുതിയ കാമുകൻ മുൻപിൽ വന്ന് ലിപ് ലോക്ക് ചെയ്തു, ഞെട്ടിക്കുന്ന ദുരനുഭവം തുറന്നു പറഞ്ഞ് ഹണി റോസ്

Advertisement