ഇപ്പോൾ ഞാൻ സിംഗിൾ അല്ല കമ്മിറ്റഡ് ആണ് പക്ഷേ കല്യാണം കഴിക്കില്ല: അഭയ ഹിരൺമയി പറഞ്ഞത് കേട്ടോ

1206

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരൺമയി. മുൻ പാർട്ണർ ആയിരുന്നു മ്യൂസിക്ക് ഡറക്ടർ ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ഇരുവരും ലിവിംഗ് റിലേഷനിൽ ആയിരുന്നപ്പോൾ ആയിരുന്നു ഇത്.

അതേ സമയം ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പൊരുതി മുന്നിൽ എത്തിയ ഗായിക കൂടിയാണ് അവർ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. പലപ്പോഴും ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് അഭയ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും സൈബർ ആക്രമണത്തിനും ഇരയാകാറുണ്ട്.

Advertisements

Also Read
മമ്മൂട്ടി എന്താണ് ചെയ്യുന്നതെന്ന് എനിക്ക് ഗസ് ചെയ്യാൻ പറ്റും, പക്ഷേ മോഹൻലാലിന്റെ കാര്യത്തിൽ ഒരുപിടിയും കിട്ടാറില്ല: കമൽ പറഞ്ഞത് കേട്ടോ

ഗോപി സുന്ദറുമായുള്ള പ്രണയം അഭയ അവസാനിപ്പിച്ചപ്പോഴും അഭയ വിമർശനം നേരിടേണ്ടതായി വന്നിട്ടുണ്ട്. പത്ത് വർഷത്തെ ലിവിങ് റിലേഷൻഷിപ്പാണ് ഇരുവരും അവസാനിപ്പിച്ചത്. ഇപ്പോഴിതാ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം.

ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ്. നല്ലോണം ജോലി ചെയ്യുന്നുണ്ട്. മ്യൂസിക്കിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നുണ്ടെന്നും അഭയ പറയുന്നു. ഫാമിലിയും സുഹൃത്തുക്കളുമൊക്കെ നല്ല രീതിയിൽ മെന്റൽ സപ്പോർട്ട് നൽകുന്നുണ്ടെന്നും താരം പറഞ്ഞു.

ഇപ്പോൾ ആരെങ്കിലും ക്രഷ് ഉണ്ടോ ആരെയെങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്,ആരെയും കല്യാണം കഴിക്കാൻ വയ്യ എനിക്ക് കല്യാണം കഴിക്കണ്ട എന്നായിരുന്നു അഭയയുടെ മറുപടി. നിലവിൽ ആരോടും ക്രഷ് ഒന്നും ഇല്ലെന്നും അങ്ങനെ തോന്നുന്ന ഘട്ടത്തിൽ ഉറപ്പായും പറയുമെന്നും താരം വ്യക്തമാക്കി.

Also Read
എന്നെ ഒരു തവണകൂടി ഗർഭിണി ആക്കിയാൽ അയാൾക്ക് എതിരായ ക്രിമിനൽ കേസ് പിൻവലിക്കാം: മുംബൈയിലെ ടെക്കി യുവതിയുടെ ആവശ്യം കേട്ട് അന്തംവിട്ട് കോടതി

ജീവിതത്തിലുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളെ കുറിച്ചും അഭയ പറയുന്നുണ്ട്. പണ്ടൊരിക്കൽ യാത്ര ചെയ്യുന്ന സമയത്ത് ഒരാൾ എന്നെ കയറിപിടിച്ചു. ആ സമയം ഞാൻ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന് പോയി.

ഇപ്പോൾ അങ്ങനെ അല്ല, നമ്മൾ സ്‌പോട്ടിൽ റിയാക്ട് ചെയ്യും. സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾക്ക് മറുപടി നൽകാറുണ്ട്. സെക്ഷ്വൽ ഫ്രസ്ട്രേഷൻ തീർക്കും പോലെയുള്ള കമന്റുകളാണ് പലതും. കഷ്ടം തോന്നും. ന്യൂഡിറ്റി വിറ്റ് കാശാക്കാൻ ശ്രമിക്കുകയാണ് എന്നാണ് ചിലർ പറയുന്നത്. അങ്ങനെ ഒരു കമന്റ് ഞാൻ സ്‌ക്രീൻ ഷോട്ട് എടുത്ത് അയാളെ ടാഗും ചെയ്ത് ഒരു പോസ്റ്റും ഇട്ടിരുന്നു.

കാരണം കുറെ കാലങ്ങൾക്ക് ശേഷമാണ് അത്തരമൊരു കമന്റ് വരുന്നത്. നിന്നെ ഇന്ന് ബെഡിൽ കിട്ടിയാൽ നന്നായേനെ, നിന്റെ ബൂബ്‌സ് നന്നായിരിക്കുന്നു എന്നുള്ള മെസേജുകൾ വരാറുണ്ട്. എന്തിനു ഇവനെയൊക്കെ ജനിപ്പിച്ചു എന്നാണ് അതൊക്കെ കാണുമ്പോൾ തോന്നാറുള്ളതെന്ന് അഭയ പറയുന്നു. താനൊരു ഫെമിനിസ്റ്റ് ആണെന്നും താരം വ്യക്തമാക്കി.

എന്തുകൊണ്ട് ഫെമിനിസ്റ്റ് ആയി എന്ന് ചോദിച്ചാൽ അറിയില്ല. തുല്യതയ്ക്ക് വേണ്ടിയാണെന്നും പറയാൻ കഴിയില്ല. കാരണം പെണ്ണ് പെണ്ണും ആണ് ആണും ആണ്. രണ്ടുകൂട്ടരേയും ഈക്വൽ ആക്കാൻ പറ്റില്ല.

കാരണം അത് ദൈവത്തിന്റെ സൃഷ്ടിയാണ് അതിനെ മാറ്റാൻ കഴിയില്ലെന്നും അഭയ അഭിപ്രായപ്പെട്ടു.
അതേ സമയം താൻ ഇപ്പോൾ സിംഗിൾ അല്ല കമ്മിറ്റഡാണെന്നും അഭയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

Also Read
മരിച്ചെന്നു കരുതിയ കാമുകൻ മുൻപിൽ വന്ന് ലിപ് ലോക്ക് ചെയ്തു, ഞെട്ടിക്കുന്ന ദുരനുഭവം തുറന്നു പറഞ്ഞ് ഹണി റോസ്

Advertisement