ആരും കണ്ണു വെയ്ക്കാതിരിക്കാൻ കറുപ്പണിഞ്ഞ് സൗഭാഗ്യ, ഒപ്പം കറുപ്പിൽ അർജുനും: ആൽത്തറ ദേവിക്ക് വഴിപാടായി പട്ടും വളയും, വൈറലായി സൗഭാഗ്യയുടെ വ്യത്യസ്തമായ വളകാപ്പ് ചടങ്ങ്

151

മലയാളികൾക്ക് ഏറെ സുപരിചിതരായ താര ദമ്പതികൾ ആണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖരനുംയ ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് ഇരുവരും മലയാളികളുടെ ഹൃദയം കവർന്നത്. പ്രശസ്ത നർത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ.

താര കല്യാണിന്റെ ശിഷ്യനും നർത്തകനും നടനുമായ അർജുൻ സോമശേഖരൻ സൗഭാഗ്യയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. 2020 ഫെബ്രുവരിയിലാണ് സൗഭാഗ്യയും വെങ്കിടേഷും തമ്മിലുള്ള വിവാഹം നടന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതർ ആവുകയായിരുന്നു. ടിക് ടോകിലും ഡബ്‌സ്മാഷിലൂടെയും ഓക്കെയായാണ് അർജുനും സൗഭാഗ്യയും ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയത്.

Advertisements

ഇപ്പോഴിതാ ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖരനും. സൗഭാഗ്യ ഗർഭിണി ആയ വിവരും ഇരുവരും സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചിരുന്നു. സൗഭാഗ്യയുടെയും അർജുന്റെയും ജീവിതത്തിൽ ഏറ്റവും മംഗളകരമായ ദിവസമായിരുന്നു കഴിഞ്ഞ ദിവസം.

Also Read
അതൊക്കെ എന്നെ പഠിപ്പിച്ചത് ജയിൽ ജീവിതമാണ്, ഒക്കെ തിരിച്ചു പിടിക്കണമെന്ന വാശി മാത്രമായിരുന്നു: തുറന്നു പറഞ്ഞ് ശാലു മേനോൻ

സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. സൗഭാഗ്യ ഇപ്പോൾ ഗർഭകാലത്തിന്റെ ആറാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ആറാം മാസത്തിലെ ഏറ്റവും വലിയ ചടങ്ങായ വളകാപ്പ് ചടങ്ങാണ് ഏഴാം തീയതി താര കുടുംബം ആഘോഷിച്ചത്.

തന്റെ പൊന്നുമോളെ ആരും കണ്ണുവെയ്ക്കാതിരിക്കാൻ വേണ്ടി കറുപ്പ് പട്ടുസാരിയാണ് സൗഭാഗ്യയ്ക്ക് അമ്മ താരാ കല്യാൺ നൽകിയത്. ചടങ്ങിന് മുൻപ് ആൽത്തറ ദേവിക്ക് പട്ടും വളയും വഴിപാടായി നൽകിയിട്ടാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

അർജുനും കറുപ്പ് ജുബ്ബയായിരുന്നു വേഷം. പെൺകുഞ്ഞിനെയാണ് കൂടുതലിഷ്ടം എന്ന് വെളിപ്പെടുത്തി സൗഭാഗ്യയും അർജുനും രംഗത്ത് എത്തിയിരുന്നു. കൂടുതലിഷ്ടം ഗേൾ ബേബിയെയാണ്. ഇവിടെ കൂടുതലാളുകൾക്കും പെൺകുട്ടി വേണമെന്നാണ് ഇഷ്ടം. ആര് വന്നാലും സന്തോഷം. അഞ്ചാറുവർഷമായി പെൺകുട്ടിക്കുള്ള പേരിട്ട് വെച്ചിരിക്കുയാണ്.

പയ്യനുവേണ്ടിയുള്ള പേര് ഒരുമാസം മുമ്പാണ് ഫിക്‌സ് ചെയ്തത്, ജനുവരിയിലേ പേരൊക്കെ പുറത്തുവിടൂ, അർജുനും സൗഭാഗ്യയും പറഞ്ഞിരുന്നു. ഇപ്പോൾ ഡാൻസ് ഓൺലൈനായി പഠിപ്പിക്കുന്നുണ്ട്. പ്രഗ്‌നന്റ് ആയതിനാൽ അധികം ദേഹം അനങ്ങരുതെന്ന് പറഞ്ഞതിനാൽ ഇപ്പോൾ അമ്മയും സഹായിക്കാൻ എത്തുന്നുണ്ടെന്നും സൗഭാഗ്യ വ്യക്തമാക്കിയിരുന്നു.

Also Read
വിളിക്കാത്ത കല്യാണത്തിന് പോയി സദ്യ കഴിക്കാൻ പോയപ്പോൾ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി പ്രീതാ പ്രദീപ്

Advertisement