അദ്ദേഹവും ഒരു സാധാരണ മനുഷ്യൻ തന്നെയാണ്: ഒരുമിച്ച് 3 സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ അജയ് വാസുദേവ് മമ്മുട്ടിയുടെ സ്വഭാവത്തെപറ്റി പറഞ്ഞത് കേട്ടോ

53

നാലു പതിറ്റാണ്ടുകളായി മലയാള സിനിമയുടെ നെടുംതൂണായി തിളങ്ങി നിൽക്കുന്ന താരചക്രവർത്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ബോളിവുഡിലും തമിഴകത്തും തെലിങ്കിലും ഒക്കെ അഭിനയിച്ച് സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള അദ്ദേഹം അവതരിപ്പിക്കാത്ത കഥാപാത്രങ്ങൾ ഇല്ലെന്ന് തന്നെ പറയാം.

മലയാളത്തിലെ യുവ സംവിധായകൻ അജയ് വാസുദേവും മമ്മുട്ടിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. മൂന്നു സൂപ്പർഹിറ്റുകളാണ് അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഇതനോടകം തന്നെ ഒരുക്കിയിട്ടുള്ളത്.

Advertisements

മാസ്റ്റർ പീസ്, രാജാധിരാജ, ഷൈലോക്ക് തുടങ്ങിയ മൂന്ന് ചിത്രത്തിലും മമ്മൂട്ടിയായിരുന്നു നായകൻ. ഇപ്പോഴിതാ മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച് തുറന്നു പറയുകയാണ് അജയ് വാസുദേവ്. മമ്മൂട്ടിയെ കുറിച്ചുള്ള അജയ് വാസുദേവിന്റെ വാക്കുകൾ ഇങ്ങനെ:

മമ്മൂക്കയുടെ ദേഷ്യത്തെ കുറിച്ച് പലരും പറയാറുള്ളതാണ് . സാധാരണ ഒരു മനുഷ്യന് ദേഷ്യം വരില്ലേ, സങ്കടം വരില്ലേ, പല തരം ഇമോഷൻസിലൂടെ അയാൾ കടന്നു പോകില്ലേ. അതുപോലെ തന്നെയാണ് മമ്മൂക്കയും. അദ്ദേഹവും ഒരു സാധാരണ മനുഷ്യൻ തന്നെയാണ്. ദേഷ്യപ്പെടേണ്ട സമയത്ത് അദ്ദേഹം ദേഷ്യപ്പെടും.

ഇനി അഥവാ അങ്ങനെ ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെ അത് ഏറെ സ്‌നേഹമുള്ളവരുടെ അടുത്ത് മാത്രമേ ഉള്ളൂ എന്നതാണ്. ഇഷ്ടപ്പെടാത്ത കാര്യം കണ്ടാൽ പ്രതികരിക്കുന്ന ആളാണ് മമ്മൂക്ക. എന്നാൽ അതുപോലെ തന്നെ സ്‌നേഹമുള്ള ആളാണ് മമ്മൂക്ക.

ഒരു സംവിധായകൻ എന്നതിലുപരി ഒരു കട്ട മമ്മൂക്ക ഫാൻ എന്ന നിലയിലാണ് സിനിമകൾ ചെയ്തിട്ടുള്ളത്. ഒരു ആരാധകനെന്ന നിലയിൽ ഞാൻ ഒരു മമ്മൂട്ടി ചിത്രം കാണുമ്പോൾ അതിലെങ്ങനെ മമ്മൂക്കയെ കാണണം, എങ്ങനെ അദ്ദേഹത്തെ അവതരിപ്പിക്കണം, ഫൈറ്റ് എങ്ങനെ വേണം, എവിടൊക്കെ കൈ അടിക്കണം എന്നുണ്ടാവുമല്ലോ. അതുപോലെ തന്നെയാണ് ഞാനെന്റെ മൂന്ന് ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.

ആരാധകനായി തന്നെയാണ് കഥകൾ കണ്ടെത്തിയതും. ഇനിയും മമ്മൂക്കയ്‌ക്കൊപ്പം ധാരാളം ചിത്രങ്ങൾ ചെയ്യണം. അജയ് പറഞ്ഞു. വലിയ ഒരു ആരാധക വലയമുള്ള താരത്തിന്റെ ആരോഗ്യവും സൗന്ദര്യവും എപ്പോഴും ചർച്ചയാണ്. അദ്ദേഹത്തിന്റെ പ്രധാന ആഘർഷണവും ഇത് തന്നെയാണ്.

അതേ സമയം മലയാളത്തിന്റെ താരരാജാവായ മോഹൻലാലുമായി ചേർന്നും ഒരു സിനിമ ഒരുക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അടുത്തിടെ അജയ് പറഞ്ഞിരുന്നു. കാര്യങ്ങൾ എല്ലാം ഒത്തു വന്നാൽ താൻ മോഹൻലാലിനെ വെച്ച് ഒരു മാസ്സ് ചിത്രം ഒരുക്കമെന്നായിരുന്നു അജയ് വാസുദേവ് വ്യക്തമാക്കിയത്.

Advertisement