തന്റെ പുതിയ ഫോട്ടോയ്ക്ക് സണ്ണി ലിയോണിനെ കടത്തിവെട്ടും എന്ന് കമന്റിട്ടവന് മീരാ നന്ദന്റെ ഇടിവെട്ട് മറുപടി വൈറൽ

924

ദിലീപിനെ നായകനാക്കി ലാൽജോസ് ഒരുക്കിയ മുല്ല എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് മീര നന്ദൻ. മിനിസ്‌ക്രീൻ അവതാരകയായി കടന്നു വന്ന മീര സിനിമയിലേക്കെത്തുക ആയിരുന്നു. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് മീര.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ നായികയായിരുന്നു താരം. അഭിനേത്രിയെന്നത് പോലെ തന്നെ മികച്ചൊരു ഗായിക കൂടിയാണ് മീര. ഇപ്പോൾ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുന്ന മീര ആർജെ ആയി ജോലി ചെയ്തു വരികയാണ്. ദുബായിൽ ആർജെ ആണ് മീര.

Advertisements

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. മീരയുടെ കിടിലൻ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്. ചുവന്ന ജാക്കറ്റും കറുത്ത ഷോർട്ട്സും ധരിച്ച സ്റ്റൈലൻ ചിത്രമാണ് മീര പങ്കുവച്ചിരിക്കുന്നത്.

ചിത്രം സോഷ്യൽ മീഡിയ വളരെ പെട്ടെന്നു തന്നെ ഏറ്റെടുത്തു. ചിത്രത്തിന് കമന്റുകളുമായി താരങ്ങളുമെത്തി. ഇതിനിടെ ചില സദാചാരവാദികളും തലയുയർത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു കമന്റിന് മീര നൽകിയ മറുപടി ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സണ്ണി ലിയോണിനെ കടത്തിവെട്ടും എന്നായിരുന്നു ചിത്രത്തിന് ഒരാൾ നൽകിയ കമന്റ്.

ഇതിന് മറുപടിയുമായി മീരയുമെത്തി. ആരാ നിങ്ങടെ വീട്ടിലുള്ളവരാണോ എന്നായിരുന്നു മീരയുടെ മറുപടി. എന്നാൽ യുവാവ് വീണ്ടും കമന്റുമായെത്തി. വകതിരിവ് വട്ട പൂജ്യം, വീട്ടിൽ ഉളളവരെ പറയുന്നത് ആണോ സംസ്‌കാരം.

എങ്ങനെ താൻ ഒക്കെ ആർജെ ആയി എന്നായിരുന്നു അയാളുടെ പ്രതികരണം. ഇതിനും മീര മറുപടി നൽകി.
ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തിൽ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോ.

ഔചിത്യമില്ലായ്മയുടെ കാര്യത്തിൽ താങ്കൽ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം എന്നായിരുന്നു മീര നൽകിയ മറുപടി. കമന്റിൽ മീരയ്ക്ക് പിന്തുണയുമായി ധാരാളം പേർ എത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് ഈ കമന്റ് ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു.

Advertisement