Home Entertainment Celebrities

പ്രിയ കൂട്ടുകാരി ഗീതു മോഹൻദാസിന് ഒപ്പം കറങ്ങിയടിച്ച് മഞ്ജു വാര്യർ, കിടു കമന്റുകളുമായി ആരാധകരും

167

എതാണ്ട് കാൽ നൂറ്റാണ്ടായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് മഞ്ജു വാര്യർ. ഇതിനിടയിൽ ാെരു 14 വർഷത്തെ ഇടവേള ഉണ്ടായിരുന്നെങ്കിലും അതിന് മുമ്പ് അഭിനയിച്ച കഥാപാത്രങ്ങളുടെ കരുത്ത് കൊണ്ട് തന്നെ മഞ്ജു വാര്യർ ആരധകരുടെ മനസ്സിൽ മായാതെ നിന്നിരുന്നു.

വിവാഹ മോചനത്തിന് ശേഷം മടങ്ങിയെത്തിയ മഞ്ജു വാര്യർ ഇപ്പോൾ മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായാണ് അറിയപ്പെടുന്നത്. വർഷങ്ങൾ നീണ്ട ഇടവേള അവസാനിപ്പിച്ച് ഹൗ ഓൾഡ് ആർയൂ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്.

Advertisements

വ്യത്യസ്തമായ സിനിമകളും വേഷങ്ങളുമായി മുന്നേറുകയാണ് താരം. കെട്ടിലും മട്ടിലും പുതുമയുമായുള്ള ചിത്രങ്ങളുമായാണ് താരമെത്താറുള്ളത്. നായികാ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകരാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അതേ സമയം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർയൂവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. രണ്ടാം വരവിലാണ് തന്റെ കഥാപാത്രങ്ങളെക്കുറിച്ച് കൂടുതൽ ശ്രദ്ധിച്ച് തുടങ്ങിയതെന്ന് താരം പറഞ്ഞിരുന്നു. അഭിനയം മാത്രമല്ല ആലാപനത്തിലും കഴിവ് തെളിയിച്ച താരം സിനിമാ നിർമ്മാണ രംഗത്തേക്കും കടന്നിരിക്കുകയാണ് ഇപ്പോൾ.

കയറ്റം, ലളിതം സുന്ദരം ഈ രണ്ട് സിനിമകളുടേയും നിർമ്മാണത്തിലും പങ്കാളിത്തമുണ്ട് താരത്തിന്. സോഷ്യൽ മീഡിയയിൽ സജീവമാണ് മഞ്ജു വാര്യർ. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ആരാധകപിന്തുണയുടെ കാര്യത്തിൽ ഏറെ മുന്നിലാണ് ലേഡി സൂപ്പർ സ്റ്റാർ.

മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഗീതു മോഹൻദാസ്. ബാലതാരമായി തുടക്കം കുറിച്ച് നായികയായി മാറിയ അടുത്തിടെയായിരുന്നു സംവിധാനത്തിലും കഴിവ് തെളിയിച്ചത്. ഗീതു സംവിധാനം ചെയ്ത മൂത്തോനെ അഭിനന്ദിച്ച് മഞ്ജു വാര്യരും എത്തിയിരുന്നു.

സിനിമയ്ക്കപ്പുറത്ത് അടുത്ത സൗഹൃദമാണ് മഞ്ജുവും ഗീതുവും സൂക്ഷിക്കുന്നത്. ഇടയ്ക്ക് യാത്രകൾ നടത്താറുണ്ട് ഇവർ. ഇരുവരും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

എങ്ങോട്ടേക്കായിരുന്നു ഇവരുടെ യാത്രയെന്നായിരുന്നു ആരാധകർ ചോദിച്ചത്. ഫോട്ടോ കിടുക്കിയെന്നുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.

Advertisement