ഇത് വരെ കണ്ടിട്ടുള്ളതിനേക്കാൾ വ്യത്യസ്തം, അടിപൊളി; നവ്യ നായർക്ക് അഭിനന്ദനങ്ങളുമായി ആരാധകർ

120

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. കലോൽസവ വേദിയിൽ നിന്നും എത്തി തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായ നവ്യ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ് ഇപ്പോൾ.

ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായർ തിരിച്ചു വരുന്നത് ഒരുത്തീ എന്ന ചിത്രത്തിലൂ ടെയാണ്. ചിത്രത്തിന്റെ ആവേശ ഭരിതമായ ടീസർ സോഷ്യൽ മീഡിയയിൽ ചർച്ച ആവുകയാണ്. വനിതാ ദിനത്തിൽ നടി ഭാവനയാണ് ടീസർ പുറത്ത് വിട്ടത്.

Advertisements

വനിതാ ദിനത്തോട് അനുബന്ധിച്ച പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. മാർച്ച് 18 ആണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. മികച്ച കമന്റുകളാണ് ടീസറിന് ലഭിക്കുന്നത്. ഇത് വരെ കണ്ടിട്ടുള്ളതിനേക്കാൾ വ്യത്യസ്തമായ അവതരണ ഭാഷ അടിപൊളി എന്നാണ് ആരാധകർ പറയുന്നത്.

Also Read
സിനിമയും കുടുംബവും പോലെ തന്നെയാണ് എനിക്ക് ബിസിനസും, ലക്ഷ്യ കത്തിയതിന് പിന്നാലെ വൈറലായി കാവ്യാ മാധവന്റെ വാക്കുകൾ

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൾ നാസർ നിർമിക്കുന്ന ഒരുത്തീ വികെ പ്രകാശ് ആണ് സംവിധാനം ചെയ്യുന്നത്. എസ് സുരേഷ് ബാബു രചന നിർവഹിച്ച ഒരുത്തീ ഒരു കുടുംബ പശ്ചാത്തലത്തിൽ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് പറയുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ബാലാമണിയെ തിരികെ കൊണ്ടുവരുന്ന ഒരുത്തീയുടെ ഇതുവരെ പുറത്തു വിട്ട പാട്ടും ട്രെയിലറുമെല്ലാം മികച്ച സ്വീകാര്യത ലഭിക്കുകയും സമൂഹ മാധ്യമങ്ങളിൽ ഏറെ കാഴ്ചക്കാരെ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം.

എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സൈജു കുറുപ്പ് സന്തോഷ് കീഴാറ്റൂർ, അരുൺ നാരായൺ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്.

Also Read
ഇടവേള ബാബു ക്യലാണം പോലും കഴിക്കാതെ നിൽക്കുന്നത് നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ്: മേനക

രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്സൺ പോടുതാസ് പ്രൊഡക്ഷൻ കൺട്രോളറും കെ ജെ വിനയൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഒരുത്തീ മാർച്ച് 18ന് ആണ് റിലീസ് ചെയ്യുന്നത്.

Advertisement