രൺബീറിന് ഒരു പെട്ടി കോണ്ടം നൽകുമെന്ന് ദീപിക, ഷാരൂഖ് ഖാനുമായി അവിഹിത ബന്ധത്തിന് ഇഷ്ടമെന്ന് നടി വിദ്യാ ബാലൻ; താരസുന്ദരികൾ പറയുന്നത് കേട്ടോ

29228

കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്നും വാർത്തകളിൽ ഇടം നേടുന്ന ഷോയാണ്. പലപ്പോഴും സൂപ്പർ താരങ്ങളുടെ തുറന്നു പറച്ചിലുകളും വെളിപ്പെടുത്തലുകളും എല്ലാം കോഫി വിത്ത് കരണിനെ വിവാദങ്ങളിൽ ചാടിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഷോയ്ക്കുള്ള ജനപ്രീതി ഒട്ടും കുറച്ചിട്ടില്ല.

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കരൺ ജോഹർ കോഫി വിത്ത് കരണുമായി മടങ്ങി എത്തിയിരിക്കുന്നത്. ഷോയുടെ ഏഴാം സീസൺ ആണിത്. രണ്ട് എപ്പിസോഡുകളാണ് കോഫി വിത്ത് കരണിന്റെ പുതിയ സീസണിൽ നിന്നും ഇതുവരെ പുറത്ത് വന്നിരിക്കുന്നത്. ആദ്യത്തെ എപ്പിസോഡിൽ രൺവീർ സിംഗും ആലിയ ഭട്ടും അതിഥികളായി എത്തിയപ്പോൾ രണ്ടാമത്തെ എപ്പിസോഡിലെ അതിഥികൾ സാറ അലി ഖാനും ജാൻവി കപൂറുമായിരുന്നു.

Advertisements

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ഷോയുടെ സംപ്രേക്ഷണം. കോഫി വിത്ത് കരൺ വീണ്ടുമെത്തുമ്പോൾ ഷോയിൽ ചില താരങ്ങൾ നടത്തിയത് അമ്പരപ്പിക്കുന്ന തുറന്നു പറച്ചിലുകളും പ്രതികരണങ്ങളുമം ആയിരുന്നു. ബോളിവുഡ് നടന്മാരിൽ തീർത്തും വ്യത്യസ്തനാണ് രൺവീർ.

Also Read
കിടിലൻ ഗ്ലാമറസ്സ് ലുക്കിൽ ഒറ്റപ്പാലത്തെ ഇളക്കി മറിച്ച് തരംഗമായി ഹണി റോസ്; ഉദ്ഘാടനത്തിന് എത്തിയ നടിയുടെ വീഡിയോകൾ വൈറൽ

എന്നും ഷോ സ്റ്റീലർ ആയ രൺവീർ ഒരിക്കൽ കോഫി വിത്ത് കരണിൽ എത്തിയപ്പോൾ പറഞ്ഞത് താൻ രാത്രി 10 മണിയ്ക്ക് ശേഷം അടിവസ്ത്രം ധരിക്കാറില്ല എന്നായിരുന്നു. അനുഷ്‌ക ശർമയോടൊപ്പം അതിഥിയായി എത്തിയപ്പോൾ ആയിരുന്നു രൺവീറിന്റെ വെളിപ്പെടുത്തൽ. കോഫി വിത്ത് കരണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചർച്ചയായി മാറിയ എപ്പിസോഡുകളിൽ ഒന്നായിരുന്നു സൽമാൻ ഖാൻ അതിഥിയായി എത്തിയായത്.

പരിപാടിക്കിടെ സൽമാൻ ഖാൻ താൻ വെർജിൻ ആണെന്ന് പറഞ്ഞത് വലിയ വാർത്തയായിരുന്നു. പിന്നീട് സൽമാൻ ഖാൻ തമാശ പറയുകയാണെന്ന് സഹോദരൻ അർബാസ് ഖാൻ തന്നെ വ്യക്തമാക്കുകയായിരുന്നു. കോഫി വിത്ത് കരണിലെ മറ്റൊരു ചർച്ചയായി മാറിയ എപ്പിസോഡ് ആയിരുന്നു വിദ്യ ബാലൻ അതിഥിയായി എത്തിയത്. തനിക്കൊരു വിവാഹിതനുമായി അവിഹിത ബന്ധം ഉണ്ടാകണമെന്ന് ആഗ്രഹം ഉണ്ടെന്നായിരുന്നു വിദ്യ ബാലൻ പറഞ്ഞത്.

ആ പുരുഷൻ ഷാരൂഖ് ഖാൻ ആയിരിക്കണം എന്ന് ആഗ്രഹമുണ്ടെന്നും വിദ്യ പറഞ്ഞു. രണ്ടാമത്തെത് എന്നും നിലനിൽക്കുമെന്നും വിദ്യ പറഞ്ഞിരുന്നു. വിദ്യാ ബാലൻ പിന്നീട് നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂറിനെ വിവാഹം കഴിക്കുക ആയിരുന്നു. ഇന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയിട്ടുള്ള ഐശ്വര്യയുടെ സൗന്ദര്യത്തെ കുറിച്ച് ആരോടും പറഞ്ഞു കൊടുക്കേണ്ടി വരില്ല.

ഒരിക്കൽ കോഫി വിത്ത് കരണിൽ വന്ന ഇമ്രാൻ ഹാഷ്മി പറഞ്ഞത് ഐശ്വര്യ പ്ലാസ്റ്റിക് ആണെന്നായിരുന്നു. ഇമ്രാന്റെ ആരാധകരെ പോലും ഞെട്ടിച്ചതായിരുന്നു താരത്തിന്റെ വാക്കുകൾ. രൺബീർ കപൂറുമായുള്ള പ്രണയ തകർന്നതിന് പിന്നാലെ ഒരിക്കൽ ദീപിക പദുക്കോൺ കോഫി വിത്ത് കരണിലെത്തിയിരുന്നു. എന്തായാരിക്കാം രൺബീറിന് സമ്മാനം നൽകുക എന്ന കരണിന്റെ ചോദ്യത്തിന് വിദ്യ നൽകിയ മറുപടി ഒരു ബോക്സ് കോ ണ്ടം എന്നായിരുന്നു.

Also Read
സ്വിമ്മിങ് പൂളിൽ നീന്തി നീരാടുന്ന വീഡിയോയുമായി ലക്ഷ്മി നക്ഷത്ര, വെള്ളത്തിലിറങ്ങിയപ്പോൾ ഗ്ലാമർ പോയല്ലോ എന്ന് ആരാധകർ

എന്ത് ഉപദേശമാണ് രൺബീറിന് നൽകാനുള്ളതെന്ന് ചോദിച്ചപ്പോൾ കോ ണ്ട ത്തിന്റെ പരസ്യം ചെയ്യാനായിരുന്നു ദീപിക പറഞ്ഞത്. രൺബീർ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു ദീപിക. എന്തായാലും ഇവരുടെ പിണക്കം പിന്നീട് അവസാനിച്ചു. കരണിന്റെ അടുത്ത സുഹൃത്താണ് ഷാരൂഖ് ഖാൻ. കോഫി വിത്ത് കരണിന്റെ ആദ്യത്തെ എപ്പിസോഡ് മുതൽ ഷാരൂഖ് ഖാനും ഷോയുടെ ഭാഗമാണ്.

ഒരിക്കൽ ഷാരൂഖിനോടായി കരൺ, രാവിലെ എഴുന്നേൽക്കുമ്പോൾ കരൺ ജോഹറായി മാറിയാൽ എന്തായിരിക്കും ചെയ്യുക എന്ന് ചോദിച്ചു. അതിന് ഷാരൂഖ് നൽകിയ മറുപടി ഞാൻ നീയായി മാറുന്നതിലും സാധ്യത നിനക്കൊപ്പം എഴുന്നേൽക്കുന്നത് ആയിരിക്കും എന്നായിരുന്നു. അതേ സമയം ഏഴാം സീസണിലും വലിയ താരനിര തന്നെ കോഫി വിത്ത് കരണിലെത്തുന്നുണ്ട്.

Advertisement