എന്റ ഗർഭം ഇങ്ങനല്ല, ഞാൻ ഗർഭിണിയല്ല: മറുപടി പറഞ്ഞ് മടുത്ത് നവ്യാ നായർ

92

വ്യത്യ്‌സ്തമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നവ്യ നായർ. ദിലീപിനെ നായകനാക്കി സിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തിയത്.

തൊട്ടുപിന്നാലെ എത്തിയ നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന ഒറ്റ കഥാപാത്രത്തിലൂടെ നവ്യ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി വിവാഹശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു.

Advertisements

നൃത്തവും മറ്റുമായി തിരക്കിലായിരുന്ന താരം അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരുന്നു. നവ്യ നായർ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കവെയാണ് ലോക്ക്ഡൗൺ ുമൊക്കെ നിലവിൽ വന്നത്.

സോഷ്യൽ മീഡിയകളിലും നടി സജീവമായ നടി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നവ്യ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റുചെയ്ത ഒരു ചിത്രം താരം ഗർഭിണിയാണെന്നുള്ള ചർച്ചകൾക്ക് വഴി വെച്ചിരുന്നു. അതിന് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ ഫോട്ടോകൾക്ക് വരുന്ന കമന്റിന് മറുപടിയായിട്ടാണ് താരം പ്രതികരിച്ചത്. ആർ യൂ കാരീയിങ് എന്നായിരുന്നു ആരാധകരുടെ കമന്റ്. അതിന് രസകരമായ മറുപടിയാണ് താരം നൽകിയത്. യേസ് കാരീയിങ് മൊബൈൽ എന്നയിരുന്നു താരത്തിന്റെ മറുപടി.

എന്നാൽ കൂടുതൽ പേർ മെസേജിലൂടെയും ഫോൺ വിളിച്ചും ഗർഭവിശേഷം അന്വേഷിക്കാൻ തുടങ്ങിയതോടെ പോസ്റ്റിൽ കമന്റിലൂടെ തന്നെ മറുപടി കുറിച്ചു. എല്ലാവരും ഫോൺ ചെയ്ത് ചോദിക്കലായി. ഞാൻ ഗർഭിണിയല്ല.എന്റെ ഗർഭം ഇങ്ങനെ അല്ല എന്നായിരുന്നു നവ്യ നായർ കുറിച്ചത്.

മഞ്ഞ നിറമുള്ള ചുരിദാർ ധരിച്ച് നിൽക്കുന്ന നവ്യ കുളി കഴിഞ്ഞ് വന്ന ഈറൻ മുടിയുമായി കണ്ണാടിക്ക് മുന്നിൽ നിന്നും എടുത്തതായിരുന്നു ആ ചിത്രം. അവൾക്ക് ഭ്രാന്താണ്, പക്ഷേ അവളൊരു അത്ഭുതമാണ് അവളുടെ തീയിൽ ഒരു നുണയും ഉണ്ടാവില്ലെന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചത്. നിരവധി ആരാധകരാണ് താരത്തിന്റെ ഫോട്ടോയ്ക്ക കമന്റിമായി രംഗത്തെത്തിയിരുന്നത്.

Advertisement