Home Entertainment

ചാനലിലെ ഓണപരിപാടിക്കിടെ അൻഷിതയും രമ്യയും തമ്മിൽ പൊരിഞ്ഞ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത, ഇതൊക്കെ കാണാൻ അപാര തൊലിക്കട്ടി വേണമെന്ന് ആരാധകർ

819

ലോകമെമ്പാടുമുള്ള മലയാളികൽ ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ രണ്ട് വർഷമായി കൊറോണ മൂലം നഷ്ടമായ ഓണാഘോഷങ്ങൾ മുൻപത്തേക്കാൾ കേമമായി കൊണ്ടാടുകയാണ്. അതേ പോലെ
തിരുവോണം പ്രമാണിച്ച് നിരവധി പുതിയ പ്രോഗ്രാമുകളാണ് മലയാളം ചാനലുകൾ സംപ്രേഷണം ചെയ്യുന്നത്.

അക്കൂട്ടത്തിൽ മലയാളത്തിലെ പ്രമുഖ ചാനലായ ഏഷ്യാനെറ്റും നിരവധി സ്‌പെഷ്യൽ പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്തിരുന്നു. ഒപ്പം നിരവധി പുതിയ സിനിമകളുടെ സംപ്രേഷണം ചാനലിലുണ്ടായിരുന്നു. സീരിയൽ സിനിമാ രംഗത്തെ താരങ്ങൾ അണിനിരന്ന പരിപാടികൾ ആയിരുന്നു ഏറെയും. അക്കൂട്ടത്തിൽ ഏറെ ജനശ്രദ്ധ നേടിയ പരിപാടിയാണ് കുക്ക് വിത്ത് കോമഡി.

Advertisements

തമാശയും പാചകവും എമല്ലാം കലർന്ന രസകരമായ പരിപാടി ആയിരുന്നു കുക്ക് വിത്ത് കോമഡി. മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഗായികയും യുട്യൂബറുമായ പേർളി മാണി ആയിരുന്നു പരിപാടിയുടെ അവതാരക. ബിഗ് ബോസിന് ശേഷം ഒരു പക്ഷെ പേർളി മാണി ഏഷ്യാനെറ്റുമായി ചേർന്ന് ചെയ്ത ഏറ്റവും ശ്രദ്ധിക്കപ്പെട്ട പരിപാടിയാണ് കുക്ക് വിത്ത് കോമഡി.

Also Read
വല്ലാത്ത ചതിയായിരുന്നു സായ്കുമാര്‍ ചെയ്തത്, പിന്നീട് സിദ്ദിഖ് പടത്തില്‍ സായികുമാറിനെ സഹകരിപ്പിച്ചിട്ടില്ല, വൈറലായി കുറിപ്പ്

മലയാളികളുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യൻ നടി കനിഹ ആയിരുന്നു വിധി കർത്താക്കളിൽ ഒരാൾ. ഒപ്പം ഒരു ഷെഫും താരങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ രുചിച്ച് ഏറ്റവും ബെസ്റ്റ് കണ്ടെത്താനായി ഉണ്ടായിരുന്നു. ഗംഭീരമായി പോയികൊണ്ടിരുന്ന പരിപാടിയിൽ അപ്രതീക്ഷിതമായി രണ്ട് താരങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നടി അൻഷിതയും ബിഗ് ബോസ് താരം രമ്യയും തമ്മിലാണ് അടിയും തർക്കവും നടന്നത്.

അൻഷിതയും സഹായി എലീന പടിക്കലും ചേർന്ന് തയ്യാറാക്കിയ സാമ്പാറിൽ രമ്യയും സഹായി തങ്കച്ചനും ചേർന്ന് ഉപ്പ് കലർത്തിയെന്ന് ആരോപിച്ചാണ് വഴക്ക് തുടങ്ങിയത്. ഇരു ടീമുകളും ഈ വിഷയത്തിൽ തർക്കിക്കുകയും പകരം വീട്ടൽ എന്നോണം അൻഷിത രമ്യയുടെ ദേഹത്തും ഉപ്പ് എറിയുകയുമായിരുന്നു. കൂടെവിടെ സീരിയലിൽ സൂര്യ കൈമൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അൻഷിത കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

അൻഷിത ഉപ്പ് എറിയുമ്പോൾ രമ്യ ഒഴിഞ്ഞുമാറുന്നതും വീഡിയോയിൽ കാണാം. താൻ സാമ്പാറിൽ ഉപ്പ് ചേർത്തിട്ടില്ലെന്ന് രമ്യ ആവർത്തിച്ച് പറയുകയും ചെയ്തിരുന്നു. തന്റെ സാമ്പാറിൽ ഉപ്പിട്ടതിനാൽ ആണ് താനും ഉപ്പെറിഞ്ഞത് എന്നാണ് അൻഷിത രമ്യയോട് കയർത്ത് സംസാരിക്കവെ പറഞ്ഞത്. താൻ ആരുടെ ദേഹത്തും ഉപ്പിട്ടിട്ടില്ലെന്നും തന്റെ ദേഹത്ത് ഉപ്പിട്ട അൻഷിതയുടെ പ്രവൃത്തി ബോറായി പോയിയെന്നും രമ്യ പറഞ്ഞിരുന്നു.

ഉടൻ രമ്യയുടെ ദേഹത്തുള്ള ഉപ്പ് നീക്കം ചെയ്യാൻ തയ്യാറായി അൻഷിത വന്നപ്പോൾ രമ്യ അതിന് നിന്ന് കൊടുക്കാൻ തയ്യാറായില്ല. മാത്രമല്ല അൻഷിതയുടെ പ്രവൃത്തിയിൽ മനംനൊന്ത് രമ്യ കരയുന്നതും ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയിൽ കാണാം. കുക്ക് വിത്ത് കോമഡി ടീം പുറത്തുവിട്ട വീഡിയോയിൽ അൻഷിതയുടെ സാമ്പാറിൽ തങ്കച്ചൻ ഉപ്പ് വിതറുന്നതും കാണിക്കുന്നുണ്ട്.

തങ്കച്ചൻ ചെയ്ത പ്രവൃത്തിക്ക് രമ്യയോട് അൻഷിത മോശമായി പെരുമാറിയെന്നാണ് വീഡിയോ കണ്ടവരെല്ലാം കുറിക്കുന്നത്. ദേഹത്ത് ഉപ്പ് കുടഞ്ഞ അൻഷിതയുടെ പ്രവൃത്തി മോശമായിപ്പോയി എന്നും ആരാധകർ കുറിച്ചു. ചങ്ക്‌സ് എന്ന സിനിമയിൽ ജോളി മിസ് എന്ന കഥാപാത്രമായെത്തി ഏറെ ശ്രദ്ധ നേടിയ താരമാണ് നടി രമ്യ. തിരുവനന്തപുരം സ്വദേശിയായ താരം മോഡലിങ്, അവതാരക, ഡാൻസർ തുടങ്ങിയ രംഗങ്ങളിലും സജീവമാണ്.

Also Read
ആ നടന്റെ നേതൃത്വത്തില്‍ ആക്രമണമായിരുന്നു, ഒടുവില്‍ കറുത്തമുത്തില്‍ നിന്നും പടിയിറങ്ങി, നടി പ്രേമി വിശ്വനാഥ് പറയുന്നു

ഒരേ മുഖം എന്ന സിനിമയിലൂടെയാണ് സിനിമയിൽ എത്തിയത്. പിന്നീട് എട്ടോളം സിനിമളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. ഹാദിയ, ചങ്ക്‌സ്, ഇര, സൺഡേഹോളിഡേ, മാസ്റ്റർപീസ്, മാഫിഡോണ, പൊറിഞ്ചു മറിയം ജോസ് ഇവയാണ് രമ്യ അഭിനയിച്ച സിനിമകൾ. ഒരു വാതിൽകോട്ടൈ, അജിത് ഫ്രാം അർപ്പുകോട്ടൈ തുടങ്ങിയവയാണ് തമിഴിൽ അഭിനയിച്ച ചിത്രങ്ങൾ.

Advertisement