മൂന്നാമത്തെ ഭർത്താവിന്റെ കൂടെയും മദ്യപിച്ചിട്ടുണ്ട്, പബ്ബിലും പാർട്ടികളിലുമടക്കം എല്ലായിടത്തും കറങ്ങിയിട്ടുണ്ട്, കഴിഞ്ഞ കാലത്തെ കുറിച്ച് നടി ചാർമിള

8179

ധനം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ചാർമ്മിള. തൊണ്ണുറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു. കേളി, ധനം, കാബൂളിവാല തുടങ്ങി നിരവധി സിനിമകളിൽ താളം നായികയായി എത്തിയിരുന്നു.

സിനിമയിൽ മിന്നും നായിക ആയിരുന്നെങ്കിലും നടി ചാർമിളയുടെ ജീവിതത്തിലുണ്ടായത് വലിയ പരാജയങ്ങളാണ്. സിനിമയിൽ നായികയായി നിറഞ്ഞഅ നിൽക്കുമ്പോഴാണ് ചാർമിള വിവാഹിതയായി പോവുന്നത്. പ്രമുഖ നടനുമായിട്ടുണ്ടായ ബന്ധം വേർപ്പെടുത്തി. മൂന്ന് തവണ വിവാഹിതയായെങ്കിലും ആ ബന്ധങ്ങളൊന്നും നല്ല രീതിയിലായില്ല.

Advertisements

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടിയിപ്പോൾ. എന്നാൽ കാമുകന്മാരുടെ കൂടെ ജീവിച്ചത് പറഞ്ഞ് ചിലർ അഡ്ജസ്റ്റ് ചെയ്യാൻ പറയാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ചാർമിള. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

ചാർമിള അങ്ങനയാണോന്ന് ഞാൻ വർക്ക് ചെയ്ത സിനിമയുടെ പിന്നണിയിലുള്ളവരോട് ചോദിക്കണം. പണ്ട് കാലത്ത് ഞാൻ ചെയ്ത് പോയ തെറ്റുകളൊക്കെ ഇപ്പോഴാണ് പറയാൻ തുടങ്ങിയത്. കാരവൻ വേണമെന്ന് വാശിപ്പിടിക്കുന്നത് തെറ്റായ കാര്യമാണ്. കാരണം ഞാൻ നായികയായിരുന്ന കാലത്ത് കാരവൻ വന്നിട്ടില്ല.

Also Read
സ്വിമ്മിങ് പൂളിൽ നീന്തി നീരാടുന്ന വീഡിയോയുമായി ലക്ഷ്മി നക്ഷത്ര, വെള്ളത്തിലിറങ്ങിയപ്പോൾ ഗ്ലാമർ പോയല്ലോ എന്ന് ആരാധകർ

വിദേശ രാജ്യത്തൊക്കെ അന്ന് കാരവനുണ്ട്. അതിനകത്ത് ടിവിയൊക്കെ ഉണ്ടല്ലോ, ഇന്ത്യയിൽ വന്നാൽ നല്ലാതിയിരിക്കും എന്നൊക്കെ അക്കാലത്ത് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. മദ്യപിച്ചു വന്നെന്ന് പറഞ്ഞാൽ സത്യമാണ്. ഒരു കാലത്ത് അങ്ങനെ ആയിരുന്നു. എന്റെ വിവാഹത്തിന് മുൻപാണ്. മൂന്നാമത്തെ ഭർത്താവിന്റെ കൂടെ ഞാൻ പബ്ബിലും പാർട്ടികളിലുമടക്കം എല്ലായിടത്തും ഞാൻ കറങ്ങുമായിരുന്നു.

അന്നേരം ഞങ്ങൾ പ്രണയിതാക്കളാണ്. പ്രണയിച്ച് നടക്കുന്ന കാലത്ത് അങ്ങനെയാണ്. പക്ഷേ കുഞ്ഞും ജനിച്ചതോടെ അതിൽ നിന്നുമൊക്കെയുള്ള മാറ്റം വരണം. മദ്യപിച്ച് ഷൂട്ടിങ് ലൊക്കേഷനിൽ പോയെന്ന് പറയുന്നത് നുണയാണ്. മദ്യപിക്കുമ്പോൾ ഒരു കമ്പനി വേണം. പാർട്നർ ആണെങ്കിൽ അതൊരു സന്തോഷമാണ്. രണ്ട് പേർ ഒരുമിച്ച് ജോളിയായി പോവുന്നു. അത് തികച്ചും വ്യക്തിപരമായ കാര്യമാണ്.

പക്ഷേ സിനിമയുമായി ചേർത്ത് പറയേണ്ടതില്ല. സിനിമയിലെ ജോലി വേഗം തീർത്തിട്ട് വീട്ടിൽ പോയാൽ ആഘോഷിക്കാം. ലൊക്കേഷനിൽ ഒറ്റയ്ക്ക് ഇരുന്ന് എന്ത് ചെയ്യാനാണെന്ന് ചാർമിള ചോദിക്കുന്നു. ഒരു അമ്മ എന്ന നിലയിൽ ഞാനെന്റെ മകന് മാതൃകയാവണം. നാളെ അവനൊരു തെറ്റ് ചെയ്തത് ചോദിക്കാൻ ചെന്നാൽ പെണ്ണായ നീ ഇതൊക്കെ ചെയ്തിട്ടില്ലേ, അപ്പോൾ ആണായ എനിക്കും ചെയ്തൂടേ എന്ന് ചോദിക്കും.

അങ്ങനെ അക്കാര്യം ഞങ്ങൾ നിർത്തിയതായി നടി പറയുന്നു. എല്ലാവരും നമ്മളെ സ്നേഹത്തോടെ സിനിമയിലേക്ക് വിളിക്കും. എന്നിട്ട് അഡ്ജസ്റ്റ് ചെയ്യാൻ ചോദിക്കും. അങ്ങനെ ചെയ്താൽ ഈ സിനിമയിൽ വരാൻ സാധിക്കുമെന്നും പറയും. ഇതോടെ സിനിമ വേണ്ടെന്ന് പറഞ്ഞ് ഞാൻ പോരും.

ആ വാശിയ്ക്ക് എന്റെ പേര് നശിപ്പിക്കാൻ വേണ്ടി ശ്രമിക്കും. എന്റെ കൂടെ വരാത്തവൾ ഇനി ആരുടെയും കൂടെ പോവേണ്ടെന്ന് തീരുമാനിക്കും. ചിലർ എന്റെ പ്രണയകഥയാണ് ഉദ്ദാഹരണമായി പറയുന്നത്. പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച ആളുകളുടെ കൂടെ ഞാൻ ഉണ്ടായിരുന്നു. അത് സത്യമാണ്.

Also Read
അപ്പു ചേട്ടനാണ് ഏറ്റവും കൂളസ്റ്റ്; ഞങ്ങളും അവനെ പോലെയാകാൻ ആഗ്രഹിക്കുന്നു; പ്രണവ് മോഹൻലാലിന് ആശംസകളുമായി കളിക്കൂട്ടുകാരി കല്യാണി

പക്ഷേ സിനിമയ്ക്ക് വേണ്ടി ആർക്കും അഡ്ജസ്റ്റ് ചെയ്യാൻ ഞാൻ പോയിട്ടില്ല. എന്റെ മുൻഭർത്താക്കന്മാരുമായിട്ടാണ് ഇവർ താരതമ്യം ചെയ്യുന്നത്. അവന്റെ കൂടെ നീ ഉണ്ടായിരുന്നില്ലേ, ഇപ്പോൾ നീ തനിച്ചല്ലേ, എന്റെ കൂടെ വന്നൂടേ എന്നൊക്കെ ആണ് ചോദിക്കുന്നതെന്നും ചാർമിള പറയുന്നു.

Advertisement