ആദ്യം കളിയാക്കിയത് തൊലി കറുത്തതാണെന്ന് പറഞ്ഞ്, വിളിച്ചത് കറുത്ത സുമി എന്നും, ഇപ്പോൾ നിറം വെച്ചപ്പോൾ ചോദിക്കുന്നത് ഇഞ്ചക്ഷൻ ആണോയെന്ന്; തുറന്നടിച്ച് സുമി റാഷിക്

917

സീരിയൽ പ്രേക്ഷകരും മിനിസ്‌ക്രീൻ ആരാധകരമായ മലയാളികൾക്ക് ഏറെ സുപരിചിതയായി നടിയാണ് സുമി റാഷിക്. സീ കേരളം ചാനലിലെ ചെമ്പരത്തി സീരിയലിലൂടെയാണ് സുമി റാഷിക് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അഭിനേത്രിയായി മാറിയത്.

ചെമ്പരത്തിയിൽ ജയന്തി എന്ന കഥാപാത്രത്തെ ആയിരുന്നു സുമി റാഷിക് അവതരിപ്പിച്ചത്. അടുത്തിടെ ആയിരുന്നു ചെമ്പരത്തി അവസാനിച്ചത്. സോഷ്യൽ മീഡിയയിലും സജീവമായ സുമി റാഷിക് പങ്കിടുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Advertisements

അതേ സമയം അഭിനയത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ വന്ന താരം കൂടിയാണ് സുമി റാഷിക്ക്. അഭിനയത്തിന് പുറമെ ഡബ്ബിങും സുമി ചെയ്യുന്നുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായി മിനിസ്‌ക്രീൻ രംഗത്ത് വന്ന് വൃന്ദാവനം എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു.ഏഴ് വർഷമായി സീരിയൽ രംഗത്ത് സജീവമാണ് താരം.

സുമിയുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു. സംഭവ ബഹുലമായിരുന്ന പ്രണയവും വിവാഹവും ആയിരുന്നു തന്റേതെന്ന സുമി നേരത്തെ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. മുമ്പൊരിക്കൽ സീരിയൽ താരം നവീൻ അറക്കലിനൊപ്പം നടത്തിയ സുമിയുടെ ബോൾഡ് ഫോട്ടോഷൂട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Also Read
രൺബീറിന് ഒരു പെട്ടി കോണ്ടം നൽകുമെന്ന് ദീപിക, ഷാരൂഖ് ഖാനുമായി അവിഹിത ബന്ധത്തിന് ഇഷ്ടമെന്ന് നടി വിദ്യാ ബാലൻ; താരസുന്ദരികൾ പറയുന്നത് കേട്ടോ

ഇപ്പോഴിതാ അഭിനയത്തിലേക്ക് എത്തിയ ശേഷം അനുഭവിച്ച കളിയാക്കലുകളെ കുറിച്ച് സുമി റാഷിക് വെളിപ്പെടുത്തിയ
ഒരു വീഡിയോയാണ് ചർച്ചയായി മാറുന്നത്. നിറത്തിന്റെ പേരിലാണ് പലപ്പോഴും താൻ മാറ്റി നിർത്തപ്പെട്ടിട്ടുള്ളത് എന്ന് സുമി പറയുന്നു. ഡബ്ബിങ് ചെയ്യുന്നതിനെ കുറിച്ചോ അത് ചെയ്യണമെന്നോ മുമ്പ് ആഗ്രഹമുണ്ടായിരുന്നില്ല. എന്റെ സുഹൃത്താണ് ഞാൻ വെറുതെ ഇരുന്ന് സമയം കൂട്ടുന്നത് കണ്ട് എന്നെ ഡബ്ബിങ് പഠിക്കാൻ കൊണ്ടുപോയത്.

ആറ് മാസത്തെ കോഴ്‌സ് ആയിരുന്നു. എന്റെ ഒപ്പം പഠിക്കാൻ വന്ന കൂട്ടുകാരി അവിടെ പഠിക്കുമ്പോൾ തന്നെ ഡബ്ബിങ് ചെയ്ത് തുടങ്ങി. അതോടെ എനിക്കും ആത്മവിശ്വാസം കൂടി. ആദ്യം പോയത് ദേവി മഹാത്മ്യം സീരിയൽ ഡബ്ബ് ചെയ്യാനായിരുന്നു. വെറുതെ ഒന്ന് ചെയ്ത് നോക്കാമെന്ന് കരുതി സുഹൃത്ത് നിർബന്ധിച്ചിട്ട് പോയതാണ്.

ചെയ്ത് തുടങ്ങിയപ്പോൾ ഞാൻ കരുതിയത് ഇതെന്തായാലും വിജയമായിരിക്കും വളരെ നന്നായി ഞാൻ ചെയ്യുന്നുണ്ട് എന്നെല്ലാണ്. പക്ഷെ ഡബ്ബ് ചെയ്ത് പുറത്ത് വന്നപ്പോൾ എന്നോട് അണിയറ പ്രവർത്തകർ പറഞ്ഞത് ശരിയായിട്ടില്ല. ഇനിയും ഒരുപാട് പഠിക്കണം, ശരിയാക്കണം എന്നൊക്കെയാണ്.

അന്നത്തോടെ എനിക്ക് നിരാശയായി. പക്ഷെ പിന്നീട് ഞാൻ കൂടുതൽ പരിശ്രമിക്കാൻ തുടങ്ങി. അതുകൊണ്ടാണ് പിന്നീട് ഡബ്ബിങ് ആർട്ടിസ്റ്റായി തിളങ്ങാൻ കഴിഞ്ഞത്. അഭിനയത്തിലേക്ക് വന്നപ്പോൾ നിറം കറുത്ത് പോയി എന്നതായിരുന്നു പ്രശ്‌നം. ഓരോ കഥാപാത്രങ്ങൾ വരുമ്പോൾ എന്റെ പേര് ആളുകൾ സജസ്ട് ചെയ്യും.

പക്ഷെ ഫോട്ടോ കണ്ടുകഴിയുമ്പോൾ നിറം കുറവാണെന്ന് പറഞ്ഞ് ഒഴിവാക്കും. എന്നെ കൂട്ടികൊണ്ട് വരാൻ ലൊക്കേഷനിലെ ഡ്രൈവർമാരോട് പറയുമ്പോൾ അവർ ചോദിക്കുന്നത് കറുത്ത സുമിയാണോ വെളുത്ത സുമിയാണോ എന്നാണ്. അതൊക്കെ എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്.

Also Read
മൂന്നാമത്തെ ഭർത്താവിന്റെ കൂടെയും മദ്യപിച്ചിട്ടുണ്ട്, പബ്ബിലും പാർട്ടികളിലുമടക്കം എല്ലായിടത്തും കറങ്ങിയിട്ടുണ്ട്, കഴിഞ്ഞ കാലത്തെ കുറിച്ച് നടി ചാർമിള

ഇപ്പോൾ കളർ വന്നപ്പോൾ പലരും ചോദിക്കുന്നത് ഇഞ്ചക്ഷൻ എടുത്തോ? ട്രീറ്റ് മെന്റ് ചെയ്‌തോ എന്നൊക്കെയാണ്. സത്യത്തിൽ ഞാൻ അതൊന്നും ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് ഇവരൊക്കെ ഇങ്ങനെ ചോദിക്കുന്നതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ചിലർ ഫോൺ വിളിച്ചൊക്കെയാണ് കളർ വെച്ചതെങ്ങനെയാണ് എന്ന് ചോദിക്കുന്നത് സുമി പറയുന്നു.

സുമിയുടെ ഭർത്താവ് റാഷി ക്രിസ്ത്യൻ ആയിരുന്നു. മതം മാറി മുസ്ലീമായപ്പോഴാണ് പേര് മാറ്റിയത്. വിവാഹത്തെ കുറിച്ച് സുമി പറഞ്ഞത് ഇങ്ങനെയാണ് പുളളിയുടെ വീട്ടിൽ പ്രശ്നമൊന്നുമില്ലായിരുന്നു. എന്റെ വീട്ടിലായിരുന്നു പ്രശ്നം. രണ്ട് മതമല്ല അതൊന്നും പറ്റില്ലേയെന്നായിരുന്നു പറഞ്ഞത്.

മൂന്ന് കല്യാണമായിരുന്നു ഞങ്ങൾക്ക് നടന്നത്. ആദ്യം രജിസ്റ്റർ വിവാഹം. പിന്നെ മിന്നുകെട്ടി. അത് കഴിഞ്ഞ് നിക്കാഹ്. ഇപ്പോൾ വീട്ടുകാരെല്ലാമായി നല്ല സെറ്റായിട്ട് പോവുന്നു. പ്രശ്നമൊന്നുമില്ല എന്നും സുമു വ്യക്തമാക്കുന്നു.

Advertisement