Home Entertainment Celebrities

പുലിമുരുകനിലെ മൈന ആയി അഭിനിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി അനുശ്രീ

322

ഫഹദ് ഫാസിലിന്റെ നായികയായി ഡയമണ്ട് നെക്ലേസിലൂടെ എത്തി മലയാള സിനിമയിൽ ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ കഴിവ് തെളിയിച്ച നടിയാണ് അനുശ്രീ. അഭിനയപ്രാധാന്യമുള്ള പല വേഷങ്ങളും ഇവർ അനായാസമായി കൈകാര്യം ചെയ്തിട്ടുണ്ട്.

താരരാജാവ് മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം പുലിമുരുകനിലെ നായികാ കഥാപാത്രമായ മൈന ആയി ആദ്യം തീരുമാനിച്ചിരുന്നതും അനുശ്രീയെ ആയിരുന്നു. എന്നാൽ ചിത്രത്തിൽ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ജെബി ജംഗ്ഷനിലാണ് നടി മനസ്സ് തുറന്നത്.

Advertisements

ജെബി ജംഗ്ഷനിൽ അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ.

ഒരു സർജറി കഴിഞ്ഞിരുന്ന സമയം ആയതു കൊണ്ട് പുലിമുരുകൻ ചെയ്യാൻ കഴിഞ്ഞില്ല. ഉയരത്തിൽ നിന്നും എടുത്തു ചാടേണ്ട സീനൊക്കെ ഉണ്ടെന്നു പറഞ്ഞതു കൊണ്ട് ഒഴിവാക്കേണ്ടി വന്നു. പക്ഷെ പറഞ്ഞതിലുമധികം സമയമെടുത്തു പുലിമുരുകൻ ഷൂട്ട് ചെയ്യാൻ.

അപ്പോൾ സംവിധായകനോട് തന്നെ പറഞ്ഞു, ഇത്രയും സമയം എടുക്കുമായിരുന്നെങ്കിൽ ഞാൻ തന്നെ ചെയ്യാമായിരുന്നു എന്ന്. സിനിമ കണ്ടിറങ്ങിയിട്ടും മൈനയുടെ പല ഡയലോഗുകളും ഞാൻ കണ്ണാടിയിൽ നോക്കി പറഞ്ഞു.

ഇതൊക്കെ ഞാൻ പറഞ്ഞാൽ എങ്ങനെ ഉണ്ടാകുമെന്നു സ്വയം അഭിനയിച്ചു നോക്കി. ഞാൻ പറയേണ്ട ഡയലോഗുകൾ ആയിരുന്നല്ലോ എന്നോർത്ത്.കമാലിനി മുഖർജിയാണ് പുലിമുരുകനിൽ മൈനയെ അവതരിപ്പിച്ചത്. മോഹൻലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രമായിരുന്നു അത്.

Advertisement