കനത്ത പേമാരിയിൽ കൽക്കിയുടെ ഇടിവെട്ട് അവതാരം; ആഗോളതലത്തിൽ 1000ത്തിലധികം ഷോകളുമായി ടൊവീനോ ചിത്രം

26

മലയാളത്തിന്റെ യുവനടൻ ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന മാസ് ചിത്രം കൽക്കി ഇന്ന് തീയേറ്ററുകളിൽ എത്തി . ആഗോളതലത്തിൽ 1000ലധികം ഷോകളുമായാണ് ചിത്രം എത്തുന്നത്. ‘കൽക്കി’യിലെ ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തു.

റെഡ് ബ്ലൂ ബ്ലാക്ക് മാറിക്കോടാ എന്നു തുു്ങ്ങുന്ന ടൈറ്റിൽ ഗാനത്തിന്റെ ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജേക്‌സ് ബിജോയ്, നിരഞ്ജ് സുരേഷ്, കേശവ് വിനോദ്, അജയ് ശ്രാവൺ എന്നിവർ ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ ജോ പോളിന്റേതാണ്. ജേക്‌സ് ബിജോയ് ആണ് സംഗീതം പകർന്നിരിക്കുന്നത്.

Advertisements

സെക്കൻഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോഷ്യേറ്റായിരുന്ന പ്രവീൺ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എസ്രയ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാകും കൽക്കി.

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും ടീസറിനും മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. സുജിൻ സുജാതനും സംവിധായകൻ പ്രവീണും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിൻ കെ വർക്കിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗൗതം ശങ്കർ ആണ് ഛായാഗ്രഹണം. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Advertisement