ഈ പിന്തുണ ഏറെ പ്രധാനം, ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; ജോണിനെ ചേർത്ത് പിടിച്ച് ധന്യയുടെ ഫോട്ടോഷൂട്ട്

517

ആരാധകരുടെ പ്രിയപ്പെട്ട ഷോ ആയ ബിഗ്‌ബോസ് ഫിനാലെയിലേക്ക് എത്തിയ നാലാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ധന്യാ മേരി വർഗീസ്. ആദ്യമൊന്നും വീട്ടിൽ സജീവമല്ലായിരുന്ന താരം ഫൈനൽ ഫൈവിൽ ഇടം പിടിച്ചത് തന്നെ കളിയിലെ മികവ് കൊണ്ടാണ്. ബിഗ് ബോസിലേക്ക് താരം എത്തുമ്പോൾ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായിരുന്നെന്ന വാർത്തയും ഡാൻസറായ ജോണിന്റെ ഭാര്യയാണെന്ന വിവരവും മാത്രമെ പ്രേക്ഷകർക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് ധന്യ മേരി വർഗീസ് തന്റെ ജീവിതത്തിലുണ്ടായ നഷ്ടങ്ങളെ കുറിച്ചും തിരിച്ചടികളെ കുറിച്ചും തുറന്നു സംസാരിച്ചതോടെ പ്രേക്ഷകർക്കും താരം പ്രിയപ്പെട്ടവളായി.

പരിചിതരായ മത്സരാർത്ഥികൾക്കൊപ്പം തികച്ചും അപരിചിതരായവരേയും ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ഷോയാണ് ബിഗ് ബോസ്. വിജയിയെ പ്രഖ്യാപിക്കുന്നതോടെ അവസാനിക്കുന്ന സാധാരണ റിയാലിറ്റി ഷോ പോലെയല്ല ബിഗ് ബോസ്. താരങ്ങൾക്ക് ലഭിക്കുന്ന പ്രേക്ഷക ശ്രദ്ധ ഷോ അവസാനിച്ചാലും നിലയ്ക്കില്ല. ഓരോ മത്സരാർത്ഥിയേയും കൂടുതൽ അറിയുന്നതിനുള്ള അവസരമാണ് ബിഗ് ബോസ് ഒരുക്കിത്തരുന്നത്.

Advertisements

ധന്യ മേരി വർഗ്ഗീസ് എന്ന അഭിനേത്രിയിൽ നിന്നും ധന്യയുടെ ജീവിതത്തിലേയ്ക്ക് പ്രേക്ഷകരെ എത്തിച്ചത് ബിഗ് ബോസാണ്. സിനിമാതാരം എന്ന നിലയിൽ ഏറെ പ്രേക്ഷക സ്വീകാര്യതയിൽ നിൽക്കുമ്പോഴായിരുന്നു ധന്യയുടെയും ഭർത്താവ് ജോണിന്റേയും പേരിൽ ചില തട്ടിപ്പുകേസുകൾ വന്നത്. ഇതോടെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളെ അഭിമുഖീകരിച്ചാണ് ഇവിടെവരെ താരങ്ങൾ എത്തിയത്.

ALSO READ- സ്വന്തമായൊരു കുഞ്ഞ് വന്നാൽ സൈഗുവിനോടും സുനുവിനോടും വേർതിരിവ് അരുത്; മകന് പിറന്നാൾ സർപ്രൈസൊരുക്കിയ മഷൂറയോട് ആരാധകർ; ബഷീറാണ് കുടുംബത്തിന്റെ വിജയമെന്നും കമന്റ്

അതേസമയം, ബിഗ്‌ബോസിൽ ഫൈനലിലെത്തിയതോടെ താൻ താൻ ടാർഗെറ്റ് ചെയ്യപ്പെട്ടു എന്നാണ് ധന്യ പറയുന്നത്. എല്ലാ ടാസ്‌ക്കുകളും പറ്റാവുന്നത്ര മികച്ചതാക്കുമ്പോഴും മറ്റി മത്സരാർത്ഥികൾ കുറ്റപ്പെടുത്തി. എന്നാൽ അവസാന ടാസ്‌ക്കുകൾ എത്തിയപ്പോൾ ഞാൻ പറഞ്ഞ ഭാഗങ്ങൾ മാത്രമാണ് എല്ലാവരേയും കാണിച്ചത്. ഇതിനേക്കാൾ കൂടുതൽ കാര്യങ്ങൾ മറ്റുപലരും എന്നോട് വന്ന് പറഞ്ഞിട്ടും അതൊന്നും കാണിക്കാൻ തയ്യാറായില്ലെന്നും ധന്യ തുറന്നടിക്കുന്നു.

ബിഗ് ബോസ് ഷോയിലേക്ക് പോയത് ഒറ്റയ്ക്ക് നിന്ന് കളിക്കാനായിരുന്നു എന്നും താൻ അവിടെ നിന്നത് അങ്ങനെ തന്നെയാണ്. ഒറ്റയ്ക്ക് പോയ ഞാൻ തിരിച്ചെത്തുന്നതും ഒറ്റയ്ക്കാണെന്നും താരം ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ പ്രതികരിച്ചിരുന്നു. തനിയെ നിന്നാണ് ഓരോ മത്സരവും കളിച്ചത്. എന്നാൽ നല്ല സൗഹൃദങ്ങളും ഉണ്ടായിട്ടുണ്ട്. ടോപ് ഫൈവിൽ എത്തിയപ്പോൾ തന്നെ ഞാൻ വിന്നറിയെന്നും ജയിച്ച് തന്നെയാണ് ഞാൻ തിരികെ എത്തുന്നതെന്നുമായിരുന്നു അന്ന് ധന്യ മേരി വർഗീസ് പറഞ്ഞത്.

ALSO READ- ക്രിസ്തുമസിന് പിയാനോ വായിക്കാനെത്തിയ അമേരിക്കയിലെ റഷ്യൻ പെൺകുട്ടിയെ ഭാര്യയാക്കി; ആക്ഷൻ താരം ബാബു ആന്റണിയുടെ യാത്രയിൽ കുടുംബം വലുതായ കഥയിങ്ങനെ

ധന്യ ബിഗ്‌ബോസ് വീട്ടിലായിരിക്കെ പുറത്ത് ഏറ്റവുമധികം പിന്തുണയുമായി ഭർത്താവും നടനുമായ ജോൺ ജേക്കബ് എപ്പോഴുമുണ്ടായിരുന്നു. ധന്യയുടെ ഓരോ ടാസ്‌ക്കിലും സൈബർ ആക്രമണങ്ങളിലും ജോൺ സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായിത്തന്നെ ജോൺ പ്രതികരിച്ചിരുന്നു. ബിഗ് ബോസിൽ മാത്രമല്ല ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും ജോണിന്റെ പിന്തുണ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതായിരുന്നെന്നും ധന്യ വെളിപ്പെടുത്തുന്നുണ്ട്.

ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയാൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്നാണ് ധന്യ പറയുന്നത്. ഇപ്പോൾ ധന്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും ഇരുവരുടേയും സ്‌നേഹം എടുത്തുകാണിക്കുന്നതാണ്.

ജോണിന്റെ കുടുംബം സ്വന്തമായി ബിസിനസ് ചെയ്യുന്നവരായിരുന്നു. കൺസ്ട്രക്ഷൻ ഫീൽഡിലായിരുന്നു കമ്പനി. ധന്യയുടെ കുടുംബമാകട്ടെ സാധാരണ കുടുംബവും. ബിസിനസിനെ കുറിച്ചൊക്കെ താൻ കേട്ടത് തന്നെ വിവാഹം കഴിഞ്ഞ് ജോണിന്റെ വീട്ടിലെത്തിയ ശേഷമാണെന്നും ധന്യ മുൻപ് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഏറെനാൾ കഴിയും മുൻപെ തന്നെ ജോണിന്റെ കുടുംബത്തിന്റെ ബിസിനസ് തകരാൻ തുടങ്ങി. അതിന് പിന്നാലെ കടവും കേസുമൊക്കെ ആയതോടെ സാമ്പത്തിക തട്ടിപ്പിന് ധന്യ അകത്തുപോകുന്ന സ്ഥിതി വരെ ആയി. ആരുടേയും സഹായമില്ലാതിരുന്നിട്ടും സ്വയം പൊരുതിയാണ് ധന്യയും ജോണും ഈ പ്രതിസന്ധികളെ മറികടന്നത്. കേസിന്റെ ഭാഗമായി ധന്യ പോലീസിന്റെ പിടി യിലാവുകയും കോ ട തി കയറിയിറങ്ങി നടക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിനൊക്കെ ഒരുപാട് കാലത്തിന് ശേഷമാണ് ധന്യ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.

Advertisement