Entertainment Movies

അൻവർ റഷീദ് ഫഹദ് ഫാസിൽ ചിത്രം ട്രാൻസ് ക്രിസ്തുമസിന് എത്തില്ല; ആരാധകർ നിരാശയിൽ

ഏഴ് വർഷങ്ങൾക്ക് ശേഷം അൻവർ റഷീദ് സംവിധാന രംഗത്തേക്ക് തിരികെ വരുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം ഏഴ് വർഷം പിന്നിട്ട് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദ് എന്റർടെയിൻമെന്റ്‌സ് തന്നെയാണ്.കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റർഡാമിലും മുംബൈയിലുമായി ഒരു വർഷത്തിലേറെ സമയമെടുത്താണ് ട്രാൻസ് പൂർത്തിയാക്കിയത്.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ട്രാൻസ് ക്രിസ്തുമസിന് റിലീസ് ചെയ്യില്ല എന്നാണ്.പൂർത്തിയാകാത്ത വി എഫ് എക്സ് വർക്കുകളാണ് കാരണം.നിലവിൽ ഡിസംബർ 20നാണ് ചിത്രം റിലീസ് ചെയ്യുവാനിരുന്നത്.ചിത്രം ഇനി മാർച്ചിൽ റിലീസ് ചെയ്യുവാനാണ് അണിയറ പ്രവർത്തകർ ഉദേശിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

ചിത്രത്തിൽ ഫഹദ് ഫാസിലിനെ കൂടാതെ വിനായകൻ, ഗൗതം വാസുദേവ് മേനോൻ, നസ്രിയാ നസിം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.