പ്രതാപ് പോത്തൻ കെട്ടുമ്പോൾ രാധികയുടെ പ്രായം 17, അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ സാധിച്ചില്ല: ആദ്യ ഭര്യ രാധികയുമായി പിരിഞ്ഞതിനെ കുറിച്ച് പ്രതാപ് പോത്തൻ പറഞ്ഞത് ഇങ്ങനെ

54611

പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ വേർപാട് ഉണ്ടാക്കിയ വേദനയിൽ ആണ് സിനിമാ ലോകം. നിരവധി സിനിമകളിൽ പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്തിട്ടുള്ള നടനും മികച്ച സംവിധായകനും ആയിരുന്നു അദ്ദേഹം. സിനിമയിലൂടെ പ്രശംസകൾ നേടിയെങ്കിലും താരത്തിന്റെ കുടുംബ ജീവിതം പരാജയമായി മാറിയിരുന്നു.

രണ്ട് തവണ വിവാഹിതൻ ആയെങ്കിലും രണ്ടും തകർന്നിരുന്നു. പ്രമുഖ നടി രാധികയെ ആണ് പ്രതാപ് പോത്തൻ ആദ്യം വിവാഹം കഴിക്കുന്നത്. ഒരു വർഷമേ ഈ ബന്ധത്തിന് ആയൂസ് ഉണ്ടായിരുന്നുള്ളു. രാധികയുമായി വേർപിരിയാൻ ഉണ്ടായ കാരണം എന്താണെന്ന് മുൻപൊരു അഭിമുഖത്തിൽ നടൻ വെളിപ്പെടുത്തിയിരുന്നു.

Advertisements

താരത്തിന്റെ വിയോഗത്തോടെ ഇപ്പോൾ വീണ്ടും ആ വാക്കുകൾ വൈറൽ ആവുകയാണ്. മനസ് കരയുമ്പോഴും ചിരിക്കാൻ ആണ് താൻ ശ്രമിച്ചിട്ടുള്ളതെന്ന് പ്രതാപ് പോത്തൻ വെളിപ്പെടുത്തിയിരുന്നു, ഇടയ്ക്ക് ജീവിതം തന്നെ അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചു. പ്രണയ പരാജയങ്ങൾ, നിരാശ, തുടങ്ങഇ ഒത്തിരി കാര്യങ്ങളുണ്ട്.

Also Read
ധോണി അത്ര സിമ്പിൾ ആയിരുന്നില്ല, ഒരുപാട് സ്ത്രീകൾ ധോണിയുടെ ജീവിതത്തിൽ വന്നു പോയിട്ടുണ്ട്, ഞാനും അവരിൽ ഒരാളായിരുന്നു: മുൻ കാമുകി റായ് ലക്ഷ്മി

ഇതൊക്കെയാണ് ആത്മഹത്യയെ കുറിച്ച് ചിന്തിക്കാനുള്ള കാരണമെന്ന് നടൻ പറയുന്നു. മാത്രമല്ല ജീവിതം രക്ഷപ്പെടു ത്താൻ വേണ്ടി ശ്രമിച്ചിട്ടുള്ള കാര്യങ്ങളൊക്കെ വിനയായി മാറിയിട്ടുണ്ടെന്നും പ്രതാപ് പോത്തൻ സൂചിപ്പിച്ചു. പ്രതാപിന്റെ തുടക്ക കാലത്തെ സിനിമകളിൽ നായികയായി അഭിനയിച്ച നടിയായിരുന്നു രാധിക.

അന്ന് രാധികയക്ക് പതിനേഴോ പതിനെട്ടോ വയസേയുള്ളു. തമാശ പറയാനും സംസാരിക്കാനുമൊക്കെ അന്ന് സാധിച്ചത് അവൾ അവിടെ ഉള്ളത് കൊണ്ടാണ്. സിനിമാ ലൊക്കേഷനുകളിൽ നിന്നുള്ള സൗഹൃദം പ്രണയമായി. ഇരുവരും വിവാഹം കഴിച്ചു. തമിഴിലെ മീണ്ടും ഒരു കാതൽ കഥൈ എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുൻപേ ഞങ്ങൾ വിവാഹിതരായി.

ഈ ചിത്രത്തിലെ പ്രണയ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഒക്കെ വേർപിരിയാം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. ആരെയും കുറ്റം പറയാൻ പറ്റില്ല. കാരണം ഞാനൊരു ഭർത്താവ് മെറ്റീരിയൽ അല്ലായിരുന്നു. പിന്നെ എന്റെ കൂടെ അഭിനയിച്ച് തുടങ്ങിയപ്പോൾ രാധിക അറിയപ്പെട്ട് തുടങ്ങിയിരുന്നില്ല. അതിന് ശേഷമാണ് അവൾ പ്രശസ്തിയിലേക്ക് എത്തുന്നത്.

Also Read
എനിക്ക് വിവാഹമേ വേണ്ട, അങ്ങനെ ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല എന്റെ ജീവിതം: നിത്യാ മേനോൻ

പിന്നീട് നല്ലൊരു നടിയായി മാറി. വിവാഹം എന്നത് എനിക്ക് പറഞ്ഞിട്ടുള്ളതല്ല. ഞാൻ അതിൽ എനിക്ക് വിശ്വാസവും ഇല്ലെന്നാണ് പ്രതാപ് പറയുന്നത്. മാത്രമല്ല അതിന്റെ കാരണവും നടൻ വ്യക്തമാക്കി. ഒത്തിരി ആളുകൾ വിവാഹം കഴിച്ചിട്ടുണ്ട്. അതിൽ എത്രപേർ സന്തോഷത്തോടെ കഴിയുന്നുണ്ട്.

എത്രയാളുകളാണ് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതെന്ന് താരം ചോദിക്കുന്നു. ഇങ്ങനെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ സാധിക്കാത്തത് കൊണ്ടാണ് തന്റെ വിവാഹ ജീവിതം മുന്നോട്ട് പോവാത്തത്. രണ്ടാമതും വിവാഹം കഴിച്ചത് എന്തിനാണെന്നുള്ള ചോദ്യത്തിന് അത് വലിയൊരു കഥയാണെന്നും നടൻ പറഞ്ഞിരുന്നു.

Advertisement