Home Entertainment Celebrities

ജീവിതത്തിൽ കിട്ടിയ മഹാഭാഗ്യങ്ങളിൽ ഒന്നാണത്: യോദ്ധയുടെ സെറ്റിൽ വെച്ച് മോഹൻലാലിൽ നിന്നുമുണ്ടായ അനുഭവം വെളിപ്പെടുത്തി ബീനാ ആന്റണി

71

മലയാളത്തിന്റ താരരാജാവ് മോഹൻലാലിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന നിരവധി നടിമാർ അവരുടെ സ്‌നേഹം പല വേദികളിലും പങ്കിടാറുണ്ട്. മലയാള സിനിമകളിലും സീരിയലുകളിലും നിരവധി വേഷങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ നടി ബീന ആന്റണിയ്ക്ക് പറയാനുള്ളത് സെറ്റിലെ മോഹൻലാലിന്റെ സഹോദര സ്‌നേഹത്തെക്കുറിച്ചാണ്.

മോഹൻലാലിനെ നായകനാക്കി സംഗീത് ശിവൻ ഒരുക്കിയ ചിത്രമായിരുന്നു യോദ്ധ. ജഗതി ശ്രീകുമാറും ഉർവ്വശിയും മധുബാലയും ഒക്കെ തിളങ്ങിയ ഈ സിനിമയിൽ മോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ചത് നടി ബീന ആന്റണി ആയിരുന്നു.

Advertisements

മോഹൻലാൽ ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണെന്നാണ് ബീന ആന്റണി പറയുന്നത്. ബീന ആന്റണിയുടെ വാക്കുകൾ ഇങ്ങനെ:

യോദ്ധ എന്ന സിനിമയിലെ ലാലേട്ടൻ ചെയ്ത കഥാപാത്രത്തിന്റെ ഏറെ പ്രിയപ്പെട്ട അനിയത്തി കഥാപാത്രമായിട്ടാണ് ഞാൻ അഭിനയിച്ചത്. ഭയഭക്തി ബഹുമാനത്തോടെ ഞാൻ കാണുന്ന ലലേട്ടനോട് കൂടുതൽ ഇന്റിമെസി കാണിച്ച് അഭിനയിക്കണമെന്ന് സംവിധായകൻ പറഞ്ഞപ്പോൾ ശരിക്കും ടെൻഷനായി.

ലാലേട്ടൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന പാത്രത്തിൽ നിന്ന് ഞാനും കഴിക്കണമെന്ന് പറഞ്ഞപ്പോൾ പേടി കൊണ്ടുള്ള ഒരു മടിയുണ്ടായിരുന്നു, പക്ഷെ ലാലേട്ടൻ നമ്മളെ വളരെ കൂളാക്കി നിർത്തുന്നത് കൊണ്ട് അതിനൊക്കെ സാധിച്ചു.

ഇന്നും യോദ്ധയിലെ ലാലേട്ടന്റെ സഹോദരി കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകർ എന്നോട് പറയാറുണ്ട്. ജീവിതത്തിൽ കിട്ടിയ മഹാഭാഗ്യങ്ങളിൽ ഒന്നാണ് യോദ്ധയിലെ വേഷം.

Advertisement