ബിക്കിനി അണിഞ്ഞ് ഞെട്ടിച്ച് അനാർക്കലി നായിക പ്രിയാൽ ഗോർ; ഗോവയിൽ നിന്നുള്ള കിടു വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകർ

150

സച്ചിയുടെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു അനാർക്കലി. പൃഥ്വിരാജ് നായകനായ ഈ സിനിമ പൂർണമായും ലക്ഷദ്വീപിലായിരുന്നു ചിത്രീകരിച്ചത്. ബിജു മേനോനും, സുരേഷ് കൃഷ്ണയും മിയാ ജോർജും ഒക്കെ തകർത്തഭിനയിച്ച് ഈ സിനിമയിൽ നായികയായി എത്തിയത് ഒരു ഹിന്ദി താരമായിരുന്നു.

ലക്ഷദ്വീപിന്റെ മാസ്മരിക സൗന്ദര്യവുമായി കാഴ്ചയുടെ വിരുന്ന് ഒരുക്കിയ ഈ സിനിമയിലെ ഒരു പ്രധാന ആകർഷണമായിരുന്നു ഇതിലെ നായിക. അനാർക്കലിയിൽ പൃഥ്വിരാജിന്റെ നായികയായെത്തി ഹൃദയം കവർന്ന ആ താരമാണ് പ്രിയാൽ ഗോർ. അതിന് ശേഷം പ്രിയാലിനെ മലയാള സിനിമയിൽ കണ്ടില്ലെങ്കിലും താരത്തിന് ഇപ്പോഴും മലയാളി ആരാധകർ ഏറെയാണ്.

Advertisements

ഇപ്പോൾ സീരിയൽ നടിയായി തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുത്തൻ ബിക്കിനി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഗോവയിലായിരുന്നു താരത്തിന്റെ പുതുവർഷ ആഘോഷം. അതിനിടെ പകർത്തിയ ചിത്രങ്ങളും വിഡിയോയുമാണ് വൈറലാവുന്നത്.

ചുവന്ന ബിക്കിനി അണിഞ്ഞ് കടൽത്തീരത്ത് സൂര്യാസ്തമയം കണ്ടിരിക്കുന്ന പ്രിയാലിനെയാണ് ചിത്രത്തിൽ കാണുന്നത്. പോസിറ്റീവായ കുറിപ്പോടെ പുതുവർഷം ആരംഭിക്കുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.
ഇത് കൂടാതെ ഗോവൻ വെക്കേഷന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

വിദേശിയായ തന്റെ കാമുകനൊപ്പമാണ് പ്രിയാൽ അവധിയാഘോഷിക്കാൻ ഗോവയിലെത്തിയത്. മുംബൈയിലെ ഗുജറാത്തി കുടുംബത്തിലെ അംഗമായ പ്രിയാൽ 2013ൽ പഞ്ചാബി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2014 ൽ സച്ചി സംവിധാനം ചെയ്ത അനാർക്കലിയിൽ പൃഥ്വിരാജിന്റെ നായികയായെത്തി. പിന്നീട് മൂന്ന് വർഷം നടി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു. ഇപ്പോൾ ടെലിവിഷൻ രംഗത്താണ് താരം സജീവമായിരിക്കുന്നത്.

Advertisement