സ്വിമ്മിങ് പൂളിൽ നീന്തി നീരാടുന്ന വീഡിയോയുമായി ലക്ഷ്മി നക്ഷത്ര, വെള്ളത്തിലിറങ്ങിയപ്പോൾ ഗ്ലാമർ പോയല്ലോ എന്ന് ആരാധകർ

2150

മിനിസ്‌ക്രീൻ അവതാരകയായി വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു സെലിബ്രിറ്റി സിനിമാ നടിയെക്കാൾ ഏറെ ആരാധകരുള്ള അവതരാക കൂടിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന ഒറ്റ ഷോയിലൂടെയാണ് ലക്ഷ്മി നക്ഷ്ത്ര ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

റേഡിയോ ജോക്കിയായിട്ടാണ് ലക്ഷ്മി നക്ഷത്ര കരിയർ ആരംഭിച്ചത്. അവിടെ നിന്ന് ചെറിയ ചാനലുകളിലൂടെ അവതാരകയായി തുടങ്ങി. വർഷങ്ങളായി ആങ്കറിങ് രംഗത്ത് ഉണ്ടെങ്കിലും ലക്ഷ്മി നക്ഷത്രയ്ക്ക് ഒരു ബ്രേക്ക് ലഭിച്ചത് സ്റ്റാർ മാജിക്കിലൂടെ തന്നെയാണ്.

Advertisements

ഇടയ്ക്ക് സ്റ്റാർ മാജിക്ക് ചെറിയ ഇടവേള എടുത്തപ്പോഴും ലക്ഷ്മി നക്ഷത്ര സോഷ്യൽ മീഡിയയിലും പൊതു പരിപാടികളിലും സജീവമായിരുന്നു. ഇപ്പോൾ സ്റ്റാർ മാജിക്കിന്റെ രണ്ടാം സീസണിലും താരം എത്തുന്നുണ്ട്.

Also Read
ഞാൻ അഭിനയിക്കാത്ത രംഗങ്ങളും കൂടി കൂട്ടിച്ചേർത്ത് മോശം രീതിയിലാക്കി, ആ സിനിമ പുറത്തു വന്നതോട് കൂടി കോളേജ് അദ്ധ്യാപികയായി ലഭിച്ച ജോലി നഷ്ടപ്പെട്ടു: തനിക്ക് പറ്റിയ ചതിയെ കുറിച്ച് നടി കൃപ

സോഷ്യൽ മീഡിയയിലും വളരെ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ പെട്ടന്ന് വൈറലാവാറും ഉണ്ട്. ഇപ്പോൾ നടി പങ്കുവച്ചിരിയ്ക്കുന്നത് ഒരു സ്വിമ്മിങ് പൂൾ വീഡിയോ ആണ്. പൂൾ വൈബ് എന്ന് പറഞ്ഞുകൊണ്ട് ആണ് വീഡിയോ പങ്കു വെച്ചിരിയ്ക്കുന്നത്.

സ്റ്റാർമാജിക്കിന്റെ ഷെഡ്യൂളിന് ഇടയിൽ കിട്ടിയ അവധി ആഘോഷിക്കുകയാണ് താരം. വീഡിയോയ്ക്ക് താഴെ പതിവ് പോലെ ലക്ഷ്മി നക്ഷത്രയോടുള്ള സ്നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകൾ വരുന്നുണ്ട്. ചിലർ കളിയാക്കിയും തമാശ പറഞ്ഞു കമന്റുകൾ പങ്കുവച്ചിരിയ്ക്കുന്നു.

Also Read
അപ്പു ചേട്ടനാണ് ഏറ്റവും കൂളസ്റ്റ്; ഞങ്ങളും അവനെ പോലെയാകാൻ ആഗ്രഹിക്കുന്നു; പ്രണവ് മോഹൻലാലിന് ആശംസകളുമായി കളിക്കൂട്ടുകാരി കല്യാണി

വെള്ളത്തിൽ ഇറങ്ങിയപ്പോൾ ഗ്ലാമർ പോയോ എന്നാണ് ഒരാളുടെ ചോദ്യം. തമാശയ്ക്ക് ചോദിച്ചതാണെന്ന് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്. വയ്യായ്ക വല്ലതും ഉണ്ടോ, ഇതാണോ യഥാർത്ഥ മുഖം എന്നൊക്കെ ചോദിക്കുന്നവരും ഉണ്ട്.

Advertisement