ദിലീപിന്റെയും കാവ്യ മാധവന്റെയും അധികമാരും കണ്ടിട്ടിട്ടില്ലാത്ത ചിത്രങ്ങൾ പുറത്ത്: ഏറ്റെടുത്ത് ആരാധകർ

100

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപും ഭാര്യയും നടിയുമായ കാവ്യ മാധവനും അടുത്തിടെ നാലാം വിവാഹവാർഷികവും ആഘോഷിച്ച് സന്തുഷ്ടരായി കഴിയുകയാണ്. ഇവരുടെ വിവാഹ വാർഷികത്തിന് ഒരു മാസം മുൻപ് മകൾ മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാളും വിപുലമായി ആഘോഷിച്ചിരുന്നു.

അതേ സമയം ലോക്ഡൗൺ കാലത്ത് ദിലീപിനെയും കാവ്യാ മാധവനെയും പുറംലോകത്തേക്ക് കാണാത്തതിൽ ആരാധകരും നിരാശയിലായിരുന്നു. താരകുടുംബത്തെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. എന്നാൽ കഴിഞ്ഞ ആഴ്ച ദിലീപിന്റെ ആത്മിമിത്രവും നടനും സംവിധായകനുമായ നാദിർഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങുകളിൽ ദിലീപ് കുടുംബസമേതം പങ്കെടുക്കാൻ എത്തിയിരുന്നു.

Advertisements

ദിലീപിന്റെ സുഹൃത്തിന്റെ മകൾ എന്നതിലുപരി മകൾ മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നാദിർഷയുടെ മകൾ ആയിഷ. ഇരുകുടുംബങ്ങളും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുൻപ് പലപ്പോഴും വാർത്ത വന്നിട്ടുണ്ട്. ചടങ്ങിനിടെ കാവ്യ മാധവന്റെ ഫോട്ടോ ഫോണിൽ പകർത്തുന്ന ദിലീപിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

ഇപ്പോഴിതാ ദിലീപിന്റെയും കാവ്യ മാധവന്റെയും അധികമാരും കണ്ടിട്ടിട്ടില്ലാത്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. കുറച്ച് പഴയ ഫോട്ടോ ആണെങ്കിലും ദിലീപിന്റെ ഫാൻസ് ഗ്രൂപ്പുകളിലൂടെയും മറ്റും ഈ ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്.

ദിലീപ് വെള്ള നിറമുള്ള മുണ്ടും ഷർട്ടും ധരിച്ച് നിൽക്കുമ്പോൾ കറുപ്പ് നിറമുള്ള ചുരിദാറിലാണ് കാവ്യ എത്തിയത്. ഏതോ ബ്യൂട്ടി പാർലറിൽ നിന്നുള്ള ചിത്രമാണെന്ന് വ്യക്തമാവും. കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല.
അതമയം ദിലീപും കാവ്യയും വിവാഹിതരാവുന്നത് 2016 നവംബർ 25 നായിരുന്നു. ഇക്കഴിഞ്ഞ നവംബറിൽ ഇരുവരും നാലാം വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തു.

ദിലീപുമായിട്ടുള്ള വിവാഹത്തോടെ നല്ലൊരു കുടുംബിനിയായി കഴിയുകയാണ് കാവ്യ മാധവൻ. 2018 ഒക്ടോബറിലാണ് മകൾ ജനിക്കുന്നത്. മഹാലക്ഷ്മി എന്ന് പേരിട്ടിരിക്കുന്ന മകളുടെ ചിത്രങ്ങൾ അടുത്തിടെയും പുറത്ത് വിട്ടിരുന്നു.

Advertisement