സിനിമയും കുടുംബവും പോലെ തന്നെയാണ് എനിക്ക് ബിസിനസും, ലക്ഷ്യ കത്തിയതിന് പിന്നാലെ വൈറലായി കാവ്യാ മാധവന്റെ വാക്കുകൾ

314

മലയാളത്തിലെ നായികനടിയും നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ ഉടമസ്ഥതയിൽ ഉള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ ബുധനാഴ്ച പുലർച്ചെ തീ പി ടു ത്ത മുണ്ടായി.ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണം എന്നാണ് സൂചന. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയ ശേഷമാണ് തീയണച്ചത്.

അതേ സമയം കൊച്ചിയിൽ നടിയെ ആ ക്ര മി ച്ച ദൃശ്യങ്ങളടങ്ങിയ പെൻ ഡ്രൈവുമായി പൾസർ സുനി ലക്ഷ്യയിൽ എത്തിയിരുന്നു എന്നറിഞ്ഞതിന് പിന്നാലെയായാണ് അന്വേഷണ സംഘം ലക്ഷ്യയിലെത്തിയതും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും. ബുധനാഴ്ച പുലർച്ചയായി ഇടപ്പള്ളിയിലെ ലക്ഷ്യ ബോട്ടീക്കിന് തീപിടിച്ചുവെന്നും തുണിത്തരങ്ങളും തയ്യൽ മെഷീനുകളും ക ത്തി ന ശി ച്ചു വെന്നുമുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്.

Advertisements

ഇപ്പോഴിതാ ലക്ഷ്യ തുടങ്ങുന്ന സമയത്ത് കാവ്യ മാധവൻ നൽകിയ അഭിമുഖങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. പത്രസമ്മേളനത്തിലൂടെ ആണ് കാവ്യ മാധവൻ ലക്ഷ്യ തുടങ്ങുന്നതിന്റെ സന്തോഷം പങ്കിട്ടത്. സഹോദരനായ മിഥുൻ മാധവനും ഭാര്യ റിയയും കാവ്യയ്ക്കെ് ഒപ്പമുണ്ടായിരുന്നു.

ഇതാദ്യമായാണ് എനിക്ക് വേണ്ടി ഒരു പത്രസമ്മേളനം വിളിച്ചത്. പലപ്പോഴും പത്രസമ്മേളനത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഇതാദ്യത്തെ അനുഭവമാണ്. സിനിമയ്ക്കൊപ്പമായി മറ്റെന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ലക്ഷ്യയിലേക്ക് എത്തിയതെന്നും താരം പറഞ്ഞിരുന്നു. സുപ്രിയ ടെക്സ്‌റ്റൈൽസ് എന്ന കടയുണ്ടായിരുന്നു കാവ്യയുടെ അച്ഛന്. നാളുകൾ നീണ്ട ആലോചനയ്ക്ക് ശേഷമായാണ് വസ്ത്രവ്യാപാര രംഗത്തേക്കിറങ്ങാൻ തീരുമാനിച്ചത്.

Also Read
അശ്ലീലം പറഞ്ഞ് തന്നെ അപമാനിച്ചയാളെ അയാളുടെ ഭാര്യയുടെയും മക്കളുടേയും മുന്നിൽ നിർത്തി പരസ്യമായി മാപ്പുപറയിച്ച് രശ്മി അനിൽ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഫാഷൻ ഡിസൈനറായ ചേട്ടനാണ് ഒരു ഓൺലൈൻ സംരംഭം തുടങ്ങിക്കൂടേയെന്ന് ആദ്യമായി ചോദിച്ചത്. തുടക്കത്തിൽ പേടിയായിരുന്നുവെങ്കിലും പിന്നീട് ഇതും ഈസിയായി മാറിയെന്നും കാവ്യ വ്യക്തമാക്കിയിരുന്നു. സിംപിളായൊരു പേരായിരിക്കണം എന്നുണ്ടായിരുന്നു. ഒരു അർത്ഥം ഉണ്ടാവണം, ഒരു പോസിറ്റിവിറ്റി ഉണ്ടാവണം എന്നും ആഗ്രഹിച്ചിരുന്നു. കുടുംബവും സിനിമയും പോലെ തന്നെയാണ് തനിക്ക് ബിസിനസും.

എല്ലാ കാര്യത്തിലും പിന്തുണയ്ക്കാറുണ്ട് കുടുംബം. ട്രൻഡിന്റെ പുറകെ പോവണമെന്നുള്ളത് കൊണ്ട് ഇതൊരു ബാധ്യതയാവുമോയെന്നായിരുന്നു ആശങ്ക. സിനിമയിലായാലും പൊതുപരിപാടികളിൽ പങ്കെടുക്കുമ്‌ബോഴായാലും കാവ്യയും കുടുംബവും അണിയുന്നത് ലക്ഷ്യയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ്.

മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും വേണ്ടിയും ലക്ഷ്യയിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാറുണ്ട്. ഓണപ്പൂക്കളത്തിന് അരികിൽ ഇരിക്കുന്ന മീനാക്ഷിയുടേയും മഹാലക്ഷമിയുടേയും ചിത്രം മാത്രമല്ല വസ്ത്രങ്ങളും ചർച്ചയായിരുന്നു.
അപകടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടവും സംഭവിച്ചു. മാളിനകത്ത് തീപിടിച്ച് സ്ഥാപനത്തിലേക്ക് തീ പടരുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് ബുട്ടീക്കിൽ തീപിടിത്തമുണ്ടായത്.

കടയിലുണ്ടായിരുന്ന തയ്യൽ മെഷീനുകളും തുണികളും കത്തി നശിച്ചു. പുറത്തേക്ക് പുക വമിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. മാളിന് അകത്തായതിനാൽ തീ മറ്റു കടകളിലേക്ക് പടരാതിരിക്കാൻ ഉദ്യോഗസ്ഥർ മുൻകരുതലെടുത്തു. അഞ്ചരയോടെയാണ് തീ പൂർണ്ണമായും അണയ്ക്കാനായത്. സ്ഥാപനം പൂർണമായും കത്തി നശിച്ച നിലയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

Also Read
സത്യൻ അന്തിക്കാടുമായി താൻ ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ കണ്ടുപിടിയ്ക്കാൻ കാരണമായത് എന്റെ മകൾ : ജയറാം

കാക്കനാട് പ്രവർത്തിച്ചിരുന്ന സ്ഥാപനം രണ്ട് വർഷം മുമ്പാണ് ഇടപ്പള്ളിയിൽ പ്രവർത്തനമാരംഭിച്ചത്. നടിയെ ആ ക്ര മിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഒളിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞ സ്ഥാപനമാണ് ലക്ഷ്യ. കേസിലെ പ്രതിയായ പൾസർ സുനി ലക്ഷ്യയിൽ എത്തിയെന്നായിരുന്നു വിവരം. ഇതനുസരിച്ച് സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

Advertisement