അശ്ലീലം പറഞ്ഞ് തന്നെ അപമാനിച്ചയാളെ അയാളുടെ ഭാര്യയുടെയും മക്കളുടേയും മുന്നിൽ നിർത്തി പരസ്യമായി മാപ്പുപറയിച്ച് രശ്മി അനിൽ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

125

മിനിസ്‌ക്രീനിലെ കോമഡി സ്‌കിറ്റുകളിലൂടെ മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് രശ്മി അനിൽ. നാടകരംഗത്ത് നിന്നും എത്തി പിന്നീട് സീരിയലുകളിലും സിനിമയിലും തിളങ്ങി നിൽക്കുന്ന അവസരത്തിലാണ് ഹാസ്യനടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് താരത്തെ തേടിയെത്തുന്നത്.

അമ്യത ടിവിയിലെ കോമഡി മാസ്റ്റേഴ്‌സിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ചാനൽ പരിപാടിയിലൂടെ ചില നടിമാരുടെ ഫോട്ടോഷൂട്ടിനെ രശ്മി വിമർശിച്ചത് വാർത്തയായിരുന്നു, വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. കഴിഞ്ഞദിവസം കുംഭഭരണി ദിനത്തിൽ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിനിടെ നടന്ന കുത്തിയോട്ടത്തെ കുറിച്ച് പറഞ്ഞ് നടി ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

Advertisements

Also Read
ഇടവേള ബാബു ക്യലാണം പോലും കഴിക്കാതെ നിൽക്കുന്നത് നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ്: മേനക

ഈ വീഡിയോയ്ക്ക് താഴെ ഒരാൾ അ ശ്ലീ ല കമന്റിട്ടിരുന്നു. ഇയാളെ പരസ്യമായി തുറന്ന് കാട്ടി നടി രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോളിതാ ഇയാളെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിക്കുകയും ചെയ്തിരിക്കുകയാണ് രശ്മി അനിൽ. ഇയാൾ മദ്യാസക്തിയിൽ ചെയ്തു പോയ തെറ്റാണെന്നും ഇനി ആവർത്തിക്കില്ലെന്നും ശ്യാം എന്ന പ്ര തി രശ്മിയോടും സുഹൃത്തുക്കളോടും ആവർത്തിച്ചു പറഞ്ഞു.

രശ്മി ഇത് ഫേസ്ബുക്കിൽ ലൈവായി എല്ലാവരെയും കാണിക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് നടിയെ പ്രശംസിച്ച് കമന്റുകൾ എഴുതിയിരിക്കുന്നത്. ഇനിയും ശ്യാം മദ്യം കഴിക്കില്ലെന്നും മാനസികമായി തകർന്നിരിക്കുന്ന അവസ്ഥയിലായിരുന്നു അത് ചെയ്തതെന്ന് പറഞ്ഞുവെന്നും രശ്മി പറയുന്നു.

Also Read
വിവാഹം എന്നത് ഒരു അറേഞ്ച്മെന്റ് മാത്രമാണ്, നിർബന്ധം അല്ല, ഒറ്റയക്ക് ജീവിച്ചാൽ എന്താ കുഴപ്പം: തുറന്നു ചോദിച്ച് അനുമോൾ

തനിക്ക് രണ്ട് പെൺമക്കളുണ്ടെന്നും മാപ്പ് നൽകണമെന്നും അയാൾ ലൈവിലെത്തി പറയുന്നുണ്ട്. ഭാര്യയും മക്കളുമായി സ്റ്റേഷനിൽ എത്തിയാണ് ഓട്ടോ ഡ്രൈവറായ ശ്യാം മാപ്പപേക്ഷിച്ചത്. ഭാര്യ കൂടെ ഇല്ല, പിണക്കത്തിലാണ് മാറി നിൽക്കുന്നതിന്റെ മനപ്രയാസവുമുണ്ട്. അങ്ങനെയാണ് തനിക്ക് മ ദ്യ പാ നം കൂടിയതെന്നും അതിന്റെ ലഹരിയിൽ നിന്നപ്പോൾ അറിയാതെ ചെയ്തുപോയതാണെന്നും ശ്യാം പറയുന്നു.

Advertisement