സ്വന്തമായൊരു കുഞ്ഞ് വന്നാൽ സൈഗുവിനോടും സുനുവിനോടും വേർതിരിവ് അരുത്; മകന് പിറന്നാൾ സർപ്രൈസൊരുക്കിയ മഷൂറയോട് ആരാധകർ; ബഷീറാണ് കുടുംബത്തിന്റെ വിജയമെന്നും കമന്റ്

5961

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.

സോഷ്യൽ മീഡിയ വഴിയാണ് ബഷീർ ബഷിയേയും കുടുംബത്തേയും പ്രേക്ഷകർ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീർ ബഷിയെ ബിഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷകർ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ ആയിരുന്നു ബഷീർ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീർ ബിഗ് ബോസിൽ നിന്നത്.

Advertisements

ബിഗ് ബോസിൽ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യൽ മീഡിയയിലും ബഷീറിന് ആരാധകർ കൂടുകയായിരുന്നു.തനിക്ക് രണ്ട് ഭാര്യമാരാണുള്ളത് എന്നത് ആദ്യമായി ബഷീർ ബഷി വെളിപ്പെടുത്തിയത് ബിഗ് ബോസിൽ മത്സരാർഥിയായി വന്നപ്പോഴായിരുന്നു. ബഷീറിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകർക്കും സഹമത്സരാർഥികൾക്കും വലിയ അമ്പരപ്പ് ഉണ്ടാക്കിയിരുന്നു. മഷൂറയും സുഹാനയുമാണ് ബഷീറിന്റെ ജീവിത സഖികൾ. ആദ്യ ഭാര്യ സുഹാനയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ബഷീർ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മഷൂറ അമ്മയാകാൻ ഒരുങ്ങുകയാണ്. മഷൂറ ഗർഭിണിയാണെന്ന വാർത്ത പെരുന്നാൾ വിലോഗിലൂടെയാണ് ദമ്പതികൾ പ്രേക്ഷകരെ അറിയിച്ചത്. സർപ്രൈസായി ഇക്കാര്യം ആദ്യ ഭാര്യ സുഹാനയെ അറിയിച്ചതും വീഡിയോയിലെ പ്രധാനപ്പെട്ട ഭാഗമായിരുന്നു.

ALSO READ- ക്രിസ്തുമസിന് പിയാനോ വായിക്കാനെത്തിയ അമേരിക്കയിലെ റഷ്യൻ പെൺകുട്ടിയെ ഭാര്യയാക്കി; ആക്ഷൻ താരം ബാബു ആന്റണിയുടെ യാത്രയിൽ കുടുംബം വലുതായ കഥയിങ്ങനെ

സുഹാനയ്ക്കും ബഷീറിനും പിറന്ന രണ്ടുമക്കളേയും സ്വന്തം മക്കളായി ചേർത്തുപിടിക്കുന്ന മഷൂറയ്ക്ക് ഏറെ ആരാധകരാണുള്ളത്. മഷൂറയുടെ സന്തോഷ വാർത്ത അറിഞ്ഞ് ഞങ്ങളുടെ കുടുംബത്തിലൊരാൾ പ്രഗ്‌നന്റായത് പോലെയാണ് തോന്നുന്നതെന്നായിരുന്നു കുറേപേർ യൂട്യൂബ് ചാനലിൽ കമന്റായി രേഖപ്പെടുത്തിയത്.

ആരാധകരുടെ സ്‌നേഹം അനുഭവിക്കുന്നത് ഒരുപാട് സന്തോഷമാണെന്നായിരുന്നു മഷൂറ പറഞ്ഞത്. ഇപ്പോഴിതാ മഷൂറ സുഹാനയുടെ ഇളയ മകനായ സൈഗുവിന്റെ പിറന്നാളാഘോഷ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. സൈഗുവിന് അഞ്ച് വയസായെന്നും പിറന്നാളുകാരന് സർപ്രൈസൊരുക്കുകയാണ് താനെന്നുമാണ് മഷൂറ പറയുന്നത്.

സഗുവിനെ വാവയെന്ന് വിളിക്കുന്നതിനെക്കുറിച്ച് സുഹാന ചോദിച്ചപ്പോൾ കിളവനായ എന്നെ ബേബിയെന്ന് വിളിക്കുന്ന ഇവൾക്ക് അവനെ വാവയെന്നൊക്കെ വിളിക്കാമെന്നായിരുന്നു ബഷീർ പറഞ്ഞത്. സൈഗുവിന് ഏറെ പ്രിയപ്പെട്ട ചിക്കൻ ബിരിയാണി ഉണ്ടാക്കിയാണ് മഷൂറ പിറന്നാൾ സദ്യ ഒരുക്കിയത്. അതേസമയം, പായസമായിരുന്നു സുഹാന തയ്യാറാക്കിയത്.

ALSO READ- ദിവസങ്ങൾക്ക് ശേഷം അവതാരക ആരതിക്ക് ഒപ്പമുള്ള ചിത്രവുമായി റോബിൻ; ദിൽഷയ്ക്ക് വേണ്ടി പുതിയ സ്ട്രാറ്റജിയാണല്ലേ എന്ന് ചോദ്യം ചെയ്ത് ആരാധകർ

മഷൂറയുടെ സമന്തോഷത്തിൽ പങ്കുചേരുന്ന പ്രേക്ഷകർ അവരെ അനുഗ്രഹിക്കുന്നുമുണ്ട്. മഷൂറ ആഗ്രഹിക്കുന്നത് പോലെ തന്നെ ഇരട്ടക്കുട്ടികളാവട്ടെയെന്ന് ചിലർ പറയുന്നു. മാക്സിമം നന്നായി ഞാൻ ഇവളെ കെയർ ചെയ്യുന്നുണ്ടെന്നായിരുന്നു ബഷീറിന്റെ കമന്റ്. ആശംസ അറിയിച്ചവരോടെല്ലാം തിരിച്ചും നന്ദിയും പറയുന്നുണ്ട് ഇവർ. എത്തിനേയും പോസിറ്റീവായി എടുക്കുകയാണെന്നും മഷൂറ പറഞ്ഞിരുന്നു.

ഇതിനിടെ മഷൂറയ്ക്ക് ഇപദേശം നൽകാനും സോഷ്യൽമീഡിയ മടിക്കുന്നില്ല. സ്വന്തമായൊരു കുഞ്ഞുണ്ടായാൽ സൈഗുവിനോടും സുനുവിനോടും വേർതിരിവ് കാണിക്കരുത്. മഷൂമമ്മി ഒരിക്കലും അവരെ മാറ്റിനിർത്തില്ലെന്ന് അവർക്കും അറിയാം. അവരെ സ്വന്തം മക്കളായിട്ട് തന്നെയാണ് കാണുന്നത്. അത് എപ്പോഴും വേണമെന്നാണ് ഒരു കമന്റ്. കൂടാതെ ഗർഭിണിയായിരിക്കുന്ന സമയമല്ലേ പതുക്കെ നടക്കണം, കൂടുതൽ കുനിയരുത്, ഒരുപാട് വെള്ളം കുടിക്കണം. ആദ്യത്തെ മൂന്ന് മാസം നന്നായി ശ്രദ്ധിക്കണമെന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്.

ബഷാർ ബഷിയേയും ചിലർ പ്രശംസിക്കുന്നുണ്ട്. രണ്ട് ഭാര്യമാരേയും ഒരുപോലെ കാണുന്ന ബഷീർ തന്നെയാണ് ഈ കുടുംബത്തിന്റെ വിജയം. എല്ലാകാലത്തും നിങ്ങളുടെ ബന്ധം ഇതേപോലെ നിലനിൽക്കട്ടെ. തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

മുൻപ് രണ്ട് വിവാഹം ചെയ്തതിന്റെ പേരിൽബഷീറിനെതിരെയും രണ്ടാം ഭാര്യ മഷൂറയ്ക്ക് എതിരേയും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെ വിമർശികർക്ക് ചുട്ടമറുപടിയുമായി ബഷീറും എത്തിയിരുന്നു.

Advertisement