രണ്ടുപേരെ പ്രണയിച്ച് ആര്യൻ ഖാൻ, മുപ്പത്തിയഞ്ചുകാരി സാദിയ ഖാനുമായും ചൂടൻ സുന്ദരി നോറ ഫത്തേഹിയുമായും ഒരേ സമയം ഡേറ്റിങ്ങ് നടത്തി ഷാരൂഖിന്റെ മകൻ

190

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർ താരമാണ ഷാരുഖ് ഖാൻ. കിങ് ഖാൻ എന്നറിയപ്പെടുന്ന ബോളിവുഡിന്റെ ഈ ബാദുഷായുടെ ഏറ്റവും പുതിയ ചിത്രം പത്താൻ റിലീസിന് തയ്യാറെടുക്കുകയാണ്. ദീപിക പദുക്കോൺ നായികയായി എത്തുന്ന ഈ ചിത്രത്തിലെ ഗാന രംഗം ഏറെ വിവാദമായി മാറിയിരുന്നു.

ഈ ഗാന രംഗത്തിൽ ദീപിക ഉപയോഗിച്ച അടി വസ്ത്രത്തിന്റെ നിറം കാവി ആണെന്ന് പറഞ്ഞ് പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൻമാരും അനിയായികളും ചിത്രത്തിനും ഷാരുഖ് ഖാനും എതിരെ തിരിയുകയായിരുന്നു.

Advertisements

അതേ സമയം ഇപ്പോൾ ഷാരുഖ് ഖാന്റെ മകനെ ചുറ്റിപ്പറ്റിയുള്ള ഒരു വാർത്തയാണ് ചൂടു പിടി്കുന്നത്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും നടി നോറ ഫത്തേഹിയും ഡേറ്റിംഗിലെന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ ഈ പ്രചാരണം ശക്തമാകുമ്പോൾ തന്നെ പാക്കിസ്ഥാൻ നടി സാദിയ ഖാൻ ആര്യന്റെ പുതിയ പ്രണയ നായികയാണെന്നും പാപ്പരാസികൾ അവകാശപ്പെടുന്നു.

Also Read
എന്റെ ശരീരത്തിലുമുണ്ട് ആരും കാണാത്ത ഒരു ടാറ്റൂവെന്ന് ഹണി റോസ്, അച്ഛനും അമ്മയ്ക്കും അതറിയാമോ എന്ന ചോദ്യത്തിന് താരത്തിന്റെ കിടു മറുപടിയും

ആര്യനും മുപ്പത്തിയഞ്ചുകാരിയായ സാദിയ ഖാനും ഒരുമിച്ചുള്ള ചിത്രം സാദിയ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പുതുവത്സരത്തിലേക്കുള്ള പുതിയ തുടക്കം എന്നാണ് അടിക്കുറിപ്പ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി വന്ന ചിത്രം പെട്ടെന്ന് വൈറലായി മാറിയിരുന്നു.

പാക്കിസ്ഥാനിൽ ടെലിവിഷൻ മേഖലയിലും മറ്റും സജീവ സാന്നിദ്ധ്യമാണ് സാദിയ. അതേസമയം ആര്യൻ ഖാനും നോറ ഫത്തേഹിയും ദുബായിയിൽ ഒന്നിച്ചു എത്തിയതാണ് ഇരുവരും ഡേറ്റിംഗിൽ ആണെന്ന പ്രചാരണങ്ങൾക്ക് കാരണം. ദുബായിയിൽ നിന്നുള്ള ഇരുതാരങ്ങളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

എന്നാൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളില്ല. നേരത്തേ ദുബായിൽ നടന്ന ഒരു പാർട്ടിയിൽ ആര്യന്റെ സഹോദരി സുഹാന ഖാനും സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറുമൊത്ത് നോറ പോസ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.

ദുബായിയിൽ ഒരു പാർട്ടിയിൽ ഇരുവരും ഉണ്ടായിരുന്നു. ആ പാർട്ടിയിൽ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഇതിനപ്പുറം ഒന്നുമില്ല. അവർ രണ്ടുപേരും ഒരേ സൗഹൃദ സംഘത്തിന്റെ ഭാഗമാണെന്ന് ഒരുവിഭാഗം വാദിക്കുന്നു.

ആര്യനെയും നോറയെ ഒരേ വേദിയിൽ കാണുന്നത് വലിയ കാര്യമല്ല എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.ഇരുവരും ഡേറ്റിംഗ് ആരംഭിച്ചെന്ന് പാപ്പരാസികളും പറയുന്നു. നേരത്തെ ഏറ വിവാദങ്ങളിൽ പെട്ട വ്യക്തിയാണ് ആര്യൻ ഖാൻ.

Also Read
എന്നെ അയാൾ അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി ഉപയോഗിക്കുക ആയിരുന്നു പിന്നീടാണ് അതൊക്കെ മനസ്സിലായത്; മീര വാസുദേവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Advertisement