ജ്വാല ഗുട്ടയ്ക്ക് ജന്മദിനത്തിൽ സർപ്രൈസുമായി വിഷ്ണു വിശാൽ, പാതിരാത്രിയിൽ മോതിരമാറ്റം:വിവാഹം നിശ്ചയം കഴിഞ്ഞു, ഒന്നിച്ചു ജീവിതം തുടങ്ങുന്നുവെന്ന് അറിയിച്ച് വിഷ്ണുവും ജ്വാല ഗുട്ടയും

74

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തമിഴരത്തെ പ്രശസ്ത യുവനടനാണ് വിഷ്ണു വിശാൽ. സൂപ്പർഹിറ്റായിരുന്ന രാക്ഷസൻ എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേമികളുടെയും ഇഷ്ടതാരമായ നടനാണ് വിഷ്ണു വിശാൽ.

തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും സിനിമ വലിയ വിജയമായി മാറിയിരുന്നു. രാക്ഷസന്റെ വിജയത്തിന് പിന്നാലെ പ്രമുഖ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായുളള പ്രണയത്തിലൂടെയാണ് നടൻ വീണ്ടും വാർത്തകളിൽ നിറഞ്ഞത്.

Advertisements

ഇപ്പോഴിതാ നടൻ വിഷ്ണു വിശാലിന്റെയും ജ്വാല ഗുട്ടയുടെയും വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്. എൻഗേജ്മെന്റ് ചിത്രങ്ങൾ വിഷ്ണു തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ജ്വാലയുടെ വിരലിൽ മോതിരം അണിയിച്ചുളള ചിത്രങ്ങളാണ് നടൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജ്വാല ഗുട്ടയുടെ 37ാം പിറന്നാൾ ആയിരുന്നുയ ഇത്തവണത്തെ ജന്മദിനം അൽപ്പം
ജ്വാലയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് ജീവിതത്തിലെ പുതിയ അധ്യായത്തെ കുറിച്ച് വിഷ്ണു വിശാൽ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഇത് ജീവിതത്തിലെ പുതിയ തുടക്കമാണെന്നും എല്ലാവരുടെയും സ്നേഹവും അനുഗ്രഹങ്ങളും ഉണ്ടാവണമെന്നും വിഷ്ണു വിശാൽ ട്വിറ്ററിൽ കുറിച്ചു. വിഷ്ണുവിന്റെ ട്വീറ്റ് ജ്വാല ഗുട്ട റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

നേരത്തെ വിവാഹ മോചനത്തിന് ശേഷമാണ് ഞാൻ ജ്വാല ഗുട്ടയെ കാണുന്നതെന്നും അടുത്ത് സമയം ചിലവഴിക്കുന്നതെന്നും വിഷ്ണു തുറന്നുപറഞ്ഞിരുന്നു. അവൾ വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അതാണ് അവളിൽ എന്നെ ആകർഷിച്ചത്. ജ്വാലയും ജീവിതത്തിൽ വേർപിരിയലിലൂടെ കടന്നു പോയ ആളാണ്. ഞങ്ങൾ സംസാരിച്ചു പരസ്പരം മനസിലാക്കിയെന്നു വിഷ്ണു പറയുന്നു.

എല്ലാം നന്നായി പോകുന്നു എന്നും മുൻപ് നടൻ തുറന്നുപറഞ്ഞിരുന്നു. അതേസമയം വിഷ്ണുവുമായുളള പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ ഉടൻ വിവാഹിതരാകാനാണ് തങ്ങളുടെ തീരുമാനമെന്ന് മുൻപ് ജ്വാല ഗുട്ട തുറന്നുപറഞ്ഞിരുന്നു. തിയ്യതി ഉറപ്പിച്ച ശേഷം വിവാഹത്തെ സംബന്ധിച്ചുളള ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും ജ്വാല വ്യക്തമാക്കിരുന്നു.

വളരെ യാദൃശ്ചികമായാണ് വിഷ്ണുവുമായി അടുത്തതെന്ന് ജ്വാല ഗുട്ട പറഞ്ഞിരുന്നു. വളരെ സ്വാഭാവികമായി കണ്ടുമുട്ടിയ ഞങ്ങൾ പിന്നീട് കൂടുതൽ അടുത്തു. ഇടയ്ക്കിടെ കാണുകയും സംസാരിക്കാറുമുണ്ടായിരുന്നു. അങ്ങനെ പരസ്പരം മനസിലാക്കാൻ സാധിച്ചു. ബാഡ്മിന്റണുമായുളള എന്റെ പ്രവർത്തനങ്ങൾക്ക് വിഷ്ണു പൂർണ പിന്തുണയാണ് നൽകുന്നതെന്നായിരുന്നു താരം പറഞ്ഞത്.

ഇപ്പോഴിതാ പ്രണയിനിയെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ച സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് നടൻ വിഷ്ണു വിശാൽ. അർദ്ധരാത്രി മോതിരമാറ്റം നടത്തിയ ചിത്രങ്ങൾ സഹിതമാണ് വിഷ്ണു ഒന്നിച്ച് പുതിയ ജീവിതം തുടങ്ങുകയാണെന്ന് അറിയിച്ചത്. ഒന്നിച്ച് നല്ല നാളെയ്ക്കായി അദ്ധ്വാനിക്കാം എന്നും നടൻ ട്വിറ്ററിൽ കുറിച്ചു. പാതിരാത്രി മോതിരം സംഘടിപ്പിച്ചുതന്ന സുഹൃത്തിനുള്ള നന്ദി കൂടി ട്വീറ്റിൽ ചേർത്തിട്ടുണ്ട്. പുതിയ തുടക്കത്തിന് അനുഗ്രഹം ചോദിച്ചിരിക്കുകയും ചെയ്ടിട്ടുണ്ട് വിഷ്ണു.

Advertisement