അപ്പു ചേട്ടനാണ് ഏറ്റവും കൂളസ്റ്റ്; ഞങ്ങളും അവനെ പോലെയാകാൻ ആഗ്രഹിക്കുന്നു; പ്രണവ് മോഹൻലാലിന് ആശംസകളുമായി കളിക്കൂട്ടുകാരി കല്യാണി

412

2022 ൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടതും വിജയം നേടിയയതുമായ സിനിമ യാണ് വീനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. പ്രണവ് മോഹൻലാൽ നായകൻ ആയി ഈ സിനിമയുടെ പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മോഹൻലാൽ-ശ്രീനിവാസൻ കോമ്പോ പോലെ വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കോമ്പോ ഒരു മല യാള സിനിമയ്ക്ക് വേണ്ടി ഒരുമിക്കുന്നുവെന്നതായിരുന്നു സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ ചിത്രം ഇത്ര ത്തോളം ശ്രദ്ധിക്കപ്പെടാൻ കാരണം. സൗഹൃദം, പ്രണയം, കുടുംബജീവിതം എന്നിവയെല്ലാം കലർന്ന ഫീൽ ഗുഡ് സിനിമ യായിട്ടാണ് ഹൃദയം പ്രേക്ഷകരിലേക്ക് എത്തിയത്.

Advertisements

ചിത്രത്തിന് തിരക്കഥയെഴുതിയും വിനീത് ശ്രീനിവാസൻ തന്നെയാണ്. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന തിനിടെയാണ് ചിത്രം ദിവസങ്ങൾക്ക് മുമ്പ് ഒടിടിയിലും പ്രദർശിപ്പിച്ച് തുടങ്ങിയത്. ഒടിടിയിലും മികച്ച സ്വീകാ ര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ജേക്കബിന്റെ സ്വർഗരാജ്യം പുറത്തിറങ്ങി ആറ് വർഷത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തെത്തിയ സിനിമയാണ് ഹൃദയം എന്ന പ്രത്യേകതയുമുണ്ട്. പ്രണവ് നായകനായി എത്തിയ മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. കൊവിഡ് മൂന്നാം തരംഗ ത്തിന്റെ പശ്ചാ ത്തലത്തിൽ പല പ്രധാന റിലീസുകളും മാറ്റിയപ്പോൾ പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ ചിത്രം തിയേറ്റ റുകളിൽ ഹൃദയത്തിന്റെ അണിയറ പ്രവർത്തകർ എത്തിച്ചു.

ALSO READ- ഈ പിന്തുണ ഏറെ പ്രധാനം, ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; ജോണിനെ ചേർത്ത് പിടിച്ച് ധന്യയുടെ ഫോട്ടോഷൂട്ട്

പ്രണവും കല്യാണി പ്രിയദർശനും യും ജോഡികളായി എത്തിയ രണ്ടാമത്തെ സിനിമ കൂടിയായിരുന്നു ഹൃദയം. നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലായിരുന്നു. പ്രിയദർശനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. കല്യാണിയുടെ അഭിനയത്തിന് ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ച സിനിമ കൂടിയായിരുന്നു ഹൃദയം. തെന്നിന്ത്യയിൽ തന്നെ ഏറെ തരംഗമുണ്ടാക്കുന്ന ക്യൂട്ട് നായികയാണ് കല്യാണി.

വരനെ ആവശ്യമുണ്ട്, മരക്കാർ, ബ്രോ ഡാഡി, ഹൃദയം എന്നിങ്ങനെ ഇതുവരെ റിലീസ് ചെയ്ത കല്യാണിയുടെ മലയാളം ചിത്രങ്ങളെല്ലാം തന്നെ ആരാധകരുടെ മനംകവർന്നതാണ്. 2017ൽ പുറത്തിറങ്ങിയ അഖിൽ അക്കിനേനിയുടെ തെലുങ്ക് സിനിമ ഹലോയിലൂടെയാണ് കല്യാണി നായികയായി അരങ്ങേറിയത്. പിന്നീട് സായ് തേജ് നായകനായ ചിത്രലഹരിയിലും കല്യാണി നായികയായി. ശേഷം തമിഴിലേക്ക് എത്തിയ താരം പതിയെ മലയാളത്തിലും കാലുറപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ മലയാള ചിത്രം തല്ലുമാലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കല്യാണി പ്രിയദർശൻ.

ALSO READ- സ്വന്തമായൊരു കുഞ്ഞ് വന്നാൽ സൈഗുവിനോടും സുനുവിനോടും വേർതിരിവ് അരുത്; മകന് പിറന്നാൾ സർപ്രൈസൊരുക്കിയ മഷൂറയോട് ആരാധകർ; ബഷീറാണ് കുടുംബത്തിന്റെ വിജയമെന്നും കമന്റ്

കല്യാണിക്കുള്ളതുപോലെ പ്രണവ് മോഹൻലാലിനും ആരാധകർ കുറവല്ല. സിനിമയിലെത്തും മുൻപ് തന്നെ താരപുത്രൻ ആരാധകരുടെ മനം കവർന്നിരുന്നു. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രണവിനെയാണ് മിക്കവരും ആരാധിക്കുന്നത്. കല്യാണിയും പ്രണവ് മോഹൻലാലും ഹൃദയത്തിലൂടെ ഒരുമിച്ചെത്തിയത് ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

അതേസമയം, മുപ്പത്തിരണ്ടുകാരനായ പ്രണവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സിനിമാലോകത്തെ നിരവധി പ്രമുഖരാണ് താരത്തിന് ആശംസയുമായി രംഗത്തെത്തിയത്. നടി കല്യാണിയും പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ആശംസകൾ നേർന്ന് കല്യണി പങ്കുവെച്ച കുറിപ്പ് സോഷ്യൽമീഡിയയിൽ തരംഗവുമായി. പ്രണവിനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു കല്യാണിയുടെ കുറിപ്പ്.

‘ഇന്ന് അപ്പു ചേട്ടന്റെ പിറന്നാളാണ്. അദ്ദേഹമാണ് ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും കൂളസ്റ്റ് കുട്ടി. അദ്ദേഹത്തെപ്പോലെയാകാനാണ് ഞങ്ങളെല്ലാവരും ചെറുപ്പത്തിൽ ആഗ്രഹിച്ചിരുന്നത്.’ ‘എന്നോടൊപ്പം അഭിനയിച്ചിട്ടുള്ള മറ്റ് നായകന്മാരൊന്നും അവരുടെ കാരവിൻ കയറി മോഷ്ടിക്കാൻ അനുവദിച്ചിരുന്നില്ല. അതിന് അനുവദിച്ചിരുന്നത് പ്രണവ് മാത്രമാണ്. അതുകൊണ്ട് നമുക്ക് ഇനിയും ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്യണം’ എന്നാണ് കല്യാണി പ്രണവിനെ കുറിച്ച് രസകരമായി എഴുതിയത്.

ഇതിനിടെ, റൊമാൻസ് സീനുകളും മറ്റും പ്രണവിനൊപ്പം അഭിനയിക്കുമ്പോൾ താൻ കുറേകൂടി കംഫർട്ടബിൾ ആണെന്നും കല്യാണി ഹൃദയത്തിന് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചെറുപ്പകാലം മുതൽ അറിയാവുന്നതുകൊണ്ട് എന്തും കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ഒരു സ്വാതന്ത്ര്യം പ്രണവിനോട് ഉണ്ടെന്നാണ് കല്യാണിയുടെ പ്രതികരണം. എന്നാൽ, ഹൃദയത്തിൽ അഭിനയിച്ച ശേഷം പ്രണവ് വീണ്ടും തന്റെ ലോക സഞ്ചാരത്തിലാണ്. പിറന്നാൾ ദിനത്തിൽ ലോകത്തിന്റെ ഏതോ കോണിലിരുന്ന് സ്വന്തം ജീവിതം ആസ്വദിക്കുകയാണ് പ്രണവ്.

Advertisement