കുബേരനിൽ ദിലീപിന്റെ നായികയയി എത്തിയ താരത്തെ ഓർമ്മയില്ലേ, നടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

4115

സുന്ദർ ദാസിന്റെ സംവിധാനത്തിൽ 2002ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് കുബേരൻ. വിസി അശോക് രചന നിർവ്വഹിച്ച് ഈ ചിത്രത്തിൽ മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് ആണ് നായകനായി എത്തിയത്.

ദിലീപിനൊപ്പം ഹരിശ്രീ അശോകൻ, കലാഭവൻ മണി തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു. ഒരു പൊട്ടിച്ചിരിയോടെ കൂടി അല്ലാതെ കുബേരൻ മലയാളികൾക്ക് ഓർക്കാൻ കഴിയില്ല. അത്രയധികം തമാശകൾ നിറഞ്ഞ മനോഹരമായ ഒരു ചിത്രം തന്നെയായിരുന്നു കുബേരൻ.

Advertisements

Also Read
രൺബീറിന് ഒരു പെട്ടി കോണ്ടം നൽകുമെന്ന് ദീപിക, ഷാരൂഖ് ഖാനുമായി അവിഹിത ബന്ധത്തിന് ഇഷ്ടമെന്ന് നടി വിദ്യാ ബാലൻ; താരസുന്ദരികൾ പറയുന്നത് കേട്ടോ

അതിൽ ബാല താരങ്ങളായി എത്തിയ കുട്ടികൾ പോലും ഗംഭീര പ്രകടനം കാഴ്ച വച്ചു. രണ്ട് നായികമാർ ആയിരുന്നു ഈ സിനിമയിൽ ഉണ്ടായിരുന്നത്. മലയാളികളുടെ സ്വന്തം സംയുക്ത വർമ്മയും തെലുങ്ക് നടി ഉമാ ശങ്കരിയും ആയിരുന്നു ആ നായികമാർ.

ഉമാ ശങ്കരിയുടെ ആദ്യത്തെ മലയാള ചിത്രമാണ് കുബേരൻ. പ്രശസ്ത കന്നട സംവിധായകൻ രാജേന്ദ്ര ബാബു വിന്റേയും മലയാളത്തിലടക്കം അഭിനയിച്ച പ്രശസ്ത നടി സുമിത്രയുടെയും മകളാണ് ഉമാ ശങ്കരി. താരത്തിന്റെ സഹോദരി നക്ഷത്രയും സിനിമാ മേഖലയിൽ സജീവമായിരുന്നു.

വീരനാടൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ഉമാ ശങ്കരി അരങ്ങേറ്റം കുറിക്കുന്നത്. 2002 നാണ് കുബേരൻ എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

അഭിനയത്തിന് പുറമെ നല്ലൊരു നൃത്തകിയാണെന്നും കുബേരനിലൂടെ താരം തെളിയിച്ചിരുന്നു. അതിലെ മനോഹരമായ ഗാനങ്ങൾക്ക് ഗംഭീര നൃത്തച്ചുവടുകൾ ആയിരുന്നു ഉമാ ശങ്കരിയുടേത്. കുബേരൻ സൂപ്പർ ഹിറ്റായെങ്കിലും തുടർന്ന് താരത്തിന് മലയാളത്തിൽ അവസരങ്ങൾ കുറവായിരുന്നു.

വസന്ത മാളിക, സ്ഥലം, ഈ സ്‌നേഹ തീരത്ത് തുടങ്ങിയവയായിരുന്നു താരത്തിന്റെ മറ്റ് മലയാള സിനിമകൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി തെന്നിന്ത്യൻ സിനിമകളിൽ താരം തിളങ്ങി. 2007 വരെ സിനിമാ മേഖലയിൽ സജീവമായിരുന്ന ഉമാ ശങ്കരി മുപ്പതോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

Also Read
ഇടവേള ബാബു ക്യലാണം പോലും കഴിക്കാതെ നിൽക്കുന്നത് നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ്: മേനക

പിന്നീട് സിനിമകളിൽ നിന്ന് ഇടവേളയെടുത്ത താരത്തിന്റെ വിവരങ്ങൾ ആരാധകർക്ക് അറിയാൻ കഴിഞ്ഞില്ല. സമൂഹ മാധ്യമങ്ങളിലും സജീവമല്ലാത്തതിനാൽ ഉമാ ശങ്കരിയെ കുറിച്ചുള്ള വിശേഷങ്ങൾ ആരാധകർക്ക് അന്യമായിരുന്നു. 2006 ലായിരുന്നു ബാംഗ്ലൂരിലെ സോഫ്റ്റ്വെയർ എൻജിനീയറായിരുന്ന എച്ച് ദുഷ്യന്തുമായി താരത്തിന്റെ വിവാഹം.

വിവാഹ ശേഷം സിനിമയിൽ നിന്നും താരം പൂർണമായി വിട്ടു നിന്ന താരം വർഷങ്ങൾക്കു ശേഷം ടെലി വിഷൻ പരമ്പരകളിലൂടെ വീണ്ടും ആരാധകരുടെ സ്വീകരണമുറികളിൽ എത്തുകയാണ് താരം. ചിത്തി, വള്ളി എന്നീ തമിഴ് സീരിയലുകളിലാണ് താരം അഭിനയിച്ചത്. ടെലിവിഷൻ പരമ്പരകളിലൂടെയും താരത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ ലഭിക്കുകയും ചെയ്തിരുന്നു.

Advertisement